ഡ്രോഗെഡ: 21 വർഷമായി അയർലൻഡിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ദ്രോഹ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ) എന്ന സംഘടന വയനാട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് വീട് വച്ച് നൽകി.
ഡ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ ഇതോടെ കേരളത്തിൽ മൂന്നാമത്തെ വീടാണ് വയനാട് നൽകുന്നത്. ഇതിനു മുൻപ് 2019ലും 2023ലും സമാനമായി ഇടുക്കിയിലും വീട് വച്ച് നൽകിയിട്ടുണ്ട്.
വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച വീട് വയനാട് ജില്ലയിൽ വെള്ളങ്ങാടി പഞ്ചായത്തിൽ നിർധനരായ കുടുംബത്തിന് വീടുവച്ചു നൽകുകയായിരുന്നു. ഒരു വർഷം മുൻപ് തറക്കല്ല് ഇട്ട് തുടങ്ങിയ പണി പൂർത്തിയാക്കി. താക്കോൽദാനം നടത്തുകയായിരുന്നു.
വയനാട് വീടുവച്ചു നൽകുന്നതിന്റെ മേൽനോട്ടത്തിനായി ഡിഎംഎയുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ഇപ്പോഴത്തെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ സിൽവസ്റ്റർ ജോണിനെയും പണിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് അതിന് മേൽനോട്ടം വഹിച്ച ഐറിഷ് മലയാളി കൂടിയായ കൃഷ്ണദാസിനും ഡിഎംഎ അസോസിയേഷൻ നന്ദി അറിയിച്ചു.
അതുപോലെതന്നെ ഡിഎംഎയുടെ ഈ ഓരോ പ്രവർത്തനങ്ങളിലും കൂടെ നിന്നു പിന്തുണ നൽകുന്ന എല്ലാ നല്ലവരായ അയർലൻഡ് മലയാളികൾക്ക് ഡിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിക്കുന്നു.