Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WomanConstable

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​നി​താ കോ​ൺ​സ്റ്റ​ബി​ൾ​മാ​രി​ൽ നി​ന്ന് 24 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​നി​താ കോ​ൺ​സ്റ്റ​ബി​ൾ​മാ​രി​ൽ നി​ന്ന് 24 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി ബു​രാ​രി​യി​ൽ വി​ക്രാ​ന്ത് തോ​മ​റെ​യാ​ണ് (23) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഇ​രു​പ​തോ​ളം വ​നി​താ കോ​ൺ​സ്റ്റ​ബി​ൾ​മാ​രി​ൽ നി​ന്നാ​യി ഇ​യാ​ൾ ഏ​ക​ദേ​ശം 24 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് ഡ​ൽ​ഹി പൊ​ലി​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വി​ല​കൂ​ടി​യ കാ​റു​ക​ൾ, ആ​ഡം​ബ​ര റെ​സ്റ്റോ​റ​ന്‍റു​ക​ൾ, കോ​ഫി ഔ​ട്ടിം​ഗു​ക​ൾ എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച് ബി​സി​ന​സു​കാ​ര​നാ​യി ഇ​യാ​ൾ ച​മ​ഞ്ഞു. ആ​ഡം​ബ​ര കാ​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് ഇ​യാ​ൾ വ​നി​താ കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ​ക്കൊ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ യു​വ​തി​ക​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത ശേ​ഷം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ് ഇ​വ​രി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

ക​രോ​ൾ ബാ​ഗ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഒ​രു വ​നി​താ കോ​ൺ​സ്റ്റ​ബി​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യു​ടെ ലീ​വ്-​ഇ​ൻ പ​ങ്കാ​ളി​യും വ​നി​താ കോ​ൺ​സ്റ്റ​ബി​ളാ​ണ്. പ​ങ്കാ​ളി​യു​ടെ പ​രി​ച​യ​ക്കാ​രി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ മ​റ്റ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​തെ​ന്നാ​ണ് പൊ​ലി​സ് സം​ശ​യി​ക്കു​ന്ന​ത്. ത​ട്ടി​യെ​ടു​ത്ത പ​ണം ബെ​റ്റിം​ഗ് ആ​പ്പ് വ​ഴി​യാ​ണ് കൈ​മാ​റ്റം ചെ​യ്ത​തെ​ന്നും പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മ​യാ​പു​രി, ഹ​രി ന​ഗ​ർ, ഇ​ന്ദ​ർ​പു​രി, ഈ​സ്റ്റ് ഡി​സ്ട്രി​ക്റ്റ് സൈ​ബ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മാ​ന​മാ​യ ത​ട്ടി​പ്പു​കേ​സു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ഇ​തി​നോ​ട​കം അ​ഞ്ച് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. കേ​സി​ൽ സെ​ൻ​ട്ര​ൽ ഡി​സ്ട്രി​ക്റ്റ് സൈ​ബ​ർ പൊ​ലി​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up