x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - NRI - Europe - all

വ​യ​നാ​ട് ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി ഡി​എം​എ അ​യ​ർ​ല​ൻ​ഡ്

എൻആർഐ ഡെസ്ക്
Published: November 26, 2026 12:48 PM IST | Updated: November 26, 2026 12:48 PM IST

ഡി​എം​എ അ​യ​ർ​ല​ൻ​ഡ് നിർമിച്ച് നൽകുന്ന വീട്

ഡ്രോഗെഡ: 21 വ​ർ​ഷ​മാ​യി അ​യ​ർ​ല​ൻഡി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ്രോ​ഹ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) എ​ന്ന സം​ഘ​ട​ന വ​യ​നാ​ട് സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ച് ന​ൽ​കി.

ഡ്രോഗെഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​തോ​ടെ കേ​ര​ള​ത്തി​ൽ മൂ​ന്നാ​മ​ത്തെ വീ​ടാ​ണ് വ​യ​നാ​ട് ന​ൽ​കു​ന്ന​ത്. ഇ​തി​നു മു​ൻ​പ് 2019ലും 2023​ലും സ​മാ​ന​മാ​യി ഇ​ടു​ക്കി​യി​ലും വീ​ട് വ​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്.

വ​യ​നാ​ട് ഉ​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച വീ​ട് വ​യ​നാ​ട് ജി​ല്ല​യി​ൽ വെ​ള്ള​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ന് വീ​ടു​വ​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പ് ത​റ​ക്ക​ല്ല് ഇ​ട്ട് തു​ട​ങ്ങി​യ പ​ണി പൂ​ർ​ത്തി​യാ​ക്കി. താ​ക്കോ​ൽ​ദാ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

വ​യ​നാ​ട് വീ​ടു​വ​ച്ചു ന​ൽ​കു​ന്ന​തിന്‍റെ മേ​ൽ​നോ​ട്ട​ത്തി​നാ​യി ഡി​എം​എ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ഇ​പ്പോ​ഴ​ത്തെ എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ കൂ​ടി​യാ​യ സി​ൽ​വ​സ്റ്റ​ർ ജോ​ണി​നെ​യും പ​ണി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് അ​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഐ​റി​ഷ് മ​ല​യാ​ളി കൂ​ടി​യാ​യ കൃ​ഷ്ണ​ദാ​സി​നും ഡി​എം​എ അ​സോ​സി​യേ​ഷ​ൻ ന​ന്ദി അ​റി​യി​ച്ചു.

അ​തു​പോ​ലെ​ത​ന്നെ ഡി​എം​എ​യു​ടെ ഈ ​ഓ​രോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കൂ​ടെ നി​ന്നു പി​ന്തു​ണ ന​ൽ​കു​ന്ന എ​ല്ലാ ന​ല്ല​വ​രാ​യ അ​യ​ർ​ലൻഡ് മ​ല​യാ​ളി​ക​ൾ​ക്ക് ഡി​എം​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ന​ന്ദി അ​റി​യി​ക്കു​ന്നു.

Tags : DMA Ireland WayanadFamily Charity MalayaliCommunity

Recent News

Corehub Up