x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അ​ഭി​പ്രാ​യ​ങ്ങ​ൾ വേ​റെ​യാ​കാം, ല​ക്ഷ്യം ഒ​ന്നു​ത​ന്നെ'; അ​ഭി​ഷേ​കു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ബ​ച്ച​ൻ

സിനിമ ഡെസ്‌ക്
Published: September 28, 2026 06:18 PM IST | Updated: September 28, 2026 06:18 PM IST

അഭിഷേകിനൊപ്പം അമിതാഭ് ബച്ചൻ.

ബോ​ളി​വു​ഡ് ഇതിഹാസതാരം അ​മി​താ​ഭ് ബ​ച്ച​ൻ മ​ക​ൻ അ​ഭി​ഷേ​കുമായുള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ത​ല​മു​റ​ക​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ​ക്കു​റി​ച്ചും മ​നസു​തു​റന്നു. ര​ണ്ടു ത​ല​മു​റ​ക​ൾ​ക്കു വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ൾ ഉ​ണ്ടാ​കാ​മെ​ങ്കി​ലും ല​ക്ഷ്യം ഒ​ന്നു​ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് അ​ദ്ദേ​ഹം തന്‍റെ ബ്ലോ​ഗി​ലൂ​ടെ പങ്കുവച്ചത്.

'അ​ച്ഛ​നും മ​ക​നും ഒ​രേ വേ​ദി​യി​ലി​രി​ക്കു​ന്നു; അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം... എ​ന്നാ​ൽ ല​ക്ഷ്യം ഒ​ന്നു​ത​ന്നെ​യാ​ണ്' - ബ​ച്ച​ൻ കു​റി​ച്ചു. പു​തി​യ ത​ല​മു​റ​യു​ടെ തീ​രു​മാ​ന​ങ്ങ​ളെ​യും കാ​ഴ്ച​പ്പാ​ടു​ക​ളെ​യും ബ​ഹു​മാ​നി​ക്കേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ബച്ചൻ ഓർമിപ്പിച്ചു. പ​ര​സ്പ​ര സ്നേ​ഹ​ത്തി​ലും ബ​ഹു​മാ​ന​ത്തി​ലും ഊ​ന്നി​യു​ള്ള ആ​ശ​യ​വി​നി​മ​യം പൊതുവായ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കെത്തുമെന്നും ബച്ചൻ പറഞ്ഞു.

നി​ല​വി​ൽ 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി' (കെബിസി) ​യു​ടെ 18-ാം സീ​സ​ണി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ് അ​മി​താ​ഭ് ബ​ച്ച​ൻ.

 

Tags : Entertainment BollywoodNews AmitabhBachchan AbhishekBachchan

Recent News

Corehub Up