നിമിഷ് രവി, അഹാന കൃഷ്ണ
നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയുടെയും കാമറാമാൻ നിമിഷ് രവിയുടെയും ആഡംബര വിവാഹത്തോടനുബന്ധിച്ചുള്ള പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്ത്. വിവാഹത്തിനും സംഗീത് ചടങ്ങുകൾക്കും മുന്നോടിയായി നടത്തിയ 'അമ്മു – നിമ്മു കാർണിവൽ' പാർട്ടി ചിത്രങ്ങളാണ് അഹാന ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
ബേബി ബ്ലൂ തീമിൽ കോട്ടൺ കാൻഡിയുടെയും സർക്കസിന്റെയും പശ്ചാത്തലത്തിലാണ് പ്രീ-വെഡ്ഡിംഗ് ആഘോഷം ഒരുക്കിയത്. ഫൺ ഗെയിമുകളും കൂറ്റൻ ആകാശ ഊഞ്ഞാലും ഉൾപ്പെടെയുള്ള വിനോദങ്ങളുമായി ഒരുക്കിയ 'ലാലാ ലാൻഡ്' അനുഭവം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. ഗ്രാൻഡ് ഓയിസ്റ്റർ ഇവന്റസാണ് കാർണിവൽ സംഘടിപ്പിച്ചത്. വിവാഹത്തിന് ഒരു ജയന്റ് വീൽ തന്നെ ഒരുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും തന്റെ എക്കാലത്തെയും മികച്ച ദിവസങ്ങളിലൊന്നാണിതെന്നും അഹാന കുറിച്ചു.
കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സെപ്റ്റംബർ 13-നായിരുന്നു അഹാനയുടെയും നിമിഷിന്റെയും വിവാഹം. സിനിമ രംഗത്തുനിന്നും ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തിരുന്നു. ചുവപ്പും സ്വർണക്കസവുമുള്ള സാരിയിൽ പരമ്പരാഗത ലുക്കിലാണ് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലാണ് നിമിഷ് വിവാഹത്തിനെത്തിയത്. റെട്രോ ബോളിവുഡ് തീമിൽ നടന്ന സംഗീത് ചടങ്ങുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.
Tags : AhanaKrishna Nimish Ravi WeddingPhoto Viral AmmuNimmiCarnival