Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Widespread Cyber

Ernakulam

ന​ഷ്ട​മാ​യ​ത് 1.61 കോ​ടി

കൊ​ച്ചി: ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ട്രേ​ഡിം​ഗി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച ഡോ​ക്ട​ര്‍​ക്ക് ന​ഷ്ട​മാ​യ​ത് 1.57 കോ​ടി രൂ​പ. സം​ഭ​വ​ത്തി​ല്‍ ക​ള​മ​ശേ​രി പൊ​ലി​സ് കേ​സെ​ടു​ത്തു.

ഓ​ണ്‍​ലൈ​ന്‍ ഡേ​റ്റിം​ഗ് ആ​പ് വ​ഴി​യാ​ണ് 47കാ​ര​നാ​യ ഡോ​ക്ട​ര്‍ പാ​ല​ക്കാ​ട്ടു​കാ​രി​യാ​യ ഗൗ​ത​മി നാ​യ​ര്‍ എ​ന്ന യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ ധ​ന​കാ​ര്യ ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോം ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് യു​വ​തി വ്യാ​ജ പ്ലാ​റ്റ്‌​ഫോം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ നി​ക്ഷേ​പി​ച്ചാ​ല്‍ ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ അ​മി​ത ലാ​ഭം നേ​ടാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.

2025 ഒ​ക്‌​ടോ​ബ​ര്‍ 16 മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​ല ത​വ​ണ​ക​ളാ​യി പ​രാ​തി​ക്കാ​ര​ന്‍റെ ഇ​ട​പ്പ​ള്ളി​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ഭാ​ര്യ​യു​ടെ ര​വി​പു​ര​ത്തെ ബ്രാ​ഞ്ചി​ലു​ള്ള അ​ക്കൗ​ണ്ടി​ല്‍ നി​ന്നും യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​ച്ചു ന​ല്‍​കി. ഇ​ത്ത​ര​ത്തി​ല്‍ 1.57 കോ​ടി രൂ​പ​യാ​ണ് ഡോ​ക്ട​ര്‍ യു​വ​തി​ക്ക് കൈ​മാ​റി​യ​ത്. ഇ​തു മു​ഴു​വ​ന്‍ ന​ഷ്ട​മാ​യി.

വേ​റെ​യും കേ​സു​ക​ൾ

ഇ​തി​നു പു​റ​മേ മൂ​ന്ന് സൈ​ബ​ര്‍ ത​ട്ടി​പ്പ് കേ​സു​ക​ളും ഒ​രു ദി​വ​സ​ത്തി​നി​ടെ കൊ​ച്ചി സി​റ്റി പൊ​ലി​സി​ന് മു​ന്നി​ലെ​ത്തി. സ്വ​കാ​ര്യ ബാ​ങ്കി​ലെ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ജീ​വ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന​യാ​ണ് 57കാ​ര​നെ ത​ട്ടി​പ്പു​കാ​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​ത്. ക്രെ​ഡി​റ്റ് കാ​ര്‍​ഡ് അ​പ്‌​ഗ്രേ​ഡ് ചെ​യ്യാ​നെ​ന്ന പേ​രി​ല്‍ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത ശേ​ഷം വാ​ട്‌​സ്ആ​പ്പി​ലേ​ക്ക് ലി​ങ്ക് അ​യ​ച്ചു​ന​ല്‍​കി. ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത​തോ​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഹാ​ങ്ങാ​യി. ഈ ​സ​മ​യം പ്ര​തി​ക​ള്‍ ഇ​യാ​ളു​ടെ മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നാ​യി 2,56,276 രൂ​പ കൈ​ക്ക​ലാ​ക്കി. സം​ഭ​വ​ത്തി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊ​ലി​സ് കേ​സെ​ടു​ത്തു.

ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് 36കാ​ര​നെ ക​ബ​ളി​പ്പി​ച്ച​ത്. സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ​ന്ന വ്യാ​ജേ​ന വി​ളി​ച്ച പ്ര​തി​ക​ള്‍ ഒ​ടി​പി വ​ഴി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 90,000 രൂ​പ​യാ​ണ് യു​വാ​വി​ന് ന​ഷ്ട​മാ​യ​ത്.
സു​ഹൃ​ത്തി​ന്‍റെ വാ​ട്‌​സ്ആ​പ്പ് ഹാ​ക്ക് ചെ​യ്ത് സ​ന്ദേ​ശ​മ​യ​ച്ചാ​ണ് 54കാ​രി​യി​ല്‍ നി​ന്ന് 55,000 രൂ​പ ത​ട്ടി​യ​ത്. അ​ത്യാ​വ​ശ്യ​മാ​യി 55,000 രൂ​പ വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഫോ​ണി​ല്‍ വി​ളി​ച്ചെ​ങ്കി​ലും ക​ട്ട് ചെ​യ്ത ശേ​ഷം പി​ന്നീ​ട് വി​വ​ര​ങ്ങ​ള്‍ പ​റ​യാ​മെ​ന്ന് മെ​സേ​ജ് അ​യ​ച്ചു. സം​ശ​യം തോ​ന്നാ​തി​രു​ന്ന 54കാ​രി പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up