Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant Enters Valavupara

Kannur

വ​ള​വു​പാ​റ​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി; 20 വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ കി​ളി​യ​ന്ത​റ വ​ള​വു​പാ​റ​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. വ​ള​വു​പാ​റ​യി​ലെ ന​ട​യ്ക്ക​ൽ ജോ​ജി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ 20ലേ​റെ നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ക​ർ​ണാ​ട​ക​യി​ലെ ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ആ​ന പു​ഴ ക​ട​ന്നാ​ണ് പാ​യം പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. ത​ല​ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള 250ലേ​റെ വാ​ഴ​ക​ളു​ള്ള തോ​ട്ട​ത്തി​ലാ​ണ് ആ​ന ക​യ​റി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ന വേ​ഗ​ത്തി​ൽ മ​ട​ങ്ങി​യ​തി​നാ​ലാ​കാം കൂ​ടു​ത​ൽ നാ​ശം ഒ​ഴി​വാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കി​ളി​യ​ന്ത​റ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് കാ​ട്ടാ​ന​യെ​ത്തു​ന്ന​ത്. ആ​ന തി​രി​ച്ചു​പോ​യെ​ങ്കി​ലും വീ​ണ്ടു​മെ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ബാ​രാ​പോ​ൾ പു​ഴ​യു​ടെ മ​റു​ക​ര​യി​ലു​ള്ള അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ണ്ണി, ത​ങ്ക​ച്ച​ൻ, മ​ണ്ഡ​പ​ത്തി​ൽ ബൈ​ജു, തി​രു​ന​ല്ലൂ​ർ പോ​ൾ, ത​ളി​ക​ശേ​രി ബൈ​ജു, ഓ​ലി​ക്ക​രോ​ട്ട് ത​ങ്ക​ച്ച​ൻ, മാ​ളി​ക​യ്ക്ക​ൽ ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും ആ​ന നാ​ശം വി​ത​ച്ചി​രു​ന്നു. ഇ​തേ ആ​ന​യാ​ണ് പു​ഴ ക​ട​ന്ന് പാ​യം പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം സോ​ളാ​ർ തൂ​ക്കു​വേ​ലി ഇ​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് അ​ടി​യ​ന്ത​ര​മാ​യി സോ​ളാ​ർ തൂ​ക്കു​വേ​ലി സ്ഥാ​പി​ച്ച് ആ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം ത​ട​യ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up