സുരേഷ് കൃഷ്ണ
38 വർഷങ്ങൾക്ക് മുൻപെടുത്ത ചിത്രം പങ്കുവച്ച് നടൻ സുരേഷ് കൃഷ്ണ. സിനിമാ മോഹവുമായി നടന്ന ചെറുപ്പക്കാരൻ സുഹൃത്തുക്കളുടെ സഹായത്തോടെ പകർത്തിയ ചിത്രങ്ങളാണിതെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇതിപ്പോൾ കാണുമ്പോൾ സന്തോഷവും സങ്കടവും കൂടിക്കലർന്ന ചില ഓർമപ്പെടുത്തലുകൾ മനസിലൂടെ കടന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘‘ഈ ഫോട്ടോകൾക്ക് 38 വർഷം പഴക്കം ഉണ്ട്... സിനിമ മോഹമായി നടന്ന ഒരു ചെറുപ്പക്കാരൻ ഒരു ഫോട്ടോ ഷൂട്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തുന്നു... ഇത് ഇപ്പോൾ കാണുമ്പോൾ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടെങ്കിലും ചില ഓർമപ്പെടുത്തൽ മനസ്സിൽ കൂടി കടന്നു പോകുന്നു, അതിൽ സന്തോഷവും സങ്കടവും ഓക്കെ കൂടി കലർന്നത്.
ക്രെഡിറ്റ്സ്:
ഫോട്ടോ എടുത്തത്: പ്രിയപ്പെട്ട സുഹൃത്തുക്കൾ
കോസ്റ്റ്യൂം: പല സുഹൃത്തുക്കളുടെ
ബൈക്ക്: ഒരു വഴിപോക്കന്റെ
മേക്കപ്പ് ആൻഡ് സ്റ്റൈല്‍സ്: അതൊക്കെ അന്ന് വലിയ ചിലവാ
ഫിലിം റോൾ ആൻഡ് ഫോട്ടോ: കടം.’’
തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലൂടെ അറിയപ്പെട്ട സുരേഷ് ഇന്ന് മലയാളത്തിൽ കൊമേഡിയനായും സഹനടനായും തിളങ്ങുകയാണ്. ഗിരീഷ് എ.ഡി.–നിവിൻ പോളി കൂട്ടുകെട്ടിലിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം ‘ബെത്ലഹേമി’ല്‍ സുരേഷ് കൃഷ്ണയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Tags : Suresh Krishna photoshoot old picture