Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Whimsy Centenary Awards

വിംസി സെന്‍റിനറി അവാർഡ് തിളക്കത്തിൽ മാളവിക

കോ​ഴി​ക്കോ​ട്: വിം​സി സെ​ന്‍റി​ന​റി അ​വാ​ർ​ഡ് ഇ​ന്ത്യ​ൻ വ​നി​താ സീ​നി​യ​ർ ഫു​ട്ബോ​ൾ ടീം ​അം​ഗം പി. ​മാ​ള​വി​ക​യ്ക്ക് 15നു ​വൈ​കു​ന്നേ​രം നാ​ലി​ന് ഹോ​ട്ട​ൽ അ​ള​കാ​പു​രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എം.വി. ശ്രേ​യാം​സ്കു​മാ​ർ സ​മ്മാ​നി​ക്കും.

50,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങി​യ അ​വാ​ർ​ഡ് വി​ഖ്യാ​ത സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റ് വിം​സി​യു​ടെ (വി.​എം. ബാ​ല​ച​ന്ദ്ര​ൻ) ജ​ന്മ​ശ​താ​ബ്ദി പ്ര​മാ​ണി​ച്ചു സീ​നി​യ​ർ ജേ​ർ​ണ​ലി​സ്‌​റ്റ്‌​സ് ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യും വിം​സി​യു​ടെ കു​ടും​ബ​വും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ്.

മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രു​മാ​യ വി​ക്‌​ട​ർ മ​ഞ്ഞി​ല, ജോ​പോ​ൾ അ​ഞ്ചേ​രി, സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റുക​ളാ​യ ആ​ർ. ര​ഞ്ജി​ത്ത്, അ​നീ​ഷ് പി. ​നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ പ്ര​ശ​സ്‌​ത മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നും ചെ​ന്നൈ​യി​ലെ ഏ​ഷ്യ​ൻ സ്‌​കൂ​ൾ ഓ​ഫ് ജേ​ർ​ണ​ലി​സം ചെ​യ​ർ​മാ​നു​മാ​യ ശ​ശി​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കാ​രി​യാ​യ പി. ​മാ​ള​വി​ക ഏ​ഷ്യാ​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ താ​ര​മാ​ണ്. 26 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഒ​രു മ​ല​യാ​ളി താ​ര​ത്തി​ന് ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ൽ ഇ​ടം ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച താ​ര​ത്തി​നു​ള്ള കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പു​ര​സ്‌​കാ​രം ഈ ​ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​ക്കാ​ണ് ല​ഭി​ച്ച​ത്.

മി​സാ​ക യു​ണൈ​റ്റ​ഡ്, ട്രാ​വ​ൻ​കൂ​ർ റോ​യ​ൽ​സ്, കെം​പ്, കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്, സേ​തു എ​ഫ്സി ​എ​ന്നീ ടീ​മു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ താ​ര​ങ്ങ​ളു​ടെ ക​ളി​മി​ക​വി​നോ​ട് പൊ​രു​തി​യാ​ണ് മാ​ള​വി​ക ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ സീ​നി​യ​ർ ടീ​മും അ​ണ്ട​ർ 20 ടീ​മും അ​ണ്ട​ർ 17 ടീ​മും ഏ​ഷ്യാ ക​പ്പ് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

Latest News

Corehub Up