Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WeeklyPrayer

America

ഐ​പി​എ​ൽ പ്ര​തി​വാ​ര പ്രാ​ർ​ഥ​നാ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു

ഡെ​ട്രോ​യി​റ്റ്: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​നി​ന്‍റെ (ഐ​പി​എ​ൽ) 650-ാമ​ത് പ്ര​തി​വാ​ര ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥ​നാ​യോ​ഗം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്നു. ന്യൂ​ജ​ഴ്‌​സി റാ​ൻ​ഡോ​ൾ​ഫ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച് വി​കാ​രി റ​വ. പ്ര​തേ​ഷ് ഉ​മ്മ​ൻ യോ​ഗ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബൈ​ബി​ളി​ലെ ശൗ​ൽ രാ​ജാ​വി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ ജീ​വി​ത​ത്തെ​യും ദൈ​വ​നി​യോ​ഗ​ത്തി​ന്‍റെ ഗൗ​ര​വ​ത്തെ​യും ആ​സ്പ​ദ​മാ​ക്കി അ​ദ്ദേ​ഹം ന​ൽ​കി​യ സ​ന്ദേ​ശം പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ആ​ത്മീ​യ ഉ​ണ​ർ​വ്വേ​കി.

ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യും മി​ക​ച്ച സൈ​നി​ക നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​യു​മാ​യി​രു​ന്നെ​ങ്കി​ലും കേ​വ​ലം ഭൗ​തി​ക ശ​ക്തി​യോ അ​ധി​കാ​ര​മോ കൊ​ണ്ട് ദൈ​വി​ക നി​യോ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ശൗ​ലി​ന്‍റെ ജീ​വി​തം വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്ന് പ്ര​ഭാ​ഷ​ണ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഒ​ന്നാം ശ​മൂ​വേ​ൽ 15-ാം അ​ധ്യാ​യ​ത്തി​ൽ കാ​ണു​ന്ന​തു​പോ​ലെ, പ്ര​വാ​ച​ക​നാ​യ ശ​മൂ​വേ​ൽ മു​ഖേ​ന ല​ഭി​ച്ച ദൈ​വി​ക ക​ല്പ​ന​ക​ൾ ഭാ​ഗി​ക​മാ​യി മാ​ത്രം അ​നു​സ​രി​ക്കു​ക​യും സ്വ​ന്തം സൗ​ക​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്ത​താ​ണ് ശൗ​ലി​ന്‍റെ പ​ത​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സ്ഥാ​ന​മാ​ന​ങ്ങ​ൾ എ​ത്ര ഉ​യ​ർ​ന്ന​താ​ണെ​ങ്കി​ലും ദൈ​വി​ക ക​ല്പ​ന​ക​ൾ​ക്ക് കീ​ഴ​ട​ങ്ങു​ക​യാ​ണ് പ്ര​ധാ​നം. ദൈ​വം ന​ൽ​കി​യ പ​ദ​വി​യേ​ക്കാ​ൾ പ്ര​ധാ​നം, ആ ​സ്ഥാ​ന​ത്തി​രു​ന്ന് അ​വി​ടു​ത്തെ ഹി​ത​ത്തോ​ട് എ​ത്ര​ത്തോ​ളം വി​ശ്വ​സ്ത​ത പു​ല​ർ​ത്തു​ന്നു എ​ന്ന​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഡെ​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള സി.വി. സാ​മു​വ​ൽ സ്വാ​ഗ​ത പ്ര​സം​ഗ​വും ആ​മു​ഖ സ​ന്ദേ​ശ​വും ന​ൽ​കി യോ​ഗം ആ​രം​ഭി​ച്ചു. ബെ​ത്‌​ല​ഹേം, പിഎയി​ൽ നി​ന്നു​ള്ള ഡോ. ​അ​ല​ക്സ് തോ​മ​സ് ആ​രം​ഭ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കു​ക​യും ന്യൂ​ജ​ഴ്‌​സി​യി​ൽ നി​ന്നു​ള്ള ബീ​ന മാ​ത്യു 1 ശ​മു​വേ​ൽ 15: 22-26 ഭാ​ഗ​ങ്ങ​ൾ വാ​യി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു) മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​യി​ച്ചു. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ടി.എ. മാ​ത്യു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും വ​രാ​നി​രി​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ പ​ങ്കു​വയ്​ക്കു​ക​യും ചെ​യ്തു.

ഹൂ​സ്റ്റ​ൺ സോ​വേ​ഴ്‌​സ് ഹാ​ർ​വെ​സ്റ്റ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് വി​കാ​രി റ​വ. കെ.ബി. കു​രു​വി​ള​യു​ടെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി യോ​ഗം പ​രി​സ​മാ​പ്തി​യി​ലാ​യി. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഷി​ജു ജോ​ർ​ജ്, ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു) എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

വ​രു​ന്ന ആ​ഴ്ച​യി​ലെ (ന​വം​ബ​ർ മൂന്ന്) 651-ാമ​ത് പ്രാ​ർ​ഥനാ​യോ​ഗ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ഇ​വാ. മോ​ൻ​സി കെ. ​അ​ബ്ര​ഹാം വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ന്ന​തും ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള മ​റി​യാ​മ്മ അ​ബ്ര​ഹാം (ല​ളി​ത) മ​ധ്യ​സ്ഥ പ്രാ​ർഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തു​മാ​യി​രി​ക്കും.

Latest News

Corehub Up