Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WelfareScheme

ത​മി​ഴ്നാ​ട്ടി​ൽ വ​മ്പ​ൻ ക്ഷേ​മ​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്. സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ ബ​സ് യാ​ത്രാ പ​ദ്ധ​തി​യാ​യ 'വെ​ട്രി പ​യ​ന തി​ട്ടം' കൂ​ടു​ത​ൽ ബ​സു​ക​ളി​ലേ​ക്ക് വി​പു​ലീ​ക​രി​ച്ചു. ഗാ​ന്ധി​ജ​യ​ന്തി ദി​നം മു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലും മെ​ട്രോ​പ്പോ​ലീ​ത്ത​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ഡീ​ല​ക്സ്, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്, എ​ക്സ്പ്ര​സ് ബ​സു​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​വ​ർ​ഷം 6,000 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നി​ല​വി​ൽ ഓ​ർ​ഡി​ന​റി, സി​റ്റി ബ​സു​ക​ളി​ലാ​ണ് ഈ ​ആ​നു​കൂ​ല്യം ഉ​ള്ള​ത്.

ര​ണ്ട​ര ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടു​ത്ത പൊ​ങ്ക​ൽ മു​ത​ൽ മൂ​ന്ന് സൗ​ജ​ന്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ന​ൽ​കു​മെ​ന്ന് വി​ജ​യ് പ്ര​ഖ്യാ​പി​ച്ചു. 1.34 കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ തു​ക നേ​രി​ട്ട് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കാ​ഞ്ചീ​പു​ര​ത്തെ പ​ര​ന്തൂ​ർ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി റ​ദ്ദാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ക​ർ​ഷ​ക​ർ രാ​ജ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്നും, ചെ​ന്നൈ​യി​ൽ മ​റ്റൊ​രു സ്ഥ​ല​ത്ത് പു​തി​യ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു​പു​റ​മെ, നി​ല​വി​ലെ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ഞ്ചാ​മ​ത്തെ ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​മെ​ന്നും വി​ജ​യ് അ​റി​യി​ച്ചു.

പ​ര​ന്തൂ​റി​ലെ 13 ഗ്രാ​മ​ങ്ങ​ളി​ലെ 5,746 ഏ​ക്ക​റി​ൽ 29,400 കോ​ടി രൂ​പ ചി​ല​വി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​നാ​യി​രു​ന്നു മു​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി. ക​ർ​ഷ​ക സ​മ​രം അ​വ​ഗ​ണി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ പ​ദ്ധ​തി​ക്കെ​തി​രെ 2025 ജ​നു​വ​രി​യി​ൽ വി​ജ​യ് നേ​രി​ട്ട് സ​മ​ര​മു​ഖ​ത്ത് എ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ​ത്.

Latest News

Corehub Up