Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WaterfallRescue

Viral

വാ​ൻ​ഡ്രി വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ കു​ത്തൊ​ഴു​ക്കി​ൽ പ​ക​ച്ചു​പോ​യ സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പെ​ടു​ത്തി നാ​ട്ടു​കാ​ർ

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ലു​ള്ള വാ​ൻ​ഡ്രി ത​ടാ​ക വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പെ​ട്ടു. കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന വ​ലി​യൊ​രു സം​ഘം നി​മി​ഷ​ങ്ങ​ൾ​ക്ക​കം കു​തി​ച്ചു​യ​ർ​ന്ന കു​ത്തൊ​ഴു​ക്കി​ൽ കു​ടു​ങ്ങി​പ്പോ​കു​ന്ന ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

തു​ട​ക്ക​ത്തി​ൽ പെ​യ്യു​ന്ന മ​ഴ ആ​സ്വ​ദി​ച്ച് നി​ന്നി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, ചെ​ളി​നി​റ​ഞ്ഞ വെ​ള്ളം ഇ​ര​ച്ചെ​ത്തി​യ​തോ​ടെ ജീ​വ​ര​ക്ഷാ​ർ​ഥം പ​ര​സ്പ​രം കൈ​കോ​ർ​ത്തു​പി​ടി​ച്ച് മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

അ​പ​ക​ടം ക​ണ്ട​യു​ട​ൻ പ്ര​ദേ​ശ​വാ​സി​ക​ളും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് ന​ട​ത്തി​യ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ക്കാ​നാ​യ​ത്.

ഭ​യ​പ്പെ​ടു​ത്താ​ന​ല്ല, മ​റി​ച്ച് മ​ഴ​ക്കാ​ല​ത്തെ യാ​ത്ര​ക​ളി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കാ​നാ​ണ് താ​ൻ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തെ​ന്ന് ഒ​രു സ​ഞ്ചാ​രി വ്യ​ക്ത​മാ​ക്കി.

വെ​റും ര​ണ്ട് മി​നി​റ്റു​കൊ​ണ്ടാ​ണ് സ​ന്തോ​ഷം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം ഭ​യാ​ന​ക​മാ​യി മാ​റി​യ​തെ​ന്നും, ഒ​രു വി​നോ​ദ​യാ​ത്ര​യോ സോ​ഷ്യ​ൽ മീ​ഡി​യ റീ​ലു​ക​ളോ സ്വ​ന്തം ജീ​വ​നേ​ക്കാ​ൾ വ​ലു​ത​ല്ലെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ന​മ്മ​ൾ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് ചെ​റി​യ മ​ഴ​യേ ഉ​ള്ളൂ എ​ങ്കി​ലും, പു​ഴ​ക​ളു​ടെ​യോ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ​യോ മു​ക​ൾ​ഭാ​ഗ​ത്ത് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ പെ​ട്ടെ​ന്ന് വ​ലി​യ തോ​തി​ൽ വെ​ള്ളം ഇ​ര​ച്ചെ​ത്താ​ൻ കാ​ര​ണ​മാ​കു​മെ​ന്നും, മ​ഴ​ക്കാ​ല​ത്ത് വ​ഴു​ക്ക​ലു​ള്ള പാ​റ​ക​ളും അ​ടി​യൊ​ഴു​ക്കു​ക​ളും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Latest News

Corehub Up