x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ​ശ​ല്യം: പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​ൻ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് വ​ട​ക്ക​നാ​ടി​ലെ ചെ​റു​പ്പ​ക്കാ​ർ


Published: March 31, 2026 08:13 AM IST | Updated: March 31, 2026 08:13 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വ​നം അ​ധി​കൃ​ത​രും വ​രു​ത്തു​ന്ന വീ​ഴ്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ട​ക്ക​നാ​ട്, വ​ള്ളു​വാ​ടി മേ​ഖ​ല​ക​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു.

"രാ​ഷ്ട്രീ​യ​ക്കാ​ർ ശ്ര​ദ്ധി​ക്കു​ക, നാ​ട്ടി​ലെ യു​വാ​ക്ക​ൾ മു​ഴു​വ​ൻ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്' എ​ന്നും മ​റ്റും എ​ഴു​തി​യ​താ​ണ് ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വ ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ട​തി​നു​ശേ​ഷ​വും പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വ​നം വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടി​ട​ങ്ങ​ളി​ലെ​യും യു​വാ​ക്ക​ൾ സം​ഘ​ടി​ച്ച് ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

ഞ​ങ്ങ​ളെ വേ​ണ്ടാ​ത്ത​വ​രെ ഞ​ങ്ങ​ൾ​ക്കു വേ​ണ്ടെ​ന്നും നി​ല​നി​ൽ​പ്പി​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും ബോ​ർ​ഡു​ക​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ ആ​ഹ്വാ​നം ചെ​യ്യു​ന്നു. "ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ ആ​ന​യെ പി​ടി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന വ​നം വ​കു​പ്പി​നോ​ടും മൗ​നം പാ​ലി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ടും ഞ​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​ന്നു ’ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തു​വ​രെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് ഇ​ല്ല’ എ​ന്നി​ങ്ങ​ന​യെും വാ​ച​ക​ങ്ങ​ൾ ബോ​ർ​ഡു​ക​ളി​ലു​ണ്ട്.

Tags : nattu vishesham Wildlife cruelty

Recent News

Corehub Up