അബുദാബി: മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളിലൊന്നായ അൽ മദീന ഹൈപ്പർമാർക്കറ്റ്, ഒരുക്കുന്ന വാർഷിക പ്രമോഷനായ വിന്റർ ഡ്രൈവ് സീസൺ 15 ഔദ്യോഗികമായി അവതരിപ്പിച്ചു.
പ്രമോഷന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച (ഒക്ടോബർ 22) മുതൽ 2027 ജനുവരി 24 വരെ അബുദാബിയിലെ അൽ മദീനയുടെ 19 ശാഖകളിലും പ്രമോഷൻ നടക്കും.
ആറ് ഡോംഗ്ഫെംഗ് മേജ് കാറുകൾ ഉൾപ്പെടെ നിരവധി ആകർഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ 15 ദിവസം കൂടുമ്പോഴും ഒരു കാർ നേടാനുള്ള അവസരമുണ്ട്.
ഐഫോണുകൾ, ഫ്രിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, ടെലിവിഷനുകൾ തുടങ്ങി നിരവധി സമ്മാനങ്ങളും ലഭിക്കും. 50 ദിർഹത്തിന്റെ പർച്ചേസിലൂടെ ഉപഭോക്താക്കൾക്ക് പ്രമോഷനിൽ പങ്കെടുക്കാം.
വിന്റർ ഡ്രൈവ് സീസൺ 15-ന്റെ ലോഗോ വ്യത്യസ്തവും നൂതനവുമായ രീതിയിലാണ് അവതരിപ്പിച്ചത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോബോട്ടിന്റെ സാന്നിധ്യത്തിൽ കമ്പനി ഡയറക്ടർമാരും മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.
അൽ മദീന അബുദാബി ഡയറക്ടർമാരായ ഷഹബാസ് സലാം, ഫൈസ് മുഹമ്മദ് പൊയിൽ, പി.കെ. മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസിസ്റ്റന്റ് ജനറൽ മാനേജർ ഷഫീഖ് ഹമീദ്, ഓപ്പറേഷൻസ് മാനേജർ ലക്കി രാമചന്ദ്രൻ, പർച്ചേസ് മാനേജർ ഷഫീർ കൊളക്കാട്ടിൽ എന്നിവരും സന്നിഹിതരായിരുന്നു.
1971-ൽ സ്ഥാപിതമായ അൽ മദീന ഹൈപ്പർമാർക്കറ്റ് ഇന്ന് എമിറേറ്റിലെ വിവിധ പ്രധാന മേഖലകളിലായി 19 ശാഖകളുമായി പ്രവർത്തിക്കുന്നു.
വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അടുത്ത മൂന്ന് മാസത്തിനുള്ളിൽ അബുദാബിയിലെ ഷവാമേഖിൽ 75,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിംഗ് മാൾ ആരംഭിക്കാനാണ് അൽ മദീന ഗ്രൂപ്പിന്റെ ലക്ഷ്യം.
കൂടാതെ, 2027-ന്റെ ആദ്യ പാദത്തിൽ എംബി സെഡ് സിറ്റിയിലും ഷാബൂത്തിലുമായി രണ്ട് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കാനും പദ്ധതിയുണ്ട്.
നിലവിലുള്ള 19 ശാഖകൾ 2028 അവസാനത്തോടെ 36 ആയി ഉയർത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.