തൃശൂർ: അമല മെഡിക്കൽ കോളജ് നേത്രരോഗവിഭാഗം നടത്തിയ ഗ്ലോക്കോമ വാരാചരണത്തിന്റെയും സ്ക്രീനിംഗ് ക്യാന്പിന്റെയും ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ നിർവഹിച്ചു.
ജോയിന്റ് ഡയറക്ടർമാരായ ഫാ. ജെയ്സണ് മുണ്ടന്മാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, നേത്രരോഗവിഭാഗം മേധാവി ഡോ.വി.കെ. ലതിക, പ്രഫ. ചാൾസ് കെ. സ്കറിയ, ഡോ. ജെയിനി ജോസഫ്, ഡോ. എ.എസ്. അഷിത എന്നിവർ പ്രസംഗിച്ചു.വാരാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്മോബ്, ഫോട്ടോഗ്രാഫി മത്സരം എന്നിവയുണ്ടായിരുന്നു.