x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബു​ദാ​ബി അ​ൽ മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ വി​ന്‍റ​ർ ഡ്രൈ​വ് സീ​സ​ൺ വ്യാ​ഴാ​ഴ്ച മു​ത​ൽ

അ​നി​ൽ സി. ​ഇ​ടി​ക്കു​ള
Published: October 21, 2026 11:01 AM IST | Updated: October 21, 2026 11:01 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

അ​ബു​ദാ​ബി: മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​യ അ​ൽ മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഒ​രു​ക്കു​ന്ന വാ​ർ​ഷി​ക പ്ര​മോ​ഷ​നാ​യ വി​ന്‍റ​ർ ഡ്രൈ​വ് സീ​സ​ൺ 15 ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു.

പ്ര​മോ​ഷ​ന്‍റെ 15-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച (ഒ​ക്ടോ​ബ​ർ 22) മു​ത​ൽ 2027 ജ​നു​വ​രി 24 വ​രെ അ​ബു​ദാ​ബി​യി​ലെ അ​ൽ മ​ദീ​ന​യു​ടെ 19 ശാ​ഖ​ക​ളി​ലും പ്ര​മോ​ഷ​ൻ ന​ട​ക്കും.

ആ​റ് ഡോം​ഗ്ഫെം​ഗ് മേ​ജ് കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഓ​രോ 15 ദി​വ​സം കൂ​ടു​മ്പോ​ഴും ഒ​രു കാ​ർ നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

ഐ​ഫോ​ണു​ക​ൾ, ഫ്രി​ഡ്ജു​ക​ൾ, വാ​ഷിംഗ് മെ​ഷീ​നു​ക​ൾ, ടെ​ലി​വി​ഷ​നു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. 50 ദി​ർ​ഹ​ത്തി​ന്‍റെ പ​ർ​ച്ചേ​സി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​മോ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം.

വി​ന്‍റ​ർ ഡ്രൈ​വ് സീ​സ​ൺ 15-ന്‍റെ ​ലോ​ഗോ വ്യ​ത്യ​സ്ത​വും നൂ​ത​ന​വു​മാ​യ രീ​തി​യി​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. എഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ബോ​ട്ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ക​മ്പ​നി ഡ​യ​റ​ക്ട​ർ​മാ​രും മു​തി​ർ​ന്ന മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

അ​ൽ മ​ദീ​ന അ​ബു​ദാ​ബി ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷ​ഹ​ബാ​സ് സ​ലാം, ഫൈ​സ് മു​ഹ​മ്മ​ദ് പൊ​യി​ൽ, പി.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​ഫീ​ഖ് ഹ​മീ​ദ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ല​ക്കി രാ​മ​ച​ന്ദ്ര​ൻ, പ​ർ​ച്ചേ​സ് മാ​നേ​ജ​ർ ഷ​ഫീ​ർ കൊ​ള​ക്കാ​ട്ടി​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

1971-ൽ ​സ്ഥാ​പി​ത​മാ​യ അ​ൽ മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഇ​ന്ന് എ​മി​റേ​റ്റി​ലെ വി​വി​ധ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാ​യി 19 ശാ​ഖ​ക​ളു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി, അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ അ​ബു​ദാ​ബി​യി​ലെ ഷ​വാ​മേ​ഖി​ൽ 75,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഷോ​പ്പിംഗ് മാ​ൾ ആ​രം​ഭി​ക്കാ​നാ​ണ് അ​ൽ മ​ദീ​ന ഗ്രൂ​പ്പി​ന്‍റെ ല​ക്ഷ്യം.

കൂ​ടാ​തെ, 2027-ന്‍റെ ​ആ​ദ്യ പാ​ദ​ത്തി​ൽ എംബി സെ​ഡ് സി​റ്റി​യി​ലും ഷാ​ബൂ​ത്തി​ലു​മാ​യി ര​ണ്ട് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി തു​റ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

നി​ല​വി​ലു​ള്ള 19 ശാ​ഖ​ക​ൾ 2028 അ​വ​സാ​ന​ത്തോ​ടെ 36 ആ​യി ഉ​യ​ർ​ത്തു​ക എ​ന്ന​താ​ണ് ക​മ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

Tags : AlMadinaHypermarket AbuDhabi WinterDrive NRINews

Recent News

Corehub Up