മാനന്തവാടി: നഗരസഭയിലെ താഴെയങ്ങാടിയില്‍ അറവുമാലിന്യം തള്ളുന്നത് വ്യാപകമാകുന്നതായി പരാതി. താഴെയങ്ങാടിയിലെ ഹോസ്റ്റല്‍ പരിസരത്തും പ്രധാന റോഡരികിലുമാണ് സാമൂഹികവിരുദ്ധര്‍ രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നത്.
പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതായും പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം നിക്ഷേപിച്ച് കടന്നുകളയുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇതുവഴി സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ദുര്‍ഗന്ധം കാരണം മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തെരുവുനായ്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമായിട്ടുണ്ട്.
നഗരസഭ അധികൃതരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെട്ട് മാലിന്യം നീക്കം ചെയ്യാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കാനും തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പ്രദേശത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.