Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WildBuffalo

കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം; സ്ഥലത്ത് വൻ പ്രതിഷേധം

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കായിക്കര കുന്നുംപുറത്ത് ബീമാ മൻസൽ ബഷീർ (68) ആണ് മരിച്ചത്.

കുളത്തൂപ്പുഴ തെങ്കാശി അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ ടൗണിനു സമീപം അയ്യമ്പിള്ള വളവ് പ്രദേശത്ത് ഇന്നു പുലർച്ചെ അഞ്ചേകാലോടെയാണ് സംഭവം. വീട്ടിൽ നിന്നും ടൗണിലേക്ക് വരികയായിരുന്ന ബഷീറിനെ പാഞ്ഞെത്തിയ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

അതേസമയം, കാട്ടുപോത്ത് ആക്രമണത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഡിഎഫ്ഒയും കളക്ടറും എത്താതെ മൃതദേഹം റോഡിൽ നിന്നും മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കുളത്തൂപ്പുഴ പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

പുനലൂർ എംഎൽഎ അജയപ്രസാദ്, കശുവണ്ടി കോർപ്പറേഷൻ മുൻ എംഡി ജയമോഹൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രദേശത്തെ ക്യാമ്പ് ചെയ്തു പ്രതിഷേധത്തിന് നേതൃത്വം നൽകുകയാണ്. അഞ്ചൽ റേഞ്ച് ഓഫീസർ പ്രദേശവാസികളായും സംസാരിച്ചിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന നിലപാടിലാണ് നാട്ടുകാർ.

Latest News

Corehub Up