Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WeddingAnniversary

ഒ​രു​മ​യു​ടെ പ​ത്ത് വ​ർ​ഷ​ങ്ങ​ൾ; വി​വാ​ഹ വാ​ർ​ഷി​ക നി​റ​വി​ൽ ദി​ലീ​പും കാ​വ്യാ മാ​ധ​വ​നും

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട താ​ര​ജോ​ഡി​ക​ളാ​യ ദി​ലീ​പും കാ​വ്യാ മാ​ധ​വ​നും വി​വാ​ഹി​ത​രാ​യി​ട്ട് ഇ​ന്ന് പ​ത്ത് വ​ർ​ഷം തി​ക​യു​ന്നു. 2016 ന​വം​ബ​ർ 25-ന് ​കൊ​ച്ചി​യി​ൽ വ​ച്ച് തി​ക​ച്ചും ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

വെ​ള്ളി​ത്തി​ര​യി​ൽ ഇ​രു​പ​തോ​ളം സി​നി​മ​ക​ളി​ൽ നാ​യി​കാ​നാ​യ​ക​ന്മാ​രാ​യി തി​ള​ങ്ങി​യ ദി​ലീ​പും കാ​വ്യ​യും ജീ​വി​ത​ത്തി​ലും ഒ​ന്നി​ച്ച​ത് അ​ക്കാ​ല​ത്ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തു​ട​ങ്ങി​യ ഇ​വ​രു​ടെ ഓ​ൺ​സ്ക്രീ​ൻ കെ​മി​സ്ട്രി മീ​ശ​മാ​ധ​വ​ൻ, തി​ള​ക്കം, റ​ൺ​വേ, കൊ​ച്ചി​രാ​ജാ​വ് തു​ട​ങ്ങി നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം​നേ​ടി.

വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന കാ​വ്യാ മാ​ധ​വ​ൻ, കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ലും ത​ന്‍റെ വ​സ്ത്ര​വ്യാ​പാ​ര സം​രം​ഭ​മാ​യ ല​ക്ഷ്യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. മ​ക​ൾ മ​ഹാ​ല​ക്ഷ്മി​ക്കും മീ​നാ​ക്ഷി​ക്കു​മൊ​പ്പ​മു​ള്ള കു​ടും​ബ​ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​പ്പോ​ഴും ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. വെ​ള്ളി​ത്തി​ര​യി​ലെ പോ​ലെ ത​ന്നെ ജീ​വി​ത​ത്തി​ലും പ​ര​സ്പ​രം കൈ​കോ​ർ​ത്ത്, സ​ന്തോ​ഷ​ക​ര​മാ​യ ഒ​രു പു​തി​യ പ​തി​റ്റാ​ണ്ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ ഈ ​പ്രി​യ താ​ര​ദ​മ്പ​തി​ക​ൾ.

Latest News

Corehub Up