Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WidowRemarriage

Viral

മ​രു​മ​ക​ള​ല്ല, മ​ക​ൾ ത​ന്നെ! ഭ​ർ​ത്താ​വ് മ​രി​ച്ച യു​വ​തി​യു​ടെ മം​ഗ​ല്യം ന​ട​ത്തി അ​മ്മാ​യി​യ​മ്മ

ഭ​ർ​ത്താ​വി​ന്‍റെ വേ​ർ​പാ​ടി​നു പി​ന്നാ​ലെ മ​രു​മ​ക​ളു​ടെ ജീ​വി​തം നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​പ്പോ​ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ച്ച ഒ​രു കു​ടും​ബം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള വേ​റി​ട്ടൊ​രു കാ​ഴ്ച​യാ​വു​ക​യാ​ണ്.

ദു​ര​ന്ത​ത്തി​ന്‍റെ നി​ഴ​ൽ വീ​ണ ജീ​വി​ത​ത്തി​ൽ ത​ള​ർ​ന്നു​പോ​കാ​തെ, മു​പ്പ​ത്തൊ​ന്നു​കാ​രി​യാ​യ മീ​നാ​ക്ഷി എ​ന്ന മ​രു​മ​ക​ൾ​ക്ക് പു​ന​ർ​വി​വാ​ഹ​ത്തി​ലൂ​ടെ പു​തി​യൊ​രു ജീ​വി​തം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു ഈ ​കു​ടും​ബം.

ഹ​രി​ദ്വാ​ർ സ്വ​ദേ​ശി​യാ​യ മീ​നാ​ക്ഷി 2017-ലാ​ണ് ഖ​തൗ​ലി​യി​ലെ രോ​ഹി​തി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ര​ണ്ട് പെ​ൺ​മ​ക്ക​ളു​മു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഈ ​കു​ടും​ബ​ത്തെ തേ​ടി​യെ​ത്തി​യ​ത് വ​ലി​യൊ​രു ആ​ഘാ​ത​മാ​യി​രു​ന്നു.

രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന രോ​ഹി​തി​ന്‍റെ പി​താ​വ് ഓം ​പാ​ൽ മ​ര​ണ​പ്പെ​ട്ട് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മ​ക​ൻ രോ​ഹി​തും ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞു. പെ​ട്ടെ​ന്നു​ണ്ടാ​യ ഈ ​ദു​ര​ന്ത​ത്തി​ൽ ര​ണ്ടു കു​ഞ്ഞു​ങ്ങ​ളു​മാ​യി ഒ​റ്റ​പ്പെ​ട്ടു​പോ​യ മീ​നാ​ക്ഷി​യു​ടെ ഭാ​വി ഓ​ർ​ത്താ​ണ് അ​മ്മാ​യി​യ​മ്മ സു​നി​ത ദേ​വി ആ​ശ​ങ്ക​പ്പെ​ട്ട​ത്.

മ​രു​മ​ക​ളെ വീ​ട്ടി​ൽ നി​ർ​ത്തി അ​വ​രു​ടെ ജീ​വി​തം പാ​ഴാ​ക്ക​രു​തെ​ന്ന് തീ​രു​മാ​നി​ച്ച്, അ​വ​രു​ടെ ഭാ​വി​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി മ​റ്റൊ​രു വി​വാ​ഹം ക​ഴി​പ്പി​ച്ചു ന​ൽ​കാ​ൻ അ​മ്മാ​യി​യ​മ്മ മു​ൻ​കൈ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നി​ൽ സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തു​ന്ന യോ​ഗേ​ഷു​മാ​യി മീ​നാ​ക്ഷി​യു​ടെ വി​വാ​ഹം ആ​ര്യ​സ​മാ​ജം ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് പ്രൗ​ഢ​മാ​യി ന​ട​ത്തി. ച​ട​ങ്ങു​ക​ളി​ൽ രോ​ഹി​തി​ന്‍റെ സ​ഹോ​ദ​ര​ൻ മോ​ഹി​ത് സ്വ​ന്തം സ​ഹോ​ദ​ര​ന്‍റെ സ്ഥാ​നം ഏ​റ്റെ​ടു​ത്താ​ണ് ക​ന്യാ​ദാ​നം നി​ർ​വ​ഹി​ച്ച​ത്.

ആ​രു​ടെ​യും സ​മ്മ​ർ​ദ്ദ​മി​ല്ലാ​തെ, പൂ​ർ​ണ സ​മ്മ​ത​ത്തോ​ടെ​യാ​ണ് പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് കാ​ൽ​വെ​ച്ച​തെ​ന്ന് മീ​നാ​ക്ഷി വ്യ​ക്ത​മാ​ക്കി. ത​നി​ക്കൊ​പ്പം ഉ​റ​ച്ചു​നി​ന്ന കു​ടും​ബ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന മീ​നാ​ക്ഷി​ക്കും മ​ക്ക​ൾ​ക്കും ഇ​നി​യും ത​ങ്ങ​ളു​ടെ ത​ണ​ലു​ണ്ടാ​കു​മെ​ന്ന് അ​മ്മാ​യി​യ​മ്മ സു​നി​ത​യും ഉ​റ​പ്പു​ന​ൽ​കു​ന്നു.

വി​ദ്യാ​ഭ്യാ​സ​മോ പ​ദ​വി​യോ അ​ല്ല, മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളാ​ണ് മ​നു​ഷ്യ​രെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത് എ​ന്ന് തെ​ളി​യി​ച്ച ഈ ​കു​ടും​ബ​ത്തി​ന്‍റെ മ​ന​സി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ട​നീ​ളം വ​ൻ പ്ര​ശം​സ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

Latest News

Corehub Up