Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : West Asian Confilct

സമവായ നീക്കത്തിനിടെയും ആക്രമണം

ദു​​​​​​​​​ബാ​​​​​​​​​യ്: പ​​​​​​​​​ശ്ചി​​​​​​​​​മേ​​​​​​​​​ഷ്യ​​​​​​​​​ൻ യു​​​​​​​​​ദ്ധം അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള നീ​​​​​​​​​ക്ക​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ടെ​​​​​​​​​യും രൂ​​​​​​​​​ക്ഷ​​​​​​​​​മാ​​​​​​​​​യ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്ന് യു​​​​​​​​​എ​​​​​​​​​സ്-​​​​​​​​​ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ൽ സ​​​​​​​​​ഖ്യ​​​​​​​​​വും ഇ​​​​​​​​​റാ​​​​​​​​​നും. അ​​​​​​​​​ഞ്ചു ദി​​​​​​​​​വ​​​​​​​​​സം ഇ​​​​​​​​​റാ​​​​​​​​​ന്‍റെ ഊ​​​​​​​​​ർ​​​​​​​​​ജോ​​​​​​​​​ത്പാ​​​​​​​​​ദ​​​​​​​​​ന കേ​​​​​​​​​ന്ദ്ര​​​​​​​​​ങ്ങ​​​​​​​​​ൾ ആ​​​​​​​​​ക്ര​​​​​​​​​മി​​​​​​​​​ക്കി​​​​​​​​​ല്ലെ​​​​​​​​​ന്നും ഇ​​​​​​​​​റാ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യി ച​​​​​​​​​ർ​​​​​​​​​ച്ച ന​​​​​​​​​ട​​​​​​​​​ന്നു​​​​​​​​​വെ​​​​​​​​​ന്നും ക​​​​​​​​​ഴി​​​​​​​​​ഞ്ഞ ദി​​​​​​​​​വ​​​​​​​​​സം യു​​​​​​​​​എ​​​​​​​​​സ് പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റ് ഡോ​​​​​​​​​ണ​​​​​​​​​ൾ​​​​​​​​​ഡ് ട്രം​​​​​​​​​പ് അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നു.

എന്നാൽ, യു​​​​​​​​​എ​​​​​​​​​സു​​​​​​​​​മാ​​​​​​​​​യി ഒ​​​​​​​​​രു ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യും ന​​​​​​​​​ട​​​​​​​​​ന്നി​​​​​​​​​ട്ടി​​​​​​​​​ല്ലെന്നാണ് ഇ​​​​​​​​​റാ​​​​​​​​​ൻ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നത്. ച​​​​​​​​​ർ​​​​​​​​​ച്ച ന​​​​​​​​​ട​​​​​​​​​ന്നു​​​​​​​​​വെ​​​​​​​​​ന്ന​​​​​​​​​ത് വ്യാ​​​​​​​​​ജ വാ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​യാ​​​​​​​​​ണെ​​​​​​​​​ന്ന് ഇ​​​​​​​​​റേ​​​​​​​​​നി​​​​​​​​​യ​​​​​​​​​ൻ പാ​​​​​​​​​ർ​​​​​​​​​ല​​​​​​​​​മെ​​​​​​​​​ന്‍റ് സ്പീ​​​​​​​​​ക്ക​​​​​​​​​ർ മു​​​​​​​​​ഹ​​​​​​​​​മ്മ​​​​​​​​​ദ് ബാ​​​​​​​​​ഗ​​​​​​​​​ർ ഖാ​​​​​​​​​ലി​​​​​​​​​ബാ​​​​​​​​​ഫ് പ​​​​​​​​​റ​​​​​​​​​ഞ്ഞു.

ഈ​​​​​​​​​യാ​​​​​​​​​ഴ്ച അ​​​​​​​​​സ​​​​​​​​​ർ​​​​​​​​​ബ​​​​​​​​​യ്ജാ​​​​​​​​​ൻ, ഈ​​​​​​​​​ജി​​​​​​​​​പ്റ്റ്, ഒ​​​​​​​​​മാ​​​​​​​​​ൻ, പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ൻ, റ​​​​​​​​​ഷ്യ, ദ​​​​​​​​​ക്ഷി​​​​​​​​​ണകൊ​​​​​​​​​റി​​​​​​​​​യ, തു​​​​​​​​​ർ​​​​​​​​​ക്കി, തു​​​​​​​​​ർ​​​​​​​​​ക്മെ​​​​​​​​​നി​​​​​​​​​സ്ഥാ​​​​​​​​​ൻ എ​​​​​​​​​ന്നീ രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​മാ​​​​​​​​​യി യു​​​​​​​​​ദ്ധം സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച് ച​​​​​​​​​ർ​​​​​​​​​ച്ച ന‌​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​മെ​​​​​​​​​ന്ന് ഇ​​​​​​​​​റേ​​​​​​​​​നി​​​​​​​​​യ​​​​​​​​​ൻ വി​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​കാ​​​​​​​​​ര്യ മ​​​​​​​​​ന്ത്രി അ​​​​​​​​​ബ്ബാ​​​​​​​​​സ് അ​​​​​​​​​രാ​​​​​​​​​ഗ്ചി​​​​​​​​​യു​​​​​​​​​ടെ ഓ​​​​​​​​​ഫീ​​​​​​​​​സ് അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു.

പൂ​​​​​​​ർ​​​​​​​ണ വി​​​​​​​ജ​​​​​​​യം ഉ​​​​​​​ണ്ടാ​​​​​​​കും​​​​​​​വ​​​​​​​രെ യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​രു​​​​​​​മെ​​​​​​​ന്ന് ഇ​​​​​​​റാ​​​​​​​ന്‍റെ ഉ​​​​​​​ന്ന​​​​​​​ത സൈ​​​​​​​നി​​​​​​​ക ക​​​​​​​മാ​​​​​​​ൻ​​​​​​​ഡ് വ​​​​​​​ക്താ​​​​​​​വ് മേ​​​​​​​ജ​​​​​​​ർ ജ​​​​​​​ന​​​​​​​റ​​​​​​​ൽ അ​​​​​​​ലി അ​​​​​​​ബ്ദു​​​​​​​ള്ളാ​​​​​​​ഹി ആ​​​​​​​ലി​​​​​​​യാ​​​​​​​ബാ​​​​​​​ദി പ​​​​​​​റ​​​​​​​ഞ്ഞു.

ഇതിനിടെ, യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ ച​​​ർ​​​ച്ച​​​യ്ക്ക് മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കാ​​​മെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷ​​​ഹ​​​ബാ​​​സ് ഷ​​​രീ​​​ഫ് അ​​​റി​​​യി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ത​​​ങ്ങ​​​ൾ മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കി​​​ല്ലെ​​​ന്ന് ഖ​​​ത്ത​​​ർ അ​​​റി​​​യി​​​ച്ചു. യു​​​​​​​​​ദ്ധ​​​​​​​​​വി​​​​​​​​​രാ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​നു ച​​​​​​​​​ർ​​​​​​​​​ച്ച ന​​​​​​​​​ട​​​​​​​​​ന്നു​​​​​​​​​വെ​​​​​​​​​ന്ന റി​​​​​​​​​പ്പോ​​​​​​​​​ർ​​​​​​​​​ട്ടി​​​​​​​​​നെ​​​​​​​​​ത്തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്ന് അ​​​​​​​​​ന്താ​​​​​​​​​രാ​​​​​​​​​ഷ്‌​​​​​​​​​ട്ര വി​​​​​​​​​പ​​​​​​​​​ണി​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​​ണ്ണ​​​​​​​​​വി​​​​​​​​​ല കു​​​​​​​​​റ​​​​​​​​​ഞ്ഞു. ഓ​​​​​​​​​ഹ​​​​​​​​​രി​​​​​​​​​വി​​​​​​​​​പ​​​​​​​​​ണി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലും നേ​​​​​​​​​ട്ട​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​യി.

Latest News

Corehub Up