Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WestBengalTourism

Viral

കാ​റി​ലി​റ​ങ്ങി നേ​രി​ട്ട് ട്രെ​യി​നി​ലേ​ക്ക്; വൈ​റ​ലാ​യി ഹൗ​റ​യി​ലെ ക്യാ​ബ് റോ​ഡ്

ട്രെ​യി​നി​ൽ ക​യ​റാ​ൻ ഇ​നി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ന​ട​ന്നു ത​ള​രേ​ണ്ട​തി​ല്ല, വാ​ഹ​നം നേ​രി​ട്ട് കോ​ച്ചി​ന് തൊ​ട്ട​ടു​ത്ത് വ​രെ​യെ​ത്തി​ക്കും. കേ​ൾ​ക്കു​മ്പോ​ൾ വി​ചി​ത്ര​മെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലെ പ്ര​ശ​സ്ത​മാ​യ ഹൗ​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചെ​ന്നാ​ൽ ഈ ​കാ​ഴ്ച നേ​രി​ട്ട് കാ​ണാം.

ഒ​രു വ​ശ​ത്ത് കൂ​കി​വി​ളി​ച്ചു കി​ട​ക്കു​ന്ന തീ​വ​ണ്ടി​ക​ളും മ​റു വ​ശ​ത്ത് നി​ര​നി​ര​യാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റു​ക​ളും, അ​വ​യ്ക്കി​ട​യി​ലൂ​ടെ ല​ഗേ​ജു​ക​ളു​മാ​യി നീ​ങ്ങു​ന്ന യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന ഈ ​വ്യ​ത്യ​സ്ത ദൃ​ശ്യം ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ആ​ദി​ത്യ യാ​ദ​വ് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഹൗ​റ സ്റ്റേ​ഷ​നി​ലെ എ​ട്ടാം ന​മ്പ​റി​നും ഒ​ൻ​പ​താം ന​മ്പ​റി​നും ഇ​ട​യി​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​പ്ര​ത്യേ​ക പാ​ത 'ക്യാ​ബ് റോ​ഡ്' എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. റെ​യി​ൽ​വേ സ​മു​ച്ച​യ​ത്തി​ന്‍റെ പ​ഴ​യ ബ്രി​ട്ടീ​ഷ് നി​ർ​മ്മി​തി​ക​ളെ​യും പു​തി​യ കെ​ട്ടി​ട ഭാ​ഗ​ങ്ങ​ളെ​യും പ​ര​സ്പ​രം വേ​ർ​തി​രി​ക്കു​ന്ന​ത് ഈ ​റോ​ഡാ​ണ്.

കൊ​ളോ​ണി​യ​ൽ ഭ​ര​ണ​കാ​ല​ത്ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രാ​ജ​കീ​യ അ​തി​ഥി​ക​ൾ​ക്കും പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് നേ​രി​ട്ട് ത​ട​സ​മി​ല്ലാ​തെ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ക​ര്യം ബ്രി​ട്ടീ​ഷു​കാ​ർ ഒ​രു​ക്കി​യ​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സാ​ധാ​ര​ണ റോ​ഡ​ല്ലെ​ങ്കി​ലും, നി​ല​വി​ൽ അം​ഗീ​കൃ​ത സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ആ​പ്പ് അ​ധി​ഷ്ഠി​ത ടാ​ക്സി​ക​ൾ, ത​പാ​ൽ ട്ര​ക്കു​ക​ൾ, ഇ​ല​ക്ട്രി​ക് ഗോ​ൾ​ഫ് കാ​ർ​ട്ടു​ക​ൾ എ​ന്നി​വ​യ്ക്ക് യാ​ത്ര​ക്കാ​രെ ട്രെ​യി​നു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്ത് വ​രെ എ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.

ഈ ​സ​മു​ച്ച​യ​ത്തി​ന്‍റെ കൃ​ത്യം മ​ധ്യ​ത്തി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ 'ബോ​റോ ഘോ​റി' എ​ന്ന ഭീ​മ​ൻ ക്ലോ​ക്കും ഇ​വി​ടു​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. ഈ ​ഘ​ടി​കാ​ര​ത്തി​ന്‍റെ ഒ​രു വ​ശം ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്കും മ​റു​ഭാ​ഗം ഒ​ൻ​പ​ത് മു​ത​ൽ പ​തി​ന​ഞ്ചു വ​രെ​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്കു​മാ​ണ് തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

ട്രെ​യി​ൻ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും ക​യ​റു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഈ ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ നി​ശ്ചി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ കാ​റു​ക​ൾ​ക്ക് ര​ണ്ട് മ​ണി​ക്കൂ​ർ പാ​ർ​ക്കിം​ഗി​ന് 71 രൂ​പ​യോ​ള​വും ടാ​ക്സി​ക​ൾ​ക്ക് ആ​ളെ ഇ​റ​ക്കാ​നും ക​യ​റ്റാ​നു​മാ​യി 70 രൂ​പ​യോ​ള​വു​മാ​ണ് ഫീ​സ്. ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മേ​കു​ന്ന ഈ ​സം​വി​ധാ​നം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ ത​ന്നെ അ​പൂ​ർ​വ കാ​ഴ്ച​ക​ളി​ൽ ഒ​ന്നാ​ണ്.

Latest News

Corehub Up