കോട്ടയം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. എരുമേലിക്ക് സമീപം ഏഴുകുമണ്ണിലുണ്ടായ സംഭവത്തിൽ മാതേലിൽ കുഞ്ഞുമോൻ (75) ആണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 7.30ന് റബർ ടാപ്പിങ്ങിനായി പോയപ്പോഴാണ് സംഭവം. പാഞ്ഞെത്തിയ കാട്ടുപന്നി കുഞ്ഞുമോനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൻ ആശുപത്രിയിൽ ചികിത്സയിലാണ്.