ചിത്രത്തിന്റെ പോസ്റ്റർ
കരിയറിൽ ആദ്യ അൻപത് കോടി ചിത്രവുമായി പാർവതി തിരുവോത്ത്. നടി പ്രധാന വേഷത്തിലെത്തിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് അൻപത് കോടി ക്ലബ്ബിലെത്തുന്നത്.
സൂപ്പർതാരങ്ങളില്ലാതെ പാർവതി സ്വന്തമാക്കുന്ന ആദ്യ അൻപത് കോടി ചിത്രം കൂടിയാണിത്. പാർവതി തിരുവോത്ത് ആദ്യമായി പൊലിസ് വേഷത്തിൽ എത്തുന്ന ചിത്രം ഷഹദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
പൊലിസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പൊലിസ് ഉദ്യോഗസ്ഥനായ പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ‘ഹെവൻ’ എന്ന സിനിമയ്ക്ക് ശേഷം സുബ്രമണ്യം തിരക്കഥ എഴുതിയ ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’.
പാർവതിയും വിജയരാഘവനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. പാർവതിക്കും വിജയരാഘവനും പുറമെ, വിനയ് ഫോർട്ട്, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രങ്ങളിൽ അഭിനയിക്കുന്നു.
'ലോക' എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിംഗും ‘രേഖാചിത്രം’ എന്ന സിനിമക്ക് ശേഷം അപ്പു പ്രഭാകർ കാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.
Tags : Parvathy Thiruvothu Prathama Drishtya Kuttakar 50-crore