Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WeatherBased

കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷ്വ​റ​ൻ​സ്: ര​ജി​സ്ട്രേ​ഷ​ൻ 15 വ​രെ നീ​ട്ടി

നെ​​​ന്മാ​​​റ: കാ​​​ലാ​​​വ​​​സ്ഥാ​​​ധി​​​ഷ്ഠി​​​ത വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ റാ​​​ബി ഒ​​​ന്നാം സീ​​​സ​​​ണി​​​ലേ​​​ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍റെ സ​​​മ​​​യ​​​പ​​​രി​​​ധി 15 വ​​​രെ നീ​​​ട്ടി. നേ​​​ര​​​ത്തേ മൂ​​​ന്നു ദി​​​വ​​​സം മാ​​​ത്ര​​​മാ​​​ണു ര​​​ജി​​​സ്ട്രേ​​​ഷ​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 24,460 ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നാ​​​യ​​​ത്. സാ​​​ധാ​​​ര​​​ണ 60,000ത്തോ​​​ളം ക​​​ർ​​​ഷ​​​ക​​​ർ പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ത്ര​​​യും കു​​​റ​​​ഞ്ഞ​​​ത്.

ക​​​ഴി​​​ഞ്ഞ 28നാ​​​ണു റാ​​​ബി ഒ​​​ന്നാം സീ​​​സ​​​ണി​​​ലേ​​​ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​യി പോ​​​ർ​​​ട്ട​​​ൽ തു​​​റ​​​ന്ന​​​ത്. 31നു​​​ത​​​ന്നെ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​പ​​​രി​​​ധി കാ​​​ര​​​ണം ഒ​​​ട്ടേ​​​റെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​യി​​​ല്ല. സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്ന ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​രു​​​ടെ​​​യും ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പോ​​​ർ​​​ട്ട​​​ൽ വീ​​​ണ്ടും തു​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു​​​മ​​​ണി​​​യോ​​​ടെ പോ​​​ർ​​​ട്ട​​​ൽ വീ​​​ണ്ടും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കി.

റാ​​​ബി ഒ​​​ന്നാം സീ​​​സ​​​ണി​​​ൽ നെ​​​ല്ലി​​​നും പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ​​​ക്കു​​​മാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ​​​ധി​​​ഷ്ഠി​​​ത വി​​​ള ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കു​​​ക. നെ​​​ല്ലി​​​ന് ഹെ​​​ക്ട​​​റി​​​ന് 80,000 രൂ​​​പ​​​യും പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ​​​ക്ക് 40,000 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ.

പ​​​രി​​​ശോ​​​ധ​​​ന നി​​​ർ​​​ബ​​​ന്ധം

പ​​​ദ്ധ​​​തി​​​യി​​​ൽ അ​​​ന​​​ർ​​​ഹ​​​ർ ആ​​​നു​​​കൂ​​​ല്യം നേ​​​ടു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി ഇ​​​ത്ത​​​വ​​​ണ കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​പേ​​​ക്ഷ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ൾ കൃ​​​ഷി ഓ​​​ഫി​​​സ​​​ർ​​​മാ​​​ർ നേ​​​രി​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണം. തു​​​ട​​​ർ​​​ന്ന് ബ്ലോ​​​ക്ക് ത​​​ല​​​ത്തി​​​ൽ കൃ​​​ഷി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യാ​​​ൽ മാ​​​ത്ര​​​മേ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത ല​​​ഭി​​​ക്കൂ.

കൃ​​​ഷി​​​യി​​​ല്ലാ​​​ത്ത ഭൂ​​​മി​​​ക്കും ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ച്ച​​​താ​​​യി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തുട​​​ർ​​​ന്നാ​​​ണ് പ​​​രി​​​ശോ​​​ധ​​​നാ ചു​​​മ​​​ത​​​ല കൃ​​​ഷി​​​വ​​​കു​​​പ്പി​​​നും ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തേ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണു വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്ന​​​ത്.

കൊ​​​യ്ത്ത് ക​​​ഴി​​​ഞ്ഞ​​​ത് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വെ​​​ല്ലു​​​വി​​​ളി

ഒ​​​ന്നാം​​​വി​​​ള​​​യു​​​ടെ കൊ​​​യ്ത്ത് പൂ​​​ർ​​​ത്തി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൃ​​​ഷി ന​​​ട​​​ന്നി​​​രു​​​ന്ന സ്ഥ​​​ല​​​വും വി​​​ള​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും നേ​​​രി​​​ട്ടു​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ്രാ​​​യോ​​​ഗി​​​ക വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി​​​ട്ടു​​​ണ്ട്. പ​​​ച്ച​​​ക്ക​​​റി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഹ്ര​​​സ്വ​​​കാ​​​ല വി​​​ള​​​ക​​​ളു​​​ടെ വി​​​ള​​​വെ​​​ടു​​​പ്പും പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നാ​​​ൽ കൃ​​​ഷി ന​​​ട​​​ന്നി​​​രു​​​ന്നു​​​വെ​​​ന്ന് സ്ഥ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലും ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ട്.

അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ കൃ​​​ഷി കൃ​​​ത്യ​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

Latest News

Corehub Up