Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildlife Cruelty

Palakkad

വ​ന്യ​മൃ​ഗ​ശ​ല്യം: മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പു​പ​റ​മ്പ്, അ​മ്പ​ല​പ്പാ​റ, ഇ​ര​ട്ട​വാ​രി, ക​ര​ടി​യോ​ട്, ക​ണ്ട​മം​ഗ​ലം, പു​റ്റ്യാ​നി​ക്കാ​ട്, ക​ച്ചേ​രി​പ്പ​റ​മ്പ് തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ത​ക​ർ​ക്കു​ന്ന വ​ന്യ​ജീ​വിശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി.

വ​ന്യ​ജീ​വി ശ​ല്യം കാ​ര​ണം ഈ ​മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ആ​കെ​യു​ള്ള കൃ​ഷി റ​ബ​റാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം ടാ​പ്പിം​ഗി​നും ക​ഴി​യു​ന്നി​ല്ല. കാ​ട്ടാ​ന​ക​ൾ നാ​ടി​റ​ങ്ങാ​തി​രി​ക്കാ​ൻ അ​മ്പ​ല​പ്പാ​റ മു​ത​ൽ പു​തു​വ​പാ​ടം വ​രെ 13 കി​ലോ​മീ​റ്റ​ർ വൈ​ദ്യു​തി ക​മ്പി​വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. പ​ല​യി​ട​ത്താ​യി ക​മ്പി​വേ​ലി​ക​ൾ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്.

ഇ​ത് പു​ന​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ക​മ്പി​വേ​ലി സ്ഥാ​പി​ച്ച ഒ​രു വ​ർ​ഷ​ത്തോ​ളം ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​തി​നു കു​റ​വു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ദി​വ​സ​വും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്നു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​ർ ഇ​തോ​ടെ ഭീ​തി​യി​ലാ​ണ്. അ​ടു​ത്തി​ടെ ക​ര​ടി​യോ​ട് വ​നം​വ​കു​പ്പ് വാ​ച്ച​റെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നി​രു​ന്നു. ഇ​തു​കൂ​ടി ആ​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ ഭ​യം ഇ​ര​ട്ടി​ച്ചു. തു​ട​ർ​ന്ന് കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് വ​ന​പാ​ല​ക​രെ അ​റി​യി​ച്ചാ​ൽ അ​വ​രും എ​ത്തി കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും നി​വേ​ദ​ന​ത്തി​ലു​ണ്ട്.

Latest News

Corehub Up