Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WestAsiaWar

പശ്ചിമേഷ്യാ യുദ്ധം: ചെമ്മീൻ കയറ്റുമതി പ്രതിസന്ധിയിൽ

പൂ​ച്ചാ​ക്ക​ൽ: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ക്കെ​ടു​തി​ൽ വ​ല​ഞ്ഞ് ചെ​മ്മീ​ൻ ക​യ​റ്റു​മ​തി രം​ഗ​വും. യു​ദ്ധ​ത്തെ തു​ട​ർ​ന്നു​ള്ള ആ​ഗോ​ള​ന​യം മാ​റ്റ​വും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വ​ർ​ധി​ച്ച വി​ല​യു​മാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.

വി​ദേ​ശ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റി അ​യ​യ്ക്കാ​ൻ ക​ഴി​യാ​തെ ക​ണ്ടെ​യ്‌​ന​റു​ക​ളും ഉ​ത്പ​ന്ന​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളി​ലും പ്രോസ​സിം​ഗ് യൂ​ണി​റ്റു​ക​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

പ്ര​തി​സ​ന്ധി മൂ​ലം ചെ​റു​കി​ട സ​മു​ദ്രോ​ത്പ​ന്ന മേ​ഖ​ല​യാ​ണ് കൂ​ടു​ത​ൽ ത​ക​ർ​ച്ച നേ​രി​ടു​ന്ന​ത്. ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​യി​ൽ കേ​ര​ള​മാ​യി​രു​ന്നു മു​ൻ​പ​ന്തി​യി​ൽ. എ​ന്നാ​ലി​പ്പോ​ൾ ആ​ന്ധ്ര, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്നി​ലാ​ണ് കേ​ര​ളം. ക​ട​ലി​ലെ താ​പ​നി​ല ഉ​യ​ർ​ന്ന​തും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മൂ​ലം ചെ​മ്മീ​നി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തുനി​ന്നു​ള്ള ക​യ​റ്റു​മ​തി​യി​ൽ കൂ​ടു​ത​ലും അ​മേ​രി​ക്ക​യി​ലേ​ക്കാ​ണ്. എ​ന്നാ​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ താ​രി​ഫ് വ്യ​വ​സ്ഥ​യും ക​യ​റ്റു​മ​തി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​മു​ദ്രോ​ത്പന്ന​ങ്ങ​ൾ വി​ദേ​ശ​ത്തേ​ക്കു പോ​കാ​താ​യ​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ചെ​മ്മീ​നി​ന്‍റെ​യും മ​റ്റു മ​ത്സ്യ​ങ്ങ​ളു​ടെ​യും ല​ഭ്യ​ത പെ​ട്ടെ​ന്നു കൂ​ടു​ക​യും വി​ല​യി​ൽ വ​ൻ ഇ​ടി​വ് സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. ചെ​മ്മീ​ൻ വ​ള​ർ​ത്ത​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഉ​ത്പാ​ദ​ന​ച്ചെ​ല​വ് പോ​ലും തി​രി​ച്ചു​കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​രൂ​ർ, അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്നാ​ണ് സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്.

Latest News

Corehub Up