Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WomanAssault

ബി​ഹാ​റി​ൽ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം; ആ​റ് പേ​ർ​ക്കെ​തി​രെ കേ​സ്

പാ​റ്റ്‌​ന: ബിഹാറിലെ ബാങ്കയിൽ വിനോദസഞ്ചാര കേന്ദ്രമായ മന്ദർ ഹില്ലിൽ യു​വ​തി​യെ ഒ​രു സം​ഘം യു​വാ​ക്ക​ൾ അ​പ​മാ​നി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ പൊ​ലി​സ് കേ​സെ​ടു​ത്തു. ആ​റ് പേ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും സെ​പ്റ്റം​ബ​ർ 22-ഓ​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പൊ​ലി​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​രു​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ലു​ണ്ട്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ചോ​ദ്യം ചെ​യ്തെ​ങ്കി​ലും പ്ര​തി​ക​ളെ​യും യു​വ​തി​യെ​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ജ​മൂ​യി​യി​ലും സ​മ​സ്തി​പൂ​രി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​രു ആ​ഴ്ച​യ്ക്കി​ടെ ബി​ഹാ​റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സ​മാ​ന​മാ​യ മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

Latest News

Corehub Up