Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Falls Ill During Journey

Malappuram

യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം: വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​ർ


ച​ങ്ങ​രം​കു​ളം: യാ​ത്ര​യ്ക്കി​ടെ അ​സ​ഹ്യ​മാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ലെത്തിച്ച് ജീ​വ​ൻ ര​ക്ഷി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ. ച​ങ്ങ​രം​കു​ള​ത്താ​ണ് സം​ഭ​വം. ഗു​രു​വാ​യൂ​രി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​ല​ശേ​രി സ്വ​ദേ​ശി​നി സ്മി​ത​യ്ക്കാ​ണ് (45) യാ​ത്ര​യ്ക്കി​ടെ ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

തൃ​ശൂ​രി​ൽനി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ച​ങ്ങ​രം​കു​ള​ത്ത് എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് സ്മി​ത​യ്ക്ക് വേ​ദ​ന കൂ​ടി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ൾ ഉ​ട​ൻ വി​വ​രം ക​ണ്ട​ക്‌ട​റെ അ​റി​യി​ച്ചു. തുടർന്ന് ഡ്രൈ​വ​ർ ബ​സ് അ​തി​വേ​ഗം ച​ങ്ങ​രം​കു​ള​ത്തെ സ്വകാര്യ ആ​ശു​പ​ത്രി മു​റ്റ​ത്തേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ബ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന​ത് ക​ണ്ട് ജീ​വ​ന​ക്കാ​രും പു​റ​ത്തേ​ക്ക് ഓ​ടി​യെ​ത്തി സ്മി​ത​യെ ഉ​ട​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ മ​റ്റു യാ​ത്ര​ക്കാ​രു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര തു​ട​ർ​ന്ന​ത്.

Latest News

Corehub Up