Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : When Will

Kozhikode

കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ലെ ഓ​വു​ചാ​ലു​ക​ൾ എ​ന്ന് ന​ന്നാ​ക്കും?

കൂ​രാ​ച്ചു​ണ്ട്: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ലെ ഓ​വു​ചാ​ലു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണ​ടി​ഞ്ഞും മാ​ലി​ന്യം നി​റ​ഞ്ഞും കി​ട​ക്കു​ന്ന ഓ​വു​ചാ​ലു​ക​ൾ കോ​രി ശു​ചീ​ക​രി​ക്ക​ണം.​ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു​വെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല.​ഓ​വു​ചാ​ലി​ലേ​ക്ക് മ​ലി​ന​ജ​ല​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ​ല​യി​ട​ത്തും ഒ​ഴു​ക്കു​ന്ന​തി​നാ​ൽ എ​ലി​ക​ളും പെ​രു​ച്ചാ​ഴി​ക​ളും പെ​രു​കു​ക​യാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ ഓ​വു​ചാ​ലി​ലൂ​ടെ​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ്. മാ​ത്ര​മ​ല്ല അ​ങ്ങാ​ടി​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ക​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ആ​വ​ശ്യ​ത്തി​ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം.​

അ​ങ്ങാ​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ കാ​ടു വ​ള​രു​ക​യും ഇ​വി​ടെ ഇ​ഴ​ജ​ന്തു​ക്ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നി​ട​യാ​ക്കു​ന്ന​തി​നാ​ൽ കാ​ടു​വെ​ട്ടി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ക്ഷ​ണി​യാ​കു​ന്ന കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും, തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് കൈ​യ്യു​റ​യും ബൂ​ട്ടും ന​ൽ​ക​ണ​മെ​ന്നും യോ​ഗം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ.​കെ. പ്രേ​മ​ൻ ,കെ.​എം പീ​റ്റ​ർ, തോ​മ​സ് പു​ന്ന​മ​റ്റ​ത്തി​ൽ,വി​നു മ്ലാ​ക്കു​ഴി​യി​ൽ,ഗോ​പി​നാ​ഥ​ൻ,ഗോ​പാ​ല​ൻ മ​ണ്ടോ​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up