Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WithoutFreezer

രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ല്ലാ​തെ ആം​ബു​ല​ൻ​സി​ൽ; എ​ഡി​എം അ​ന്വേ​ഷി​ക്കും

ക​​​ണ്ണൂ​​​ർ: ക​​​ന​​​ത്ത​​​ മ​​​ഴ​​​യി​​​ൽ കാ​​​ര്യ​​​ങ്കോ​​​ട് പു​​​ഴ​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നി​​​ടെ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ട്ട് മ​​​രി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നേ​​​മം ക​​​ല്ലി​​​യൂ​​​ർ കി​​​ഴ​​​ക്കേ​​​തെ​​​റ്റി​​​വി​​​ള​​​യി​​​ലെ ആ​​​ര്‍. ​രാ​​​ജേ​​​ഷി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഫ്രീ​​​സ​​​ര്‍ സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത ആം​​​ബു​​​ല​​​ൻ​​​സി​​​ൽ കൊ​​​ണ്ടു​​​പോ​​​കാ​​​നി​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​ക്കു​​​റി​​​ച്ച് ക​​​ണ്ണൂ​​​ർ എ​​​ഡി​​​എം അ​​​ന്വേ​​​ഷി​​​ക്കും.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി​​​ക​​​ളു​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ എ​​​ഡി​​​എം പി.​​​എ​​​ന്‍.​ ‌പു​​​രു​​​ഷോ​​​ത്ത​​​മ​​​നെ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​ ശേ​​​ഷം സ്വ​​​ദേ​​​ശ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ മൃ​​​ത​​​ദേ​​​ഹം വ​​​ഴി​​​മ​​​ധ്യേ ദു​​​ർ​​​ഗ​​​ന്ധം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് തൃ​​​ശൂ​​​ര്‍ ചാ​​​വ​​​ക്കാ​​​ട് എ​​​ത്തി​​​യ​​​പ്പോ​​​ൾ ഫ്രീ​​​സ​​​ർ സൗ​​​ക​​​ര്യ​​​മു​​​ള്ള മ​​​റ്റൊ​​​രു ആം​​​ബു​​​ല​​​ൻ​​​സി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. റ​​​വ​​​ന്യു വ​​​കു​​​പ്പി​​​നു ഫ​​​ണ്ടി​​​ല്ലാ​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മൃ​​​ത​​​ദേ​​​ഹം ഫ്രീ​​​സ​​​ർ സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത വാ​​​ഹ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ത് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നാ​​​ണ് റ​​​വ​​​ന്യു വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

മൃ​​​ത​​​ദേ​​​ഹം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു ഫ്രീ​​​സ​​​ർ സൗ​​​ക​​​ര്യ​​​മു​​​ള്ള സ്വ​​​കാ​​​ര്യ ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ റ​​​വ​​​ന്യു വ​​​കു​​​പ്പ് അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, 35,000 രൂ​​​പ വ​​​രെ​​​യാ​​​ണു വാ​​​ട​​​ക ചോ​​​ദി​​​ച്ച​​​ത്. ഈ ​​വി​​വ​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​റെ ‌അ​​​റി​​​യി​​​ക്കു​​​ക​​​യും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന്‍റെ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ മൃ​​​ത​​​ദേ​​​ഹം കൊ​​​ണ്ടു​​​പോ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​ന്നാ​​​ൽ, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഫ്രീ​​​സ​​​ർ സം​​​വി​​​ധാ​​​ന​​​മി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല, പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൂ​​​ന്നു പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് മൃ​​​ത​​​ദേ​​​ഹം പൊ​​​തി​​​ഞ്ഞ​​​തി​​​നാ​​​ൽ മ​​​റ്റ് ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലും സാ​​​ധാ​​​ര​​​ണ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ മൃ​​​ത​​​ദേ​​​ഹം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചു. മൂ​​​ന്നു ​ദി​​​വ​​​സ​​​ത്തോ​​​ളം വെ​​​ള്ള​​​ത്തി​​​ൽ കി​​​ട​​​ന്ന​​​തി​​​നാ​​​ൽ ഫ്രീ​​സ​​റി​​ൽ വ​​യ്ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടാ​​കു​​മെ​​ന്നും ചി​​ല​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. മൃ​​​ത​​​ദേ​​​ഹം എം​​​ബാം ചെ​​​യ്യാ​​​നും സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല.

യാ​​​ത്ര​​​യ്ക്കി​​​ടെ ദു​​​ർ​​​ഗ​​​ന്ധം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ആം​​​ബു​​​ല​​​ൻ​​​സ് ഡ്രൈ​​​വ​​​റും കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ബ​​​ന്ധു​​​ക്ക​​​ളും റ​​​വ​​​ന്യൂ അ​​​ധി​​​കൃ​​​ത​​​രെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ത്തെ അ​​​നു​​​ഗ​​​മി​​​ച്ചി​​​രു​​​ന്ന ചെ​​​റു​​​പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധി​​​കൃ​​​ത​​​രെ​​​യും വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ചാ​​​വ​​​ക്കാ​​​ട്ടു​​നി​​​ന്ന് ഫ്രീ​​​സ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച് മ​​​റ്റൊ​​​രു ആം​​​ബു​​​ല​​​ൻ​​​സി​​​ലേ​​​ക്ക് മൃ​​​ത​​​ദേ​​​ഹം മാ​​​റ്റി. 22,500 രൂ​​​പ​​​യാ​​​ണ് ആം​​​ബു​​​ല​​​ൻ​​​സു​​​കാ​​​ർ ചോ​​​ദി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​രാ​​​ണ് ഈ ​​​തു​​​ക ന​​​ൽ​​​കി​​​യ​​​ത്. അ​​​തി​​​നി​​​ടെ, ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന്‍റെ ആം​​​ബു​​​ല​​​ൻ​​​സി​​​ന് ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാ​​​നാ​​​യി ചി​​​ല​​​ർ പി​​​രി​​​വെ​​​ടു​​​ത്ത് 10,000 രൂ​​​പ ന​​​ൽ​​​കി​​​യ​​​താ​​​യും അ​​​റി​​​യു​​​ന്നു.

മീ​​ന്തു​​​ള്ളി നീ​​​ന്ത​​​ൽ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ലെ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​റാ​​​യ രാ​​​ജേ​​​ഷി​​​നെ മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​നി​​​ടെ തു​​​രു​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​യ ക​​​ർ​​​ഷ​​​ക​​​നെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് കാ​​​ണാ​​​താ​​​യ​​​ത്. ചൊ​​​വ്വാ​​​ഴ്ച കാ​​​ര്യ​​​ങ്കോ​​​ട് പു‍​ഴ​​​യി​​​ൽ ഇ​​​ട​​​വ​​​ര​​​ന്പ് കാ​​​നാ​​​പീ​​​ടി​​​ക​​​യ്ക്കു സ​​​മീ​​​പ​​​ത്തെ കോ​​​ച്ചേ​​​രി തു​​​രു​​​ത്തി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Latest News

Corehub Up