x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ക്സ് ഓ​ഫീ​സ് പിടിച്ച് 'ദി ​പാ​ര​ഡൈ​സ്'; നാനി ചിത്രം 100 കോ​ടി ക്ല​ബ്ബി​ൽ

സിനിമ ഡെസ്‌ക്
Published: September 28, 2026 05:53 PM IST | Updated: September 28, 2026 05:53 PM IST

ദി പാരഡൈസ് എന്ന ചിത്രത്തിൽ നാനി.

ടോളിവുഡ് സൂപ്പർതാരം നാ​നി നാ​യ​ക​നാ​യ ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'ദി ​പാ​ര​ഡൈ​സ്' ബോ​ക്സ് ഓ​ഫീ​സി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്നു. റി​ലീ​സ് ചെ​യ്തു നാ​ലു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ചി​ത്രം 100 കോ​ടി ക്ല​ബ്ബിൽ ഇടം പിടിച്ചു.

ഇ​ന്ത്യ​ൻ ബോ​ക്സ് ഓ​ഫീ​സി​ൽ ഇ​തു​വ​രെ നേടിയത് 109 കോ​ടി രൂ​പയാണ്. ആ​ദ്യ ദി​വ​സം 34.65 കോ​ടി ചിത്രത്തിനു നേടാനായി. വി​ദേ​ശ വി​പ​ണി​യി​ൽനി​ന്ന് ​ഇ​തുവ​രെ 29.25 കോ​ടി രൂ​പ കളക്ഷൻ നേടാനായതോടെ ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള ഗ്രോ​സ് ക​ള​ക്ഷ​ൻ 138.25 കോ​ടി രൂ​പ​യാ​യി.

2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം 'ദ​സ​റ'​യ്ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ ശ്രീ​കാ​ന്ത് ഒ​ഡെ​ല​യും നാ​നി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. 1980-ക​ളി​ലെ സെ​ക്ക​ന്ത​രാ​ബാ​ദി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒരുക്കിയ ചി​ത്ര​ത്തി​ൽ 'ജ​ദ​ൽ' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നാ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക അ​സ​മ​ത്വ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​വും മാ​സ് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

എ​സ്​എ​ൽ​വി സി​നി​മാ​സ് നി​ർമി​ച്ച ചി​ത്ര​ത്തി​ൽ മോ​ഹ​ൻ ബാ​ബു, ക​യാ​ദു ലോ​ഹ​ർ, സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി, രാ​ഘ​വ് ജു​യാ​ൽ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

Tags : Entertainment Nani TollywoodNews TheParadise

Recent News

Corehub Up