Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Weekly Special Train Service

Thrissur

ചെ​ന്നൈ–​കൊ​ല്ലം റൂ​ട്ടി​ൽ ജ​നു​വ​രി വ​രെ പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ്

കോ​യ​മ്പ​ത്തൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ചെ​ന്നൈ എ​ഗ്മോ​ർ - ​കൊ​ല്ലം റൂ​ട്ടി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. ഇന്നു മു​ത​ൽ 2027 ജ​നു​വ​രി 24 വ​രെ​യാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ട്രെ​യി​ൻ ന​മ്പ​ർ 06121 ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്ന് എ​ല്ലാ ശ​നി​യാ​ഴ്ച​യും രാ​ത്രി 11.40ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കി​ട്ട് 4.30ന് ​കൊ​ല്ല​ത്തെ​ത്തും. ആ​കെ 10 സ​ർ​വീ​സു​ക​ളാ​ണ് ഈ ​ട്രെ​യി​നി​നു​ണ്ടാ​കു​ക.

മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള ട്രെ​യി​ൻ ന​മ്പ​ർ 06122 എ​ല്ലാ ഞാ​യ​റാ​ഴ്ച​യും വൈ​കി​ട്ട് 6.45ന് ​കൊ​ല്ല​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.40ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ലെ​ത്തും. ഈ ​ട്രെ​യി​നും 10 സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

ജോ​ലാ​ർ​പേ​ട്ടൈ, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, പോ​ത്ത​ന്നൂ​ർ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ൾ വ​ഴി​യാ​ണ് ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക. പെ​ര​മ്പൂ​ർ, അ​ര​ക്കോ​ണം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പു​ണ്ടാ​കും. എ​സി, സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ ട്രെ​യി​നു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കും.

Latest News

Corehub Up