കട്ടപ്പന: നഗരത്തിൽ രാത്രി കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ മദ്യലഹരിയിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടിച്ച് യുവതി.
കട്ടപ്പന മാർക്കറ്റ് ജംഗ്ഷനിൽ ഇന്നലെ രാത്രി എട്ടിനാണ് സംഭവം. വീട്ടുകാർക്കൊപ്പം കട്ടപ്പന നഗരത്തിലെത്തിയതായിരുന്നു കട്ടപ്പന കുന്തളംപാറ സ്വദേശിനി വീണ സജി. മാർക്കറ്റ് ജംഗ്ഷനിൽ നടന്നു വരുന്ന വഴിക്ക് കൊച്ചി സ്വദേശിയായ ജാക്സണ് (25) ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ വീണ അക്രമിയുടെ പിന്നാലെ ഓടി. പുതിയ ബസ്സ്റ്റാൻഡ് ഭാഗത്ത് വരെ ഓടിച്ചു. സ്റ്റാൻഡിലെ വ്യാപാരികളുടെസഹായത്തോടെ പിടിച്ച പ്രതിയെ കട്ടപ്പന പൊലിസിന് കൈമാറി. തുടർന്ന് യുവാവിനെതിരെ കേസെടുത്തു.