x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: November 23, 2026 01:26 AM IST | Updated: November 23, 2026 01:26 AM IST

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ താ​ഴെ​യ​ങ്ങാ​ടി​യി​ല്‍ മാ​ലി​ന്യം​ ത​ള്ളി​യ നി​ല​യി​ല്‍.

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ താ​ഴെ​യ​ങ്ങാ​ടി​യി​ല്‍ അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. താ​ഴെ​യ​ങ്ങാ​ടി​യി​ലെ ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ത്തും പ്ര​ധാ​ന റോ​ഡ​രി​കി​ലു​മാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യും പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും ദു​ര്‍​ഗ​ന്ധം കാ​ര​ണം മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. തെ​രു​വു​നാ​യ്കളു​ടെ ശ​ല്യ​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ പ്ര​ദേ​ശ​ത്ത് സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Widespread Dumping of Slaughterhouse Waste Waste NattuVishesham DistrictNews

Recent News

Corehub Up