x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമവായ നീക്കത്തിനിടെയും ആക്രമണം


Published: March 25, 2026 01:43 AM IST | Updated: March 25, 2026 01:43 AM IST

ദു​​​​​​​​​ബാ​​​​​​​​​യ്: പ​​​​​​​​​ശ്ചി​​​​​​​​​മേ​​​​​​​​​ഷ്യ​​​​​​​​​ൻ യു​​​​​​​​​ദ്ധം അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള നീ​​​​​​​​​ക്ക​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ടെ​​​​​​​​​യും രൂ​​​​​​​​​ക്ഷ​​​​​​​​​മാ​​​​​​​​​യ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്ന് യു​​​​​​​​​എ​​​​​​​​​സ്-​​​​​​​​​ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ൽ സ​​​​​​​​​ഖ്യ​​​​​​​​​വും ഇ​​​​​​​​​റാ​​​​​​​​​നും. അ​​​​​​​​​ഞ്ചു ദി​​​​​​​​​വ​​​​​​​​​സം ഇ​​​​​​​​​റാ​​​​​​​​​ന്‍റെ ഊ​​​​​​​​​ർ​​​​​​​​​ജോ​​​​​​​​​ത്പാ​​​​​​​​​ദ​​​​​​​​​ന കേ​​​​​​​​​ന്ദ്ര​​​​​​​​​ങ്ങ​​​​​​​​​ൾ ആ​​​​​​​​​ക്ര​​​​​​​​​മി​​​​​​​​​ക്കി​​​​​​​​​ല്ലെ​​​​​​​​​ന്നും ഇ​​​​​​​​​റാ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യി ച​​​​​​​​​ർ​​​​​​​​​ച്ച ന​​​​​​​​​ട​​​​​​​​​ന്നു​​​​​​​​​വെ​​​​​​​​​ന്നും ക​​​​​​​​​ഴി​​​​​​​​​ഞ്ഞ ദി​​​​​​​​​വ​​​​​​​​​സം യു​​​​​​​​​എ​​​​​​​​​സ് പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റ് ഡോ​​​​​​​​​ണ​​​​​​​​​ൾ​​​​​​​​​ഡ് ട്രം​​​​​​​​​പ് അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നു.

എന്നാൽ, യു​​​​​​​​​എ​​​​​​​​​സു​​​​​​​​​മാ​​​​​​​​​യി ഒ​​​​​​​​​രു ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യും ന​​​​​​​​​ട​​​​​​​​​ന്നി​​​​​​​​​ട്ടി​​​​​​​​​ല്ലെന്നാണ് ഇ​​​​​​​​​റാ​​​​​​​​​ൻ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നത്. ച​​​​​​​​​ർ​​​​​​​​​ച്ച ന​​​​​​​​​ട​​​​​​​​​ന്നു​​​​​​​​​വെ​​​​​​​​​ന്ന​​​​​​​​​ത് വ്യാ​​​​​​​​​ജ വാ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​യാ​​​​​​​​​ണെ​​​​​​​​​ന്ന് ഇ​​​​​​​​​റേ​​​​​​​​​നി​​​​​​​​​യ​​​​​​​​​ൻ പാ​​​​​​​​​ർ​​​​​​​​​ല​​​​​​​​​മെ​​​​​​​​​ന്‍റ് സ്പീ​​​​​​​​​ക്ക​​​​​​​​​ർ മു​​​​​​​​​ഹ​​​​​​​​​മ്മ​​​​​​​​​ദ് ബാ​​​​​​​​​ഗ​​​​​​​​​ർ ഖാ​​​​​​​​​ലി​​​​​​​​​ബാ​​​​​​​​​ഫ് പ​​​​​​​​​റ​​​​​​​​​ഞ്ഞു.

ഈ​​​​​​​​​യാ​​​​​​​​​ഴ്ച അ​​​​​​​​​സ​​​​​​​​​ർ​​​​​​​​​ബ​​​​​​​​​യ്ജാ​​​​​​​​​ൻ, ഈ​​​​​​​​​ജി​​​​​​​​​പ്റ്റ്, ഒ​​​​​​​​​മാ​​​​​​​​​ൻ, പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ൻ, റ​​​​​​​​​ഷ്യ, ദ​​​​​​​​​ക്ഷി​​​​​​​​​ണകൊ​​​​​​​​​റി​​​​​​​​​യ, തു​​​​​​​​​ർ​​​​​​​​​ക്കി, തു​​​​​​​​​ർ​​​​​​​​​ക്മെ​​​​​​​​​നി​​​​​​​​​സ്ഥാ​​​​​​​​​ൻ എ​​​​​​​​​ന്നീ രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​മാ​​​​​​​​​യി യു​​​​​​​​​ദ്ധം സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച് ച​​​​​​​​​ർ​​​​​​​​​ച്ച ന‌​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​മെ​​​​​​​​​ന്ന് ഇ​​​​​​​​​റേ​​​​​​​​​നി​​​​​​​​​യ​​​​​​​​​ൻ വി​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​കാ​​​​​​​​​ര്യ മ​​​​​​​​​ന്ത്രി അ​​​​​​​​​ബ്ബാ​​​​​​​​​സ് അ​​​​​​​​​രാ​​​​​​​​​ഗ്ചി​​​​​​​​​യു​​​​​​​​​ടെ ഓ​​​​​​​​​ഫീ​​​​​​​​​സ് അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു.

പൂ​​​​​​​ർ​​​​​​​ണ വി​​​​​​​ജ​​​​​​​യം ഉ​​​​​​​ണ്ടാ​​​​​​​കും​​​​​​​വ​​​​​​​രെ യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​രു​​​​​​​മെ​​​​​​​ന്ന് ഇ​​​​​​​റാ​​​​​​​ന്‍റെ ഉ​​​​​​​ന്ന​​​​​​​ത സൈ​​​​​​​നി​​​​​​​ക ക​​​​​​​മാ​​​​​​​ൻ​​​​​​​ഡ് വ​​​​​​​ക്താ​​​​​​​വ് മേ​​​​​​​ജ​​​​​​​ർ ജ​​​​​​​ന​​​​​​​റ​​​​​​​ൽ അ​​​​​​​ലി അ​​​​​​​ബ്ദു​​​​​​​ള്ളാ​​​​​​​ഹി ആ​​​​​​​ലി​​​​​​​യാ​​​​​​​ബാ​​​​​​​ദി പ​​​​​​​റ​​​​​​​ഞ്ഞു.

ഇതിനിടെ, യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ ച​​​ർ​​​ച്ച​​​യ്ക്ക് മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കാ​​​മെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷ​​​ഹ​​​ബാ​​​സ് ഷ​​​രീ​​​ഫ് അ​​​റി​​​യി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ത​​​ങ്ങ​​​ൾ മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കി​​​ല്ലെ​​​ന്ന് ഖ​​​ത്ത​​​ർ അ​​​റി​​​യി​​​ച്ചു. യു​​​​​​​​​ദ്ധ​​​​​​​​​വി​​​​​​​​​രാ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​നു ച​​​​​​​​​ർ​​​​​​​​​ച്ച ന​​​​​​​​​ട​​​​​​​​​ന്നു​​​​​​​​​വെ​​​​​​​​​ന്ന റി​​​​​​​​​പ്പോ​​​​​​​​​ർ​​​​​​​​​ട്ടി​​​​​​​​​നെ​​​​​​​​​ത്തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്ന് അ​​​​​​​​​ന്താ​​​​​​​​​രാ​​​​​​​​​ഷ്‌​​​​​​​​​ട്ര വി​​​​​​​​​പ​​​​​​​​​ണി​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​​ണ്ണ​​​​​​​​​വി​​​​​​​​​ല കു​​​​​​​​​റ​​​​​​​​​ഞ്ഞു. ഓ​​​​​​​​​ഹ​​​​​​​​​രി​​​​​​​​​വി​​​​​​​​​പ​​​​​​​​​ണി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലും നേ​​​​​​​​​ട്ട​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​യി.

ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് ഇറാന്‍റെ മിസൈൽവർഷം

ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ലേ​​​​​​ക്ക് ഇ​​​​​​റാ​​​​​​ൻ ക​​​​ന​​​​ത്ത മി​​​​​​സൈ​​​​​​ൽ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​ട​​​​ത്തി. ഇ​​​​ന്ന​​​​ലെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​​​​യാ​​​​​​ണ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ത്. ടെ​​​​​​ൽ​​​​​​ അ​​​​​​വീ​​​​​​വി​​​​​​ലെ ന​​​​​​ഗ​​​​​​ര​​​​​​മ​​​​​​ധ്യ​​​​​​ത്തി​​​​​​ൽ 100 കി​​​​​​ലോ പോ​​​​​​ർ​​​​​​മു​​​​​​ന​​​​​​ വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന മി​​​​​​സൈ​​​​​​ൽ പ​​​​​​തി​​​​​​ച്ചു. സ​​​​​​മീ​​​​​​പ​​​​​​ത്തെ പാ​​​​​​ർ​​​​​​പ്പി​​​​​​ടസ​​​​​​മു​​​​​​ച്ച​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ജ​​​​​​ന​​​​​​ൽ​​​​​​ച്ചി​​​​​​ല്ലു​​​​​​ക​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ന്നു. നാ​​​​​​ല് പേ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. മ​​​​​​ര​​​​​​ണം റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല.

കു​​​​​​വൈ​​​​​​റ്റി​​​​​​ൽ വ്യോ​​​​​​മ​​​​​​പ്ര​​​​​​തി​​​​​​രോ​​​​​​ധ ഷെ​​​​​​ല്ലു​​​​​​ക​​​​​​ൾ വൈ​​​​​​ദ്യു​​​​​​ത​​​​​​ലൈ​​​​​​നി​​​​​​ൽ ത​​​​​​ട്ടി​​​​​​യ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് മ​​​​​​ണി​​​​​​ക്കൂ​​​​​​റു​​​​​​ക​​​​​​ളോ​​​​​​ളം വൈ​​​​​​ദ്യു​​​​​​തി ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ട്ടു. 19 ഇ​​​​​​റേ​​​​​​നി​​​​​​യ​​​​​​ൻ ഡ്രോ​​​​​​ണു​​​​​​ക​​​​​​ൾ ന​​​​​​ശി​​​​​​പ്പി​​​​​​ച്ച​​​​​​താ​​​​​​യി സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ പ്ര​​​​​​തി​​​​​​രോ​​​​​​ധ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു.

യു​​​എ​​​ഇ സേ​​​ന​​​യ്ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​വി​​​ലി​​​യ​​​ൻ കോ​​​ൺ​​​ട്രാ​​​ക്ട​​​ർ ബ​​​ഹ്റി​​​നി​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. മൊ​​​റോ​​​ക്ക​​​ൻ പൗ​​​ര​​​നാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അഞ്ച് യുഎഇ സൈനികർക്കു പരിക്കേറ്റു.

ഇ​​​​​​റാ​​​​​​ന്‍റെ ദേ​​​​​​ശീ​​​​​​യസു​​​​​​ര​​​​​​ക്ഷാ കൗ​​​​​​ൺ​​​​​​സി​​​​​​ൽ മേ​​​​​ധാ​​​​​വി​​​​​യാ​​​​​​യി മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ബ​​​​ഗേ​​​​ർ സോ​​​ൽ​​​ഗ​​​ദാ​​​റെ നി​​​​​​യ​​​​​​മി​​​​​​ച്ചു. വ്യോ​​​​​​മാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട അ​​​​​​ലി ലാ​​​​​​രി​​​​​​ജാ​​​​​​നി​​​​​​ക്കു പ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ് നി​​​​​​യ​​​​​​മ​​​​​​നം. റ​​​​​​വ​​​​​​ലൂ​​​​​​ഷ​​​​​​ണ​​​​​​റി ഗാ​​​​​​ർ​​​​​​ഡി​​​​​​ൽ ബ്രി​​​​​​ഗേ​​​​​​ഡി​​​​​​യ​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ ആ​​​​​​യി​​​​​​രു​​​​​​ന്നു സോ​​​ൽ​​​ഗ​​​ദാ​​​ർ.

അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക വെ​​​​​​​​​ടി​​​​​​​​​നി​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​ലി​​​​​​​​​ന് നീ​​​​​​​​​ക്കം ന​​​​​​​​​ട​​​​​​​​​ത്ത​​​​​​​​​വേ, ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ലും ല​​​​​​​​​ബ​​​​​​​​​ന​​​​​​​​​നി​​​​​​​​​ലും ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം തു​​​​​​​​​ട​​​​​​​​​രു​​​​​​​​​മെ​​​​​​​​​ന്ന് ഇ​​​​​​​​​സ്രേ​​​​​​​​​ലി പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മ​​​​​​​​​ന്ത്രി ബെ​​​​​​​​​ഞ്ച​​​​​​​​​മി​​​​​​​​​ൻ നെ​​​​​​​​​ത​​​​​​​​​ന്യാ​​​​​​​​​ഹു പ​​​​​​​​​റ​​​​​​​​​ഞ്ഞു. തെ​​​​​​​​​ക്കു​​​​​​​​​കി​​​​​​​​​ഴ​​​​​​​​​ക്ക​​​​​​​​​ൻ ബെ​​​​​​​​​യ്റൂ​​​​​​​​​ട്ടി​​​​​​​​​ൽ പാ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ട​​​​​​​​​സ​​​​​​​​​മു​​​​​​​​​ച്ച​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​നു നേ​​​​​​​​​ർ​​​​​​​​​ക്ക് ഇ​​​​​​​​​സ്രേ​​​​​​​​​ലി സേ​​​​​​​​​ന ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ൽ മൂ​​​​​​​​​ന്നു​​​​​​​​​വ​​​​​​​​​യ​​​​​​​​​സു​​​​​​​​​ള്ള പെ​​​​​​​​​ൺ​​​​​​​​​കു​​​​​​​​​ഞ്ഞു​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടെ മൂ​​​​​​​​​ന്നു പേ​​​​​​​​​രും തെ​​​​​​​​​ക്ക​​​​​​​​​ൻ ബെ​​​​​​​​​യ്റൂ​​​​​​​​​ട്ടി​​​​​​​​​ൽ അ​​​​​​​​​ഞ്ചു പേ​​​​​​​​​രും കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ടു. തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ അ​​​ഞ്ചു പാ​​​ല​​​ങ്ങ​​​ൾ ഇ​​​സ്രേ​​​ലി സേ​​​ന ത​​​ക​​​ർ​​​ത്തു. ഇ​​​​​​​​​തി​​​​​​​​​നി​​​​​​​​​ടെ, ഇ​​​​​​​​​റാ​​​​​​​​​ൻ അം​​​​​​​​​ബാ​​​​​​​​​സ​​​​​​​​​ഡ​​​​​​​​​റോ​​​​​​​​​ട് രാ​​​​​​​​​ജ്യം വി​​​​​​​​​ടാ​​​​​​​​​ൻ ല​​​​​​​​​ബ​​​​​​​​​ന​​​​​​​​​ൻ ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വി​​​​​​​​​ട്ടു.

ഹി​​​​​​​​​സ്ബു​​​​​​​​​ള്ള ഭീ​​​​​​​​​ക​​​​​​​​​ര​​​​​​​​​ർ കാ​​​​​​​​​ര​​​​​​​​​ണം പ​​​​​​​​​ശ്ചി​​​​​​​​​മേ​​​​​​​​​ഷ്യ​​​​​​​​​ൻ യു​​​​​​​​​ദ്ധ​​​​​​​​​ത്തി​​​​​​​​​ലേ​​​​​​​​​ക്കു വ​​​​​​​​​ലി​​​​​​​​​ച്ചി​​​​​​​​​ഴ​​​​​​​​​യ്ക്ക​​​​​​​​​പ്പെ​​​​​​​​​ട്ട ല​​​​​​​​​ബ​​​​​​​​​ന​​​​​​​​​നി​​​​​​​​​ൽ ആ​​​​​​​​​യി​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ലേ​​​​​​​​​റെ പേ​​​​​​​​​ർ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ടു.

Tags : consensus process Attacks Iran Isreal West Asian Confilct Middle East War

Recent News

Corehub Up