Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WinterVegetable

ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി​ക്കു തു​ട​ക്കം കു​റി​ച്ച് കൃ​ഷി​മ​ന്ത്രി​യും കു​ടും​ബ​വും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മ​​​ന്ത്രിമ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ൽ കാ​​​ർ​​​ഷി​​​കവി​​​ള​​​ക​​​ളും അ​​​ല​​​ങ്കാ​​​ര​​​സ​​​സ്യ​​​ങ്ങ​​​ളും വ്യാ​​​പി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കൃ​​​ഷിവ​​​കു​​​പ്പും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കൃ​​​ഷി​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ ശീ​​​ത​​​കാ​​​ല പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി.

കൃ​​​ഷി​​​മ​​​ന്ത്രി​​​യും കു​​​ടും​​​ബ​​​വും ചേ​​​ർ​​​ന്നാ​​​ണ് കൃ​​​ഷി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. കൃ​​​ഷിവ​​​കു​​​പ്പി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.
കൃ​​​ഷി​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ 250 ഗ്രോ​​​ബാ​​​ഗു​​​ക​​​ളി​​​ലും ച​​​ട്ടി​​​ക​​​ളി​​​ലു​​​മാ​​​ണ് കൃ​​​ഷി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കാ​​​ബേ​​​ജ്, കോ​​​ളി​​​ഫ്ള​​​വ​​​ർ, ബ്രോ​​​ക്കോ​​​ളി തു​​​ട​​​ങ്ങി​​​യ ശീ​​​ത​​​കാ​​​ല പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ​​​ക്കൊ​​​പ്പം പ​​​ച്ച​​​മു​​​ള​​​ക്, വ​​​ഴു​​​ത​​​ന, വെ​​​ണ്ട തു​​​ട​​​ങ്ങി​​​യ അ​​​ടു​​​ക്ക​​​ള​​​ത്തോ​​​ട്ട​​​ത്തി​​​ൽ സാ​​​ധാ​​​ര​​​ണ​​​യാ​​​യി കൃ​​​ഷി ചെ​​​യ്യു​​​ന്ന പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും ഇ​​​വി​​​ടെ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തും.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക്ലി​​​ഫ് ഹൗ​​​സ്, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക​​​ണ്ടോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റ് മ​​​ന്ത്രി​​​മാ​​​രു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​ക​​​ളി​​​ലും പ​​​ച്ച​​​ക്ക​​​റി​​​ക്കൃ​​​ഷി​​​യും അ​​​ല​​​ങ്കാ​​​ര​​​സ​​​സ്യ​​​ങ്ങ​​​ൾ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

വീ​​​ട്ടു​​​വ​​​ള​​​പ്പു​​​ക​​​ളി​​​ലും പ​​​രി​​​മി​​​ത​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ഗ്രോ​​​ബാ​​​ഗു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ച്ച​​​ക്ക​​​റി​​​ക്കൃ​​​ഷി ന​​​ട​​​ത്താ​​​മെ​​​ന്ന സ​​​ന്ദേ​​​ശം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടാ​​​നും ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

Latest News

Corehub Up