Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildfires Have

Kozhikode

കാ​ട്ടാ​ന​ക​ൾ ക​ക്ക​യം മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം

കൂ​രാ​ച്ചു​ണ്ട്: മാ​സ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ പ്ര​ദേ​ശ​ത്ത് നാ​ശം വ​രു​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ക​ക്ക​യം മു​പ്പ​താം​മൈ​ലി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്. ഓ​ട്ട​പ്പാ​ല​ത്ത് വ​നം​വ​കു​പ്പ് ആ​ർ​ആ​ർ​ടി സം​ഘം രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ച​തോ​ടെ ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യു​ടെ വ​ര​വ് നി​ല​ച്ചി​രു​ന്നു. പി​ന്നീ​ട് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് കാ​ട്ടാ​ന​ക​ൾ ക​ക്ക​യം മു​പ്പ​താം​മൈ​ൽ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.

ഇ​ന്ന​ലെ പ​ക​ൽ​സ​മ​യം കാ​ട്ടാ​ന​ക​ൾ ക​ക്ക​യം ക​ള്ളു​ഷാ​പ്പി​ന് മു​ക​ളി​ലെ മ​ല​യി​ൽ ത​ന്പ​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ താ​മ​ര​ശേ​രി​യി​ൽ നി​ന്നു​ള്ള ആ​ർ​ആ​ടി സം​ഘ​വും കൂ​രാ​ച്ചു​ണ്ട് പോ​ലീ​സും ചേ​ർ​ന്ന് കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ജ​ന​ങ്ങ​ൾ രാ​ത്രി​യി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ർ​ആ​ർ​ടി പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

ക​ക്ക​യം സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഓ​ഫീ​സ​ർ സി. ​വി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്ഥ​ല​ത്തു​ള്ള​ത്. വൈ​കീ​ട്ട് മു​പ്പ​താം​മൈ​ൽ - ക​ക്ക​യം പ​ഞ്ച​വ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടു​മു​റ്റ​ത്ത് വ​രെ കാ​ട്ടാ​ന​ക​ളെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്നു വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ച് തു​ര​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. മു​പ്പ​താം​മൈ​ലി​ലെ ക​ർ​ഷ​ക​ൻ പാ​റ​ക്ക​ൽ രാ​ജ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ, ക​മു​ക്, തെ​ങ്ങ്, പ്ലാ​വ് എ​ന്നി​വ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. പാ​റ​ക്ക​ൽ മ​ല്ലി​ക​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കൃ​ഷി​യി​ട​ത്തി​ലെ ക​യ്യാ​ല​യും ത​ക​ർ​ത്തു. കൂ​ടാ​തെ മ​റ്റു ക​ർ​ഷ​ക​ർ​ക്കും കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു.

പു​ല​ർ​ച്ചെ ശ​ബ്ദം കേ​ട്ട് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ർ മു​റ്റ​ത്ത് ആ​ന​ക​ളെ ക​ണ്ട് ഭീ​തി​യി​ലാ​യി. പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ട​ക്കം​പൊ​ട്ടി​ച്ചും മ​റ്റും കാ​ട്ടാ​ന​യെ തു​ര​ത്തു​ക​യാ​യി​രു​ന്നു. ക​ക്ക​യം മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​തം കെ​ടു​ത്തു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വി​ല​ങ്ങാ​ട് കാ​ട്ടാ​ന​ക​ളി​റ​ങ്ങി; വ്യാ​പ​ക കൃ​ഷി നാ​ശം

നാ​ദാ​പു​രം: കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക കൃ​ഷി നാ​ശം. വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് മ​ല​യ​ങ്ങാ​ടാ​ണ് കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച​ത്.


വാ​ണി​മേ​ൽ സ്വ​ദേ​ശി കോ​വൂ​രാ​ൻ മൊ​യ്തു ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങ്, ക​മു​ക്, കു​രു​മു​ള​ക് വ​ള്ളി​ക​ൾ, എ​ന്നി​വ​യാ​ണ് ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ റ​ബ​ർ ടാ​പ്പിം​ഗി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച​ത് കാ​ണു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​ന​ത്തി​ൽ നി​ന്നാ​ണ് ആ​ന​ക​ൾ മ​ല​യ​ങ്ങാ​ട് കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ ഫെ​ൻ​സിം​ഗ് ലൈ​നു​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങാ​ൻ ഇ​ട​യാ​കു​ന്ന​ത്.

Latest News

Corehub Up