ടെഹ്റാൻ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വൻ വിജയം നേടി സഭകളുടെ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ, ഇറേനിയൻ ജനതയ്ക്ക് മുന്നറിയിപ്പുമായി പരമോന്നത നേതാവ് മുജ്തബ ഖമനയ്.
ഭരണമാറ്റം ഉണ്ടായെങ്കിലും അമേരിക്കയുടെ ഇറാൻ വിരുദ്ധ നയങ്ങളിൽ അയവുണ്ടാകില്ലെന്ന് മുജ്തബയുടേതായി എക്സിൽ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്ക വീണ്ടും ആക്രമണം തുടരുകയാണെങ്കിൽ പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപ് ഭരണകൂടത്തിന്റെ ഇറാൻവിരുദ്ധ യുദ്ധനയങ്ങൾക്ക് അമേരിക്കൻ ജനത ‘നോ’പറഞ്ഞിരിക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി