Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Boars Run

Kannur

കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി‍​ന്‍റെ വി​ള​യാ​ട്ടം; ക​ർ​ഷ​ക​ർ ക​ണ്ണീ​ർ​ക്ക​ട​ലി​ൽ

ഇ​രി​ട്ടി: ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​വ​ലി​രു​ന്നി​ട്ടും ര​ക്ഷ​യി​ല്ല. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ ക​പ്പ​യും വാ​ഴ​യും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​തോ​ടെ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നൊ​രു​ങ്ങി ക​ർ​ഷ​ക​ർ. തി​ല്ല​ങ്കേ​രി, മാ​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​ത്.

തി​ല്ല​ങ്കേ​രി സ്വ​ദേ​ശി വി. ​ജി​തി​നും ത​ല​ച്ച​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ധ​ര​ൻ, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രും ചേ​ർ​ന്ന് ത​ല​ച്ച​ങ്ങാ​ട്ടെ പാ​ട്ട​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി​യ 600 ചു​വ​ട് ക​പ്പ​യി​ൽ പ​കു​തി​യോ​ളം കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. 50ഓ​ളം വാ​ഴ​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

വെ​ള്ളി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ പ്രേ​മ​ൻ, ഉ​സ്മാ​ൻ, മു​ണ്ട​ച്ചാ​ൽ സ്വ​ദേ​ശി കു​ഞ്ഞി​ക്കി​ട്ട​ൻ, ജി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ണ്ട​ച്ചാ​ലി​ൽ ന​ട​ത്തി​യ 3000 ചു​വ​ട് ക​പ്പ​ക്കൃ​ഷി​യി​ൽ ആ​യി​ര​ത്തോ​ളം ചു​വ​ടും 200ല​ധി​കം വാ​ഴ​ക​ളും കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​ലോ​ട് ചാ​പ്പ​യി​ലും പ്രേ​മ​ൻ, ഉ​സ്മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ ക​പ്പ​കൃ​ഷി ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​ക​ൾ​ക്ക് പു​റ​മേ മു​ള്ള​ൻ​പ​ന്നി, മ​യി​ൽ, കു​ര​ങ്ങ്, വി​വി​ധ​യി​നം പ​ക്ഷി​ക​ൾ എ​ന്നി​വ​യു​ടെ ശ​ല്യ​വും ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​കു​ക​യാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​റ​ക്ക​മൊ​ഴി​ച്ച് കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് കാ​വ​ൽ നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ളൊ​ഴി​യു​ന്ന ത​ക്കം​നോ​ക്കി വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കും മു​ന്പു​ത​ന്നെ കു​റ​ഞ്ഞ വി​ല​യ്ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള എം​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രു​ടെ കു​റ​വും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. കൃ​ഷി​ക്കാ​യി വ​ൻ​തു​ക ചെ​ല​വ​ഴി​ച്ചി​ട്ടും ക​ട​ക്കെ​ണി​യും ന​ഷ്ട​വും മാ​ത്രം ബാ​ക്കി​യാ​കു​ന്ന​തോ​ടെ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ക​ർ​ഷ​ക​ർ.

Latest News

Corehub Up