എടക്കര: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ മലയോര ജനതയെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്നും ഇഎസ്എ നടപ്പാക്കുന്നതോടെ മലയോര ജനതയ്ക്കിടയില്‍ രണ്ടുതരം പൗരന്മാര് സൃഷ്ടിക്കപ്പെടുമെന്നും മുന്‍ ഇടുക്കി എംപി ജേയ്സ് ജോര്‍ജ്ജ്. എടക്കരയില്‍ സമരപ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
131 വില്ലേജിലെ 38 ലക്ഷം മനുഷ്യരാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. ഒരു ഭാഗത്ത് എല്ലാ അവകാശങ്ങളുമായി ഒരു വിഭാഗം ജനങ്ങള്‍ ജീവിക്കുമ്പോള്‍, മറുഭാഗത്ത് എല്ലാം നിഷേധിക്കപ്പെടുന്നവരായി മറ്റൊരു വിഭാഗം ജനങ്ങള്‍ തരംതിരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എം. ഷൗക്കത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി. പി. അനില്‍, മാത്യൂസ് വട്ടിയാനിക്കല്‍ കോര്‍ എപ്പിസ്കോപ്പ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.കെ. ബാബു, ജനറല്‍ സെക്രട്ടറി ടി.ടി. നാസര്‍, ഷംസുദീന്‍ ബുഖാരി, പരുന്തന്‍ നൗഷാദ്, സ്കറിയ ക്നാംതോപ്പില്‍, പറാട്ടി കുഞ്ഞാന്, ജോജി വര്‍ഗീസ്, സാബു പൊന്മേലില്, ബി. മുഹമ്മദ് റസാഖ്, ഏരിയ സെക്രട്ടറിമാരായ ടി. രവീന്ദ്രന്, കെ. മോഹനന്, എം. ടി. അഹമ്മദ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ. പത്മാക്ഷന്, എം. ആര്. ജയചന്ദ്രന്, അഡ്വ. ഷെറോണ റോയ്, ജി. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.