Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WeddingPhoto

അ​ഹാ​ന കൃ​ഷ്ണ​യു​ടെ​യും നി​മി​ഷ് ര​വി​യു​ടെ​യും വി​വാ​ഹ​ച്ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ; 'അ​മ്മു-​നി​മ്മു കാ​ർ​ണി​വ​ൽ' ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് താ​രം

ന​ടി​യും സോ​ഷ്യ​ൽ മീ​ഡി​യ താ​ര​വു​മാ​യ അ​ഹാ​ന കൃ​ഷ്ണ​യു​ടെ​യും കാ​മ​റാ​മാ​ൻ നി​മി​ഷ് ര​വി​യു​ടെ​യും ആ​ഡം​ബ​ര വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രീ-​വെ​ഡ്ഡിം​ഗ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. വി​വാ​ഹ​ത്തി​നും സം​ഗീ​ത് ച​ട​ങ്ങു​ക​ൾ​ക്കും മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ 'അ​മ്മു – നി​മ്മു കാ​ർ​ണി​വ​ൽ' പാ​ർ​ട്ടി ചി​ത്ര​ങ്ങ​ളാ​ണ് അ​ഹാ​ന ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ബേ​ബി ബ്ലൂ ​തീ​മി​ൽ കോ​ട്ട​ൺ കാ​ൻ​ഡി​യു​ടെ​യും സ​ർ​ക്ക​സി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്രീ-​വെ​ഡ്ഡിം​ഗ് ആ​ഘോ​ഷം ഒ​രു​ക്കി​യ​ത്. ഫ​ൺ ഗെ​യി​മു​ക​ളും കൂ​റ്റ​ൻ ആ​കാ​ശ ഊ​ഞ്ഞാ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​ങ്ങ​ളു​മാ​യി ഒ​രു​ക്കി​യ 'ലാ​ലാ ലാ​ൻ​ഡ്' അ​നു​ഭ​വം ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രി​ക്കു​ക​യാ​ണ്. ഗ്രാ​ൻ​ഡ് ഓ​യി​സ്റ്റ​ർ ഇ​വ​ന്‍റ​സാ​ണ് കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്. വി​വാ​ഹ​ത്തി​ന് ഒ​രു ജ​യ​ന്‍റ് വീ​ൽ ത​ന്നെ ഒ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ത​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ദി​വ​സ​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്നും അ​ഹാ​ന കു​റി​ച്ചു.

കോ​വ​ള​ത്തെ താ​ജ് റി​സോ​ർ​ട്ടി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 13-നാ​യി​രു​ന്നു അ​ഹാ​ന​യു​ടെ​യും നി​മി​ഷി​ന്‍റെ​യും വി​വാ​ഹം. സി​നി​മ രം​ഗ​ത്തു​നി​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഋ​ഷ​ഭ് ഷെ​ട്ടി, മ​മി​ത ബൈ​ജു, ച​ന്തു സ​ലിം​കു​മാ​ർ, ജേ​ക്സ് ബി​ജോ​യ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. ചു​വ​പ്പും സ്വ​ർ​ണ​ക്ക​സ​വു​മു​ള്ള സാ​രി​യി​ൽ പ​ര​മ്പ​രാ​ഗ​ത ലു​ക്കി​ലാ​ണ് അ​ഹാ​ന വ​ധു​വാ​യി എ​ത്തി​യ​ത്. ഐ​വ​റി സ്യൂ​ട്ടി​ലാ​ണ് നി​മി​ഷ് വി​വാ​ഹ​ത്തി​നെ​ത്തി​യ​ത്. റെ​ട്രോ ബോ​ളി​വു​ഡ് തീ​മി​ൽ ന​ട​ന്ന സം​ഗീ​ത് ച​ട​ങ്ങു​ക​ളും ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ത​രം​ഗം സൃ​ഷ്ടി​ച്ചി​രു​ന്നു.

Latest News

Corehub Up