x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​പി​ൻ ആ​റ്റ്‌​ലി​യു​ടെ സ്റ്റീ​വ് ആ​ൻ​ഡ് പോ​ളി; സാ​ജി​ദ് യാ​ഹി​യ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 28, 2026 01:36 PM IST | Updated: September 28, 2026 01:36 PM IST

ചിത്രത്തിന്‍റെ പൂജ വേളയിൽ നിന്നും

വി​പി​ൻ ആ​റ്റ്ലി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം സ്റ്റീ​വ് ആ​ൻ​ഡ് പോ​ളി​യു​ടെ പൂ​ജ കൊ​ച്ചി ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു.

ച​ട​ങ്ങി​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു സ്സി​ച്ചോ​ൺ ക​ർ​മ​വും
നി​ർ​മാ​താ​വ് എ​ൻ.​എം. ബാ​ദു​ഷ, മു​സ​മ്മി​ൽ ത​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

എ​പ്പി​ക്ക് ഫി​ലിം​സ് & എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ എ​ൻ.​എ. മോ​ഷ​ൻ പി​ക്ച്ചേ​ർ​സി​ന്‍റെ ബാ​ന​റി​ൽ ന​രേ​ഷ്കു​മാ​ർ, ന​സീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -ലി​ജു ന​ടേ​രി. കൊ​ച്ചി​യി​ലെ ആം​ഗ്ലോ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഹ്യൂ​മ​ർ, വ​യ​ല​ൻ​സ് ചി​ത്ര​മാ​ണ് വി​പി​ൻ ആ​റ്റ്ലി ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആം​ഗ്ലോ ഇ​ൻ​ഡ്യ​ൻ സം​സ്‌​കാ​ര​ത്തി​ന്‍റെ ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ളും ജീ​വി​ത രീ​തി​യു​മൊ​ക്കെ കോ​ർ​ത്തി​ണ​ക്കി​യ ക്ലീ​ൻ എ​ന്‍റ​ർ​ടൈ​ന​റാ​ണ് ഈ ​ചി​ത്രം.

സാ​ജി​ദ് യാ​ഹ്വ​യും പു​തു​മു​ഖം സി​ദ്ധാ​ർ​ത്ഥ് സ​ത്യ​യു​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ സ്റ്റീ​വ്, പോ​ളി എ​ന്നി​വ​രെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഡ്രാ​ക്കു​ള സു​ധീ​ർ, ജൂ​ഡ് ആ​ൻ്റ​ണി ജോ​സ​ഫ്, മോ​സ​പ്പ​ൻ, നി​യാ ലൂ​ക്ക്, മു​ൻ​സി​ല, ശ്ര​യാ രാ​ജീ​വ്, ജേ​ക്ക​ബ് ജോ​ർ​ജ് ജ​യിം​സ്എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.. സം​ഗീ​തം- മു​ഹ​മ്മ​ദ് സ​ത്താ​ർ​ജി. ഛായാ​ഗ്ര​ഹ​ണം ജോ​സ​ഫ് സാ​നി​യേ​ൽ(​ന​വാ​സ് ലെ​ൻ​സ്മാ​ൻ), എ​ഡി​റ്റിം​ഗ് - ഏ. ​ആ​ർ ജി​ബീ​ഷ്, ക​ലാ​സം​വ​ധാ​നം - കോ​യാ​സ്, മേ​ക്ക​പ്പ് - മ​നോ​ജ് അ​ങ്ക​മാ​ലി.
കോ​സ്റ്റും ഡി​സൈ​ൻ- അ​ക്ഷ​യ അ​ഖി​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഉ​ണ്ണി സി. ​അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -രാ​ജി ആ​ർ. മേ​നോ​ൻ. വി.​എ​ഫ് എ​ക്സ്- വി​ഷ്ണു മു​വി വെ​ഞ്ച്വ​ർ. ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ കൊ​ച്ചി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൊ​ച്ചി​ക്കു പു​റ​മേ, പോ​ണ്ടി​ച്ചേ​രി ആ​ല​പ്പു​ഴ, മൂ​ന്നാ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : Sajid Yahiya Vipin Atley Steve and Paulie

Recent News

Corehub Up