Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welcome2026

പുതുവർഷം പടിവാതിൽക്കൽ; 40 അടി ഉയരമുള്ള പാപ്പാഞ്ഞിയും കർശന സുരക്ഷയുമായി സംസ്ഥാനം ഒരുങ്ങി

തിരുവനന്തപുരം: ലോ​കം 2026-നെ ​വ​ര​വേ​ൽ​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ്. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ കി​രി​ബ​ത്തി ദ്വീ​പി​ലാ​ണ് ഇ​ത്ത​വ​ണ​യും പു​തു​വ​ർ​ഷം ആ​ദ്യ​മെ​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ലും വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ൾ മു​ത​ൽ കോ​വ​ളം, വ​ർ​ക്ക​ല ബീ​ച്ചു​ക​ൾ വ​രെ നീ​ളു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​ത്ത​വ​ണ ത​ല​സ്ഥാ​ന​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ച്ചി​യി​ലെ കാ​ർ​ണി​വ​ൽ മാ​തൃ​ക​യി​ൽ ഒ​രു പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

വെ​ള്ളാ​റി​ലെ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ൽ 10 ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ച്ച 40 അ​ടി ഉ​യ​ര​മു​ള്ള പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കു​ന്ന​ത് ഇ​വി​ടു​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​കും.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ വൈ​കു​ന്നേ​രം ആ​റ് മ​ണി മു​ത​ൽ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും.

കൊ​ച്ചി​യി​ലെ കാ​ർ​ണി​വ​ൽ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​ക്ക് ശേ​ഷം ഫോ​ർ​ട്ട് കൊ​ച്ചി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി റെ​ഡ് സോ​ണു​ക​ളി​ൽ ഡ്രോ​ണു​ക​ൾ പ​റ​ത്തു​ന്ന​ത് ക​മ്മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ നി​രോ​ധി​ച്ചു. കൂ​ടാ​തെ, പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ഒ​രു മ​ണി​ക്കൂ​ർ കൂ​ടി നീ​ട്ടി​യി​ട്ടു​ണ്ട്.

ബാ​ർ ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​ർ എ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​രം രാ​ത്രി 12 മ​ണി വ​രെ​യാ​ണ് ഇ​ന്ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള​ത്.

Latest News

Corehub Up