Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wimbledon

വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് കി​രീ​ടം സി​ന്ന​റി​ന്

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സ് കി​രീ​ടം ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍ നി​ല​നി​ര്‍​ത്തി.

നാ​ല് സെ​റ്റ് നീ​ണ്ട ഫൈ​ന​ലി​ല്‍ ര​ണ്ടാം ന​മ്പ​റാ​യ ജ​ര്‍​മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​നെ​യാ​ണ് 2024ലും ​ചാ​മ്പ്യ​നാ​യ സി​ന്ന​ര്‍ കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 6-7 (7-9), 7-6 (7-2), 6-4, 6-4. ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു സി​ന്ന​റി​ന്‍റെ തി​രി​ച്ചു​വ​ര​വ് എ​ന്ന​തും ശ്ര​ദ്ധേ​യം.

സി​ന്ന​റി​ന്‍റെ ക​രി​യ​റി​ലെ അ​ഞ്ചാം ഗ്രാ​ന്‍​സ്‌ലാം ​സിം​ഗി​ള്‍​സ് ട്രോ​ഫി​യാ​ണ്. ര​ണ്ട് വിം​ബി​ള്‍​ഡ​ണി​നൊ​പ്പം (2025, 2026) ര​ണ്ട് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും (2024, 2025) ഒ​രു യു​എ​സ് ഓ​പ്പ​ണും (2024) സി​ന്ന​ര്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Sports

വിം​ബി​ള്‍​ഡ​ണ്‍: സ​ബ​ലെ​ങ്ക പു​റ​ത്ത് , സി​ന്ന​ര്‍, ജോ​ക്കോ മു​ന്നോ​ട്ട്

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സി​ല്‍ പു​രു​ഷ സിം​ഗി​ള്‍​സ് ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍, സെ​ര്‍​ബി​യ​ന്‍ ഇ​തി​ഹാ​സം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് തു​ട​ങ്ങി​യ​വ​ര്‍ ക്വാ​ര്‍​ട്ട​റി​ല്‍. ജ​പ്പാ​ന്‍റെ ഷി​ന്‍റാ​രൊ മോ​ചി​സു​കി​യെ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ന​റി​ന്‍റെ ക്വാ​ര്‍​ട്ട​ര്‍ പ്ര​വേ​ശം.

സ്‌​കോ​ര്‍: 6-3, 7-6 (7-0), 6-3. റ​ഷ്യ​യു​ടെ റോ​മ​ന്‍ സ​ഫി​യു​ല്ലി​നെ കീ​ഴ​ട​ക്കി​യാ​ണ് ജോ​ക്കോ അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യ​ത്; 7-6 (8-6), 6-3, 3-6, 6-3.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്ത്. ജാ​പ്പ​നീ​സ് താ​രം ന​വോ​മി ഒ​സാ​ക്ക​യാ​ണ് സ​ബ​ലെ​ങ്ക​യെ വീ​ഴ്ത്തി​യ​ത്.

സ്‌​കോ​ര്‍: 6-2, 7-6 (7-2). അ​മേ​രി​ക്ക​യു​ടെ കൊ​ക്കൊ ഗൗ​ഫ്, ജെ​സീ​ക്ക പെ​ഗു​ല, യു​ക്രെ​യ്‌​ന്‍റെ മാ​ര്‍​ട്ട കോ​സ്റ്റ്യൂ​ക് തു​ട​ങ്ങി​യ​വ​ര്‍ ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ടം​ക​ണ്ടെ​ത്തി.

Sports

ജോ​ക്കോ മു​ന്നേ​റ്റം

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ സെ​ര്‍​ബി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ല്‍. ഗ്രീ​ക്ക് താ​രം സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സി​നെ ര​ണ്ടാം റൗ​ണ്ടി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ജോ​ക്കോ​യു​ടെ മു​ന്നേ​റ്റം.

സ്‌​കോ​ര്‍: 6-3, 6-4, 6-2. അ​മേ​രി​ക്ക​യു​ടെ ടെ​യ്‌​ല​ര്‍ ഫ്രി​റ്റ്‌​സ്, ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഡി​മി​നൗ​ര്‍, ജ​ര്‍​മ​നി​യു​ടെ ര​ണ്ടാം സീ​ഡാ​യ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ്, റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വ് തു​ട​ങ്ങി​യ​വ​രും മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ മൂ​ന്നാം സീ​ഡാ​യ പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്‌​ടെ​ക്, ആ​റാം സീ​ഡാ​യ അ​മേ​രി​ക്ക​യു​ടെ അ​നി​സി​മോ​വ, മാ​ഡി​സ​ണ്‍ കീ​സ്, നാ​ലാം സീ​ഡ് ജെ​സി​ക്ക പെ​ഗു​ല, ഏ​ഴാം സീ​ഡ് കൊ​ക്കൊ ഗൗ​ഫ് തു​ട​ങ്ങി​യ​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ ഇ​ടം​പി​ടി​ച്ചു.

അ​തേ​സ​മ​യം, അ​ഞ്ചാം സീ​ഡാ​യ റ​ഷ്യ​യു​ടെ മി​റ ആ​ന്‍​ഡ്രീ​വ ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. ചെ​ക്കി​ന്‍റെ ക്രെ​ജി​ക്കോ​വ​യാ​ണ് ആ​ന്‍​ഡ്രീ​വ​യെ തോ​ല്‍​പ്പി​ച്ച​ത്. സ്‌​കോ​ര്‍: 4-6, 7-5, 6-4.

Sports

വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സി​ല്‍ വ​മ്പ​ന്മാ​ര്‍ മു​ന്നോ​ട്ട്

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സി​ല്‍ മു​ന്‍​നി​ര താ​ര​ങ്ങ​ളാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍, റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെദ‌്‌വദേവ്, സെ​ര്‍​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, കാ​ന​ഡ​യു​ടെ ഫീ​ലി​ക്‌​സ് അ​ഗ​ര്‍, അ​മേ​രി​ക്ക​യു​ടെ ടെ​യ്‌‌​ല​ര്‍ ഫ്രി​റ്റ്‌​സ്, ഓ​സ്‌​ട്രേ​ലി​യ​യു​ടെ മു​നൗ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ര​ണ്ടാം റൗ​ണ്ടി​ല്‍. അ​തേ​സ​മ​യം, റ​ഷ്യ​യു​ടെ ആ​ന്ദ്രെ റു​ബ്‌​ലെ​വ് ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ജോ​ക്കോ​വി​ച്ച് ചൈ​ന​യു​ടെ വു ​യി​ബിം​ഗി​നെ​യാ​ണ് മ​റി​ക​ട​ന്ന​ത്. സ്‌​കോ​ര്‍: 6-4, 5-7, 6-4, 6-4.


വ​നി​താ സിം​ഗി​ള്‍​സി​ല്‍ മൂ​ന്നാം സീ​ഡാ​യ പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്‌​ടെ​ക്, ആ​റാം സീ​ഡ് അ​മേ​രി​ക്ക​യു​ടെ അ​നി​സി​മോ​വ, ഏ​ഴാം സീ​ഡ് കൊ​ക്കൊ ഗൗ​ഫ്, ഒ​ന്നാം സീ​ഡ് ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക, ജാ​പ്പ​നീ​സ് താ​രം ന​വോ​മി ഒ​സാ​ക്ക തു​ട​ങ്ങി​യ​വ​ര്‍ ര​ണ്ടാം റൗ​ണ്ടി​ല്‍ ഇ​ടം നേ​ടി.

സെ​ര്‍​ബി​യ​യു​ടെ തി​യോ​ഡോ​റ കോ​സ്റ്റോ​വി​ച്ചി​നെ​യാ​ണ് (6-2, 6-3) സ​ബ​ലെ​ങ്ക തോ​ല്‍​പ്പി​ച്ച​ത്."കി​ൽ ബി​ൽ' എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ കി​മോ​ണോ ഔ​ട്ട് ഫി​റ്റി​ലെ​ത്തി​യ ഒ​സാ​ക്ക, ആ​രാ​ധ​ക ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി.

Sports

വിം​ബി​ള്‍​ഡ​ണിൽ അ​ട്ടി​മ​റി​ച്ച് തു​ട​ക്കം

ല​ണ്ട​ന്‍: 2026 വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ന് അ​ട്ടി​മ​റി​യോ​ടെ തു​ട​ക്കം. പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ 11-ാം സീ​ഡാ​യ നോ​ര്‍​വെ​യു​ടെ കാ​സ്പ​ര്‍ റൂ​ഡി​നെ സീ​ഡി​ല്ലാ​ത്ത പോ​ളി​ഷ്താ​രം ഹ്യൂ​ബ​ര്‍​ട്ട് ഹ​ര്‍​കാ​ക്‌​സ് ആ​ദ്യ​റൗ​ണ്ടി​ല്‍ കീ​ഴ​ട​ക്കി. സ്‌​കോ​ര്‍: 6-4, 6-2, 7-6 (9-7).

പ​രി​ക്കി​നെ തു​ട​ര്‍​ന്ന് ബ്രി​ട്ട​ന്‍റെ എ​മ്മ റാ​ഡു​ക്കാ​ന പി​ന്മാ​റി. 2021 യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​നാ​ണ് റാഡു​ക്കാ​ന. വ​നി​താ സിം​ഗി​ള്‍​സി​ല്‍ നാ​ലാം സീ​ഡ് അ​മേ​രി​ക്ക​യു​ടെ ജ​സീ​ക്ക പെ​ഗു​ല നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് ദ​ര്‍​ജ വി​ഡ്മ​നോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

7-5, 6-3നാ​യി​രു​ന്നു ജ​സീ​ക്ക​യു​ടെ ജ​യം. അ​മേ​രി​ക്ക​യു​ടെ 16-ാം സീ​ഡ് ഇ​വ ജോ​വി​ക്കും ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി.

Sports

കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് പി​ന്മാ​റി

മാ​ഡ്രി​ഡ്: പു​രു​ഷ സിം​ഗി​ള്‍​സ് ടെ​ന്നീ​സ് താ​രം സ്‌​പെ​യി​നി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് 2026 വിം​ബി​ള്‍​ഡ​ണി​ല്‍​നി​ന്നു പി​ന്മാ​റി.

ലോ​ക ര​ണ്ടാം ന​മ്പ​ര്‍ താ​ര​മാ​യ അ​ല്‍​ക​രാ​സ്, അ​ര​ക്കെ​ട്ടി​ലെ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് 2026 ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​നി​ന്നും പി​ന്മാ​റി​യി​രു​ന്നു.

23കാ​ര​നാ​യ അ​ല്‍​ക​രാ​സ് 2026 ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നേ​ട്ട​ത്തോ​ടെ ക​രി​യ​ര്‍ ഗ്രാ​ന്‍​സ്‌​ലാം നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 22 വ​ര്‍​ഷ​വും എ​ട്ട് മാ​സ​വും 27 ദി​ന​വും പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ഈ ​സ്പാ​നി​ഷ് താ​രം ക​രി​യ​ര്‍ ഗ്രാ​ന്‍​സ്‌​ലാം തി​ക​ച്ച​ത്.

ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് ഏ​ഴ് ഗ്രാ​ന്‍​സ്‌​ലാം സ്വന്തമാക്കിയ അ​ല്‍​ക​രാ​സ്.

Sports

പു​ല്‍​കോ​ര്‍​ട്ട് സെ​റ്റ്‌: വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ 2025 പ​തി​പ്പി​ന് നാ​ളെ തു​ട​ക്കം

ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ഗ്രാ​ൻ​സ്ലാം ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൊ​ന്നാ​യ വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ 2025 പ​തി​പ്പി​ന് നാ​ളെ തു​ട​ക്കം. ഒ​രു മാ​സ​ത്തി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ  ജൂ​ലൈ 12,13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഈ ​ആ​ഴ്ച ന​ട​ന്നു​വ​ന്നി​രു​ന്ന യോ​ഗ്യ​താ റൗ​ണ്ടി​ലെ വി​ജ​യി​ക​ളും സീ​ഡ് റാ​ങ്കി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​രു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

പു​രു​ഷ സിം​ഗി​ൾ​സി​ൽ യാ​നി​ക് സി​ന്ന​റാ​ണ് ഒ​ന്നാം സീ​ഡ്. വ​നി​ത​ക​ളി​ൽ അ​രീ​ന സ​ബ​ല​ങ്ക​യും. പു​രു​ഷ​ൻ​മാ​രി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ കാ​ർ​ലോ​സ് അ​ൽ​കാ​ര​സ് ര​ണ്ടാ​മ​തും അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് മൂ​ന്നാ​മ​തു​മാ​ണ്. 24 ഗ്രാ​ൻ​സ്ലാം കി​രീ​ട​ങ്ങ​ൾ നേ​ടി​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ആ​റാം സീ​ഡാ​ണ്.വ​നി​ത​ക​ളി​ൽ കൊ​ക്കോ ഗൗ​ഫ്, ജാ​സ്മി​ൻ പൗ​ലോ​നി, ഇ​ഗാ ഷാ​ൻ​ടെ​ക് എ​ന്നി​വ​രും മാ​റ്റു​ര​യ്ക്കും. വ​നി​ത​ക​ളി​ലെ നി​ല​വി​ലെ ജേ​താ​വാ​യ ബാ​ർ​ബോ​റാ ക്രെ​ജി​ക്കോ​വ 17ാം സീ​ഡാ​ണ്.

മൂ​ന്നാം കി​രീ​ടം ല​ക്ഷ്യം:

പു​രു​ഷ സിം​ഗി​ൾ​സി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടെ​ത്തു​ന്ന സ്പാ​നി​ഷ് താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നെ ആ​ദ്യ റൗ​ണ്ടി​ൽ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​റ്റ​ലി​ക്കാ​ര​ൻ ഫാ​ബി​യോ ഫൊ​നീ​നി. റാ​ങ്കിം​ഗി​ൽ 127-ാം സ്ഥാ​ന​ത്താ​ണെ​ങ്കി​ലും അ​ട്ടി​മ​റി​ക​ൾ​ക്ക് കെ​ൽ​പ്പു​ള്ള ഫൊ​നീ​നി ആ​ദ്യ റൗ​ണ്ടി​ൽ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ അ​ൽ​കാ​ര​സി​നു വെ​ല്ലു​വി​ളി​യാ​യേ​ക്കും.ലോ​ക ഒ​ന്നാം ന​ന്പ​ർ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​റി​ന് നാ​ട്ടു​കാ​ര​നും 94-ാം റാ​ങ്കു​കാ​ര​നു​മാ​യ ലൂ​ക്ക നാ​ർ​ഡി​യാ​ണ് ആ​ദ്യ റൗ​ണ്ടി​ലെ എ​തി​രാ​ളി. 25-ാം ഗ്രാ​ൻ​സ്ലാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഫ്രാ​ൻ​സി​ന്‍റെ അ​ല​ക്സാ​ന്ദ്രെ മു​ള്ള​റെ ആ​ദ്യ റൗ​ണ്ടി​ൽ നേ​രി​ടും. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ൽ മ​റ്റൊ​രു അ​ൽ​കാ​ര​സ്- സി​ന്ന​ർ ഫൈ​ന​ലി​ന് വിം​ബി​ൾ​ഡ​നി​ൽ അ​ര​ങ്ങൊ​രു​ങ്ങും.വ​നി​താ സിം​ഗി​ൾ​സി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ബാ​ർ​ബ​റ ക്രെ​ജി​ക്കോ​വ, ഫി​ലി​പ്പീ​ൻ​സ് താ​രം അ​ല​ക്സാ​ൻ​ഡ്ര ഈ​ല​യെ ആ​ദ്യ റൗ​ണ്ടി​ൽ നേ​രി​ടും. ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​ത്തി​ന്‍റെ തി​ള​ക്ക​വു​മാ​യി എ​ത്തു​ന്ന യു​എ​സ് താ​രം കൊ​ക്കോ ഗൗ​ഫി​ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ സെ​മി​ഫൈ​ന​ലി​സ്റ്റ് യു​ക്രെ​യ്നി​ന്‍റെ ഡ​യാ​ന യ​സ്ട്രം​സ്ക​യെ​യാ​ണ് ആ​ദ്യ റൗ​ണ്ടി​ൽ നേ​രി​ടേ​ണ്ട​ത്.


സു​മി​ത് നാ​ഗ​ൽ ഇ​ല്ല:

യോ​ഗ്യ​താ റൗ​ണ്ടി​ൽ​ത​ന്നെ സിം​ഗി​ൾ​സി​ലെ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യാ​യ സു​മി​ത് നാ​ഗ​ൽ പു​റ​ത്താ​യി. ആ​ദ്യ റൗ​ണ്ടി​ലാ​യി​രു​ന്നു സു​മി​തി​ന്‍റെ പു​റ​ത്താ​ക​ൽ. ലോ​ക 300-ാം ന​ന്പ​ർ താ​ര​മാ​യ നാ​ഗ​ൽ, ലോ​ക 368-ാം ന​ന്പ​ർ താ​ര​മാ​യ സെ​പ്പി​യ​റി​യോ​ട് 2-6, 6-4, 2-6 എ​ന്ന സ്കോ​റി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.


വി​ന്പി​ൾ​ഡ​ണ്‍  സി​മ്പി​ള​ല്ല:

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​തും ടെ​ന്നീ​സ് താ​ര​ങ്ങ​ൾ ഏ​റെ വി​ല​മ​തി​ക്കു​ന്ന​തു​മാ​യ  ടൂ​ർ​ണ​മെ​ന്‍റാ​ണ് വിം​ബി​ൾ​ഡ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ്. 1877 മു​ത​ൽ ല​ണ്ട​നി​ലെ ഓ​ൾ ഇം​ഗ്ല​ണ്ട് ക്ല​ബ്ബി​ലാ​ണ് ഈ ​മ​ത്സ​രം ന​ട​ത്തു​ന്ന​ത്. പു​ൽ​കോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഏ​ക ഗ്രാ​ൻ​ഡ് സ്ലാം ​ടൂ​ർ​ണ​മെ​ന്‍റാ​ണി​ത്.എ​ല്ലാ വ​ർ​ഷ​വും ജൂ​ണ്‍ അ​വ​സാ​ന​വും ജൂ​ലൈ                            ആ​ദ്യ ആ​ഴ്ച​ക​ളി​ലു​മാ​യി​ട്ടാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങി ര​ണ്ടാ​മ​ത്തെ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന പു​രു​ഷ​വി​ഭാ​ഗം സിം​ഗി​ൾ​സ് ഫൈ​ന​ലോ​ടെ ആ ​വ​ർ​ഷ​ത്തെ വിം​ബി​ൾ​ഡ​ണ്‍ അ​വ​സാ​നി​ക്കു​ന്നു. എ​ല്ലാ വ​ർ​ഷ​വും അ​ഞ്ച് പ്ര​ധാ​ന ഇ​ന​ങ്ങ​ളി​ലും നാ​ല് ജൂ​ണി​യ​ർ ഇ​ന​ങ്ങ​ളി​ലും നാ​ല് ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​ള്ള ഇ​ന​ങ്ങ​ളി​ലും മ​ത്സ​രം ന​ട​ക്കും.ഗ്രാ​ൻ​സ്ലാം ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍, ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ എ​ന്നി​വ​യ്ക്കു​ശേ​ഷ​മാ​ണ് വിം​ബി​ൾ​ഡ​ണ്‍ ന​ട​ക്കു​ക. അ​തി​നു​ശേ​ഷം അ​വ​സാ​ന ഗ്രാ​ൻ​സ്ലാം ടൂ​ർ​ണ​മെ​ന്‍റാ​യ യു​എ​സ് ഓ​പ്പ​ണ്‍ ന​ട​ക്കും.


സ​മ്മാ​ന​ത്തു​ക 623 കോ​ടി രൂ​പ:

വിം​ബി​ൾ​ഡ​ൻ ടെ​ന്നി​സി​ന്‍റെ സ​മ്മാ​ന​ത്തു​ക വ​ർ​ധി​പ്പി​ച്ച് സം​ഘാ​ട​ക​ർ. 5.35 കോ​ടി പൗ​ണ്ടാ​ണ് (ഏ​ക​ദേ​ശം 623 കോ​ടി രൂ​പ) ഇ​ത്ത​വ​ണ​ത്തെ ആ​കെ സ​മ്മാ​ന​ത്തു​ക. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ ഏ​ഴ് ശ​ത​മാ​നം വ​ർ​ധ​ന. പു​രു​ഷ)- വ​നി​താ സിം​ഗി​ൾ​സ് ജേ​താ​ക്ക​ൾ​ക്ക് 30 ല​ക്ഷം പൗ​ണ്ട് വീ​തം (ഏ​ക​ദേ​ശം 35 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കും. സിം​ഗി​ൾ​സി​ൽ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​കു​ന്ന​വ​ർ​ക്ക് 77 ല​ക്ഷം രൂ​പ ല​ഭി​ക്കും.


ലൈ​ൻ ജ​ഡ്ജ​സ് ഒൗ​ട്ട്!

ലൈ​ൻ ജ​ഡ്ജ​സി​നെ ഒ​ഴി​വാ​ക്കി ഇ​ല​ക്്ട്രോ​ണി​ക് ലൈ​ൻ കോ​ളിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ വിം​ബി​ൾ​ഡ​നി​ലെ ഒ​രു സു​പ്ര​ധാ​ന മാ​റ്റം. വിം​ബി​ൾ​ഡ​ൻ ടെ​ന്നി​സി​ന്‍റെ 147 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ലൈ​ൻ വി​ധി നി​ർ​ണ​യ​ത്തി​ന് ഇ​ല​ക്‌​ട്രോ​ണി​ക് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. യു​എ​സ് ഓ​പ്പ​ണ്‍, ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ നേ​ര​ത്തേ ത​ന്നെ ഇ​ല​ക്‌​ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ലേ​ക്ക് വ​ഴി​മാ​റി. ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ഇ​ത്ത​വ​ണ​യും ലൈ​ൻ ജ​ഡ്ജ​സ് ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up