Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parvathy Thiruvothu

ഐ ​നോ​ബ​ഡി ടീ​സ​ർ പു​റ​ത്തി​റ​ങ്ങി

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, പാ​ർ​വ​തി തി​രു​വോ​ത്ത്, ഹ​ക്കിം ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ഐ ​നോ​ബ​ഡി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. നി​രൂ​പ​ക - പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യ ഹി​റ്റ് ചി​ത്രം റോ​ഷാ​ക്കി​ന് ശേ​ഷം നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഐ ​നോ​ബ​ഡി സു​പ്രി​യ മേ​നോ​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ബാ​ങ്ക് മോ​ക്ഷ​ണ​ത്തെ ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്ന ഹീ​സ്റ്റ് ഴോ​ണ​റി​യി​ൽ എ​ത്തു​ന്ന സി​നി​മ​യാ​കും ഐ ​നോ​ബ​ഡി എ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. ജേ​ക്സ് ബി​ജോ​യാ​ണ് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് എ​ന്ന​താ​ണ് ഐ ​നോ​ബ​ഡി​യു​ടെ മ​റ്റൊ​രു ഹൈ​ലൈ​റ്റ്. ഈ ​വ​ർ​ഷം ജൂ​ലൈ മാ​സ​ത്തി​ൽ ആ​ഗോ​ള റി​ലീ​സാ​യി ഐ ​നോ​ബ​ഡി തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

റി​ലീ​സ് ചെ​യ്ത മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ ചി​ത്ര​മാ​യ പാ​ട്രി​യ​റ്റ് സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ഐ ​നോ​ബ​ഡി​യു​ടെ ടീ​സ​ർ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ടീ​സ​റി​ന് മി​ക​ച്ച വ​ര​വേ​ൽ​പാ​ണ്‌ തി​യ​റ്റ​റു​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് യൂ​ട്യു​ബി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തോ​ടെ ടീ​സ​ർ ട്രെ​ൻ​ഡിം​ഗ് ലി​സ്റ്റി​ൽ ഇ​ടം നേ​ടു​ക​യാ​ണ്. എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ, കൂ​ടെ തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി നോ​ബ​ഡി​ക്കു​ണ്ട്. ഇ​തു​വ​രെ മ​ല​യാ​ളം സി​നി​മ​യി​ൽ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള വ്യ​ത്യ​സ്ത​മാ​യ മേ​ക്കിം​ഗ് ആ​ണ് ഇ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.

അ​ശോ​ക​ൻ, വി​ജ​യ​രാ​ഘ​വ​ൻ, മ​ധു​പാ​ൽ, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ന​ക്ഷ​ത്ര, ഐ​റാ, നി​ഷാ​ന്ത് സാ​ഗ​ർ, ന​ന്ദു, നൗ​ഷാ​ദ് ബോം​ബെ, ജി​ജോ​യ് രാ​ജ​ഗോ​പാ​ൽ, ഖാ​ലി​ദ് റ​ഹ്മാ​ൻ, സ​ഞ്ജു ശി​വ​റാം, സു​ധി കോ​പ്പ, ബീ​ന ച​ന്ദ്ര​ൻ, സ​ന അ​ൽ​താ​ഫ്, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, ദി​നേ​ശ് ആ​ല​പ്പു​ഴ, റോ​ണി വ​ർ​ഗീ​സ്, മ​നോ​ജ് കെ ​യൂ, ഇ​ർ​ഷാ​ദ് അ​ലി, സു​ധി കോ​ഴി​ക്കോ​ട്, മ​ഹേ​ന്ദ്ര​ൻ, ആ​ൽ​ബി​ൻ അ​ല​ക്സ്, ജി​തി​ൻ മ​ദ​ന​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ഇ 4 ​എ​ക്സ്പെ​രി​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​നും മു​കേ​ഷ് ആ​ർ മേ​ത്ത​യും സി.​വി. സാ​ര​ഥി​യും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. റോ​ഷാ​ക്ക്, ഇ​ബി​ലീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സ​മീ​ര്‍ അ​ബ്ദു​ളാ​ണ് ഐ, ​നോ​ബ​ഡി​യു​ടെ​യും ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം- ദി​നേ​ശ് പു​രു​ഷോ​ത്ത​മ​ൻ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ഹാ​രി​സ് ദേ​ശം, എ​ഡി​റ്റിം​ഗ്- റ​മീ​സ് എം​ബി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- അ​ർ​ഷാ​ദ് നാ​ക്കോ​ത്ത്, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വി​യ​ർ, കോ​സ്റ്റ്യൂം​സ്- ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- റി​നി ദി​വാ​ക​ർ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- കി​ര​ൺ നെ​ട്ട​യം, സം​ഘ​ട്ട​ന സം​വി​ധാ​നം- വാ​നി​ക്ക് ബെ​ൻ, ക​ലൈ കിം​ഗ്സ്റ്റ​ൺ, അ​മി​ത് ജോ​ളി ബാ​സ്റ്റി​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ- നി​ക്സ​ൺ ജോ​ർ​ജ്, വി​എ​ഫ്എ​ക്സ്- ല​വാ കു​ശ, പ്രൊ​മോ​ഷ​ൻ​സ്- പൊ​ഫാ​ക്ഷി​യോ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​പി​ൻ കു​മാ​ർ.​വി, ക​ള​റി​സ്റ്റ്- സു​രേ​ഷ് ര​വി, സ്റ്റി​ൽ​സ്- രോ​ഹി​ത് കെ ​സു​രേ​ഷ്, ഡി​സൈ​ൻ​സ്- യെ​ല്ലോ ടൂ​ത്ത്, ടീ​സ​ർ എ​ഡി​റ്റ്- ബ്ലെ​സ് തോ​മ​സ്.

Latest News

Corehub Up