x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാഞ്ഞെത്തി കാട്ടുപോത്ത്; ബസ് കാത്തുനിന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്

ഇടുക്കി ബ്യൂറോ
Published: July 23, 2026 11:56 AM IST | Updated: July 23, 2026 11:56 AM IST

മറയൂരിൽ വിദ്യാർഥിക്കു നേരെ കാട്ടുപോത്തിന്‍റെ ആക്രമണം

ഇടുക്കി: മറയൂര്‍ പള്ളനാട്ടില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കാര്‍ത്തിക് പാണ്ടി എന്ന വിദ്യാര്‍ഥിയെ കാട്ടുപോത്ത് ആക്രമിച്ചത്.

പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഓടിക്കൂടിയ നാട്ടുകാര്‍ കാട്ടുപോത്തിനെ ഓടിച്ച് വനമേഖലയിലേക്ക് തുരത്തി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ഇന്നു രാവിലെയാണ് മറയൂര്‍ പഞ്ചായത്തിലെ പള്ളനാട് മേഖലയില്‍ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ കാട്ടുപോത്തിനെ ഓടിച്ച് വനമേഖലയിലേക്ക് തുരത്തുകയായിരുന്നു.

മുന്‍പും മറയൂര്‍ ടൗണിലും പഞ്ചായത്ത് ഓഫീസിലും കാട്ടുപോത്ത് ഇറങ്ങി നാശനഷ്ടം വിതച്ചിരുന്നു. അന്നും കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായി കാട്ടുപോത്തുകള്‍ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുകയാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Tags : Student Attack WildBuffalo Marayoor Idukki

Recent News

Corehub Up