Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Celebrate

Ernakulam

പ്രി​യ​ദ​ര്‍​ശി​നി വൈ​ബ്; ആ​ടി​യും പാ​ടി​യും സൗ​ജ​ന്യ​യാ​ത്ര ആ​ഘോ​ഷ​മാ​ക്കി സ്ത്രീ​ക​ള്‍

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സി​ല്‍ സൗ​ജ​ന്യ​യാ​ത്ര​യു​ടെ ആ​ദ്യ​ദി​നം പാ​ട്ടു​പാ​ടി​യും മ​ധു​രം പ​ങ്കു​വ​ച്ചും സ്ത്രീ​ക​ള്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്ദി​രാ​ഗാ​ര​ന്‍റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച പ്രി​യ​ദ​ര്‍​ശി​നി സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര ജി​ല്ല​യി​ൽ ആ​ഘോ​ഷ​വും ആ​വേ​ശ​വു​മാ​യി.


ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, ഹൈ​ബി ഈ​ഡ​നൊ​പ്പം ബ​സി​ല്‍ ക​യ​റി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യാ​ത്ര ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ല്‍ അ​വ​സാ​നി​പ്പി​ച്ചു തി​രി​കെ ജെ​ട്ടി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി.

പി​ന്നീ​ടാ​യി​രു​ന്നു യാ​ത്ര​ക്കാ​ര്‍​ക്കാ​യു​ള്ള സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ഗു​രു​വാ​യൂ​രി​ലേ​ക്കാ​ണ് പ്രി​യ​ദ​ര്‍​ശി​നി​യു​ടെ ആ​ദ്യ യാ​ത്രാ സ​ര്‍​വീ​സ് പു​റ​പ്പെ​ട്ട​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ല്‍ സൗ​ജ​ന്യ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം ആ​ദ്യ ടി​ക്ക​റ്റ് ന​ല്‍​കി​ക്കൊ​ണ്ട് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ര​മേ​ശ് ഡി. ​കു​റു​പ്പ് നി​ര്‍​വ​ഹി​ച്ചു. ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം ആ​ലു​വ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ൽ അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ​യും തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക മ​ണ്ഡ​ലം ഉ​ദ്ഘാ​ട​നം ദീ​പ​ക് ജോ​യ് എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ന്‍ മ​ന്ത്രി കെ.​ബാ​ബു പ​ങ്കെ​ടു​ത്തു.

അങ്കമാലിയിൽ ബെന്നി ബഹനാന്‍ എംപിയും നഗരസഭാ അധ്യക്ഷ റീത്താ പോളും ചേര്‍ന്ന് ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.വൈ​പ്പി​ന്‍ മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്ഘാ​ട​നം ടോ​ണി ച​മ്മ​ണി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം എം​എ​ല്‍​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും യാ​ത്ര​ക്കാ​രോ​ടൊ​പ്പം പാ​ട്ടു​പാ​ടി ആ​ഘോ​ഷ​പൂ​ര്‍​വം ബ​സി​ല്‍ യാ​ത്ര ചെ​യ്തു. രാ​വി​ലെ 10നു ​ശേ​ഷം ഗോ​ശ്രീ ക​വ​ല​യി​ല്‍ നി​ന്നും ചെ​റാ​യി വ​ഴി പ​റ​വൂ​ര്‍​ക്കാ​യി​രു​ന്നു ആ​ദ്യ യാ​ത്ര.

പി​റ​വം മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ല്‍ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ര്‍​വ​ഹി​ച്ചു. കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു​ള്ള ഓ​ര്‍​ഡി​ന​റി ബ​സി​ലെ വ​നി​താ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ദ്യ സൗ​ജ​ന്യ ടി​ക്ക​റ്റ് ന​ല്‍​കി​യാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന് 18 സ​ര്‍​വീ​സു​ക​ളാ​ണ് ഉ​ള്ള​ത്.

കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ സൗ​ജ​ന്യ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ല്‍ ഷി​ബു തെ​ക്കും​പു​റ​വും കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ല​ഞ്ചേ​രി​യി​ല്‍ വി​പി സ​ജീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യും മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ച്ചു. പെ​രു​മ്പാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം പെ​രു​മ്പാ​വൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ മ​നോ​ജ് മൂ​ത്തേ​ട​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

മ​ധു​ര​മീ യാ​ത്ര

കെ​എ​സ്ആ​ര്‍​ടി​സി വ​നി​ത സൗ​ജ​ന്യ യാ​ത്ര​യെ മ​ധു​രം ന​ല്‍​കി​യും കൈ​യ​ടി​ച്ചു​മാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ര​വേ​റ്റ​ത്. പ്ര​യ​ദ​ര്‍​ശി​നി ബ​സ് യാ​ത്ര​ചെ​യ്ത​വ​ര്‍​ക്ക് പ​ല​യി​ട​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ധു​രം ന​ല്‍​കി. ജീ​വ​ന​ക്കാ​രെ ഷാ​ള​ണി​യി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ലു​വ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് മ​ധു​രം ന​ല്‍​കി. ചെ​ങ്ങ​മ​നാ​ട് ക​വ​ല​യി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ധു​രം വി​ത​ര​ണം ചെ​യ്തു. വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ഴി​പ്പി​ള്ളി​യി​ല്‍ ല​ഡു വി​ത​ര​ണം ന​ട​ത്തി. ക​രി​യാ​ട്ടി​ലും അ​ത്താ​ണി​യി​ലും യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും മ​ധു​ര പ​ല​ഹാ​രം ന​ല്‍​കി.

കാ​ശി​ല്ലെ​ങ്കി​ലും ക​യ​റാ​മ​ല്ലോ...

കൈ​യി​ല്‍ കാ​ശി​ല്ലെ​ങ്കി​ലും ക​ടം വാ​ങ്ങാ​തെ ഇ​നി യാ​ത്ര ചെ​യ്യാ​ല്ലോ... പ്രി​യ​ദ​ര്‍​ശി​നി ബ​സി​ല്‍ ത​നി​ക്ക് ല​ഭി​ച്ച സൗ​ജ​ന്യ യാ​ത്രാ ടി​ക്ക​റ്റ് വാ​ങ്ങി ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി ഫി​ലോ​മി​ന അ​ടു​ത്തു​നി​ന്ന യാ​ത്ര​ക്കാ​രി​യോ​ട് ഇ​ത് പ​റ​യു​മ്പോ​ള്‍ ഇ​രു​വ​രു​ടെ​യും മു​ഖ​ത്ത് നി​റ​ഞ്ഞ സ​ന്തോ​ഷം. ഇ​ന്ന​ലെ​വ​രെ അ​ധ്വാ​ന​ത്തി​ന്‍റെ ഒ​രു വി​ഹി​തം യാ​ത്ര​യ്ക്കാ​യി ന​ല്‍​കി​യി​രു​ന്ന​ത് ഇ​നി വേ​ണ്ട​ല്ലോ എ​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ​യും ആ​ശ്വാ​സം.

കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രും വീ​ട്ട​മ്മ​മാ​രും വ​യോ​ധി​ക​രാ​യ സ്ത്രീ​ക​ളു​മൊ​ക്കെ വ​ലി​യ ആ​ശ്വാ​സ​മാ​യാ​ണ് സൗ​ജ​ന്യ യാ​ത്ര​യെ സ്വീ​ക​രി​ച്ച​ത്.
കൗ​തു​ക​മാ​യി.

സീ​റോ ടി​ക്ക​റ്റ്

യാ​ത്രാ​ക്കൂ​ലി​യു​ടെ സ്ഥാ​ന​ത്ത് പൂ​ജ്യം എ​ന്ന് പ​തി​ച്ച ഫ്രീ ​ടി​ക്ക​റ്റ് ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ള്‍ പ​ല​ര്‍​ക്കും അ​ത്ഭു​തം അ​ട​ക്കാ​നാ​യി​ല്ല. ടി​ക്ക​റ്റ് വാ​ങ്ങി മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി സ്റ്റാ​റ്റ​സു​ക​ളാ​യും സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ളാ​യും അ​വ​ര്‍ പ​ങ്കു​വ​ച്ചു. മ​റ്റു​ചി​ല​ര്‍ ആ​ദ്യ സൗ​ജ​ന്യ ടി​ക്ക​റ്റി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി അ​തു സൂ​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ​റ​വൂ​രി​ല്‍ വൈ​കി

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ല്‍ ക​ല്ലു​ക​ടി​യാ​യി കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ്രി​യ​ദ​ര്‍​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ എ​ത്തി​യ യാ​ത്രി​ക​ര്‍​ക്ക് ആ​ദ്യം സൗ​ജ​ന്യ ടി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല.

ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് സം​വി​ധാ​ന​ത്തി​ല്‍ സൗ​ജ​ന്യ ടി​ക്ക​റ്റ് ആ​യ പൂ​ജ്യം തു​ക ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​കാ​ന്‍ വൈ​കി​യ​താ​യി​രു​ന്നു പ്ര​ശ്‌​നം. തു​ട​ര്‍​ന്ന് ഉ​ദ്ഘാ​ട​ന​വും ക​ന്നി​യാ​ത്ര​യും വൈ​കാ​നി​ട​യാ​യി.

നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ സൗ​ജ​ന്യ​യാ​ത്ര പ്ര​തീ​ക്ഷി​ച്ച് ബ​സു​ക​ളി​ല്‍ ക​യ​റി​യെ​ങ്കി​ലും സീ​റോ നി​ര​ക്ക് ടി​ക്ക​റ്റു​ക​ള്‍ സ​ജ്ജ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നി​ല​വി​ലെ യാ​ത്രാ നി​ര​ക്ക് ടി​ക്ക​റ്റാ​ണ് ക​ണ്ട​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ​ത്. ഇ​ത് യാ​ത്ര​ക്കാ​രും ക​ണ്ട​ക്ട​ര്‍​മാ​രു​മാ​യി ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി. രാ​വി​ലെ 10ന് ​ശേ​ഷ​മാ​ണ് സൗ​ജ​ന്യ യാ​ത്രാ സം​വി​ധാ​നം ന​ട​പ്പാ​യ​ത്.

ആ​ലു​വ​യി​ലും ആ​ക്ഷേ​പം

മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച​ത് പ്ര​കാ​രം രാ​വി​ലെ 10 ക​ഴി​ഞ്ഞി​ട്ടും വ​നി​ത​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്രാ ടി​ക്ക​റ്റ് പ​ല​ര്‍​ക്കും ന​ല്‍​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. ടി​ക്ക​റ്റ് ന​ല്‍​കു​ന്ന സോ​ഫ്റ്റ്‌​വേ​ര്‍ സി​സ്റ്റം അ​പ്‌​ഡേ​റ്റാ​യി​ല്ലെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്. രാ​വി​ലെ ന​ട​ക്കു​ന്ന സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ടെ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. പ​റ​വൂ​രി​ല്‍ നി​ന്ന് ആ​ലു​വ​യ്ക്ക് വ​ന്ന ബ​സി​ല്‍ സൗ​ജ​ന്യ ടി​ക്ക​റ്റ് ല​ഭി​ച്ചി​ല്ല. പ​റ​വൂ​ര്‍ ക​വ​ല​യി​ല്‍ നി​ന്നും ബാ​ങ്ക്ക​വ​ല​യി​ലേ​ക്ക് 10.27 ന് ​വ​ന്ന വ​നി​ത​യ്ക്കും പ​ണം ന​ല്‍​കേ​ണ്ടി വ​ന്നു.

സൗ​ജ​ന്യം വേ​ണ്ടേ വേ​ണ്ട.... ക​ണ്ട​ക്ട​ർ​മാ​ർ വെ​ട്ടി​ലാ​യി

സൗ​ജ​ന്യ യാ​ത്ര ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ത്രീ ​യാ​ത്ര​ക്കാ​രും ഇ​ന്ന​ലെ പ്ര​യ​ദ​ര്‍​ശി​നി ബ​സി​ല്‍ ക​യ​റി​യ​തോ​ടെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ​ത് കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍. പ​ണം ന​ല്‍​കി യാ​ത്ര ചെ​യ്യാ​ന്‍ ത​യാ​റാ​യി വ​രു​ന്ന സ്ത്രീ ​യാ​ത്ര​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍ എ​ന്ത് തീ​രു​മാ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​താ​ണ് ക​ണ്ട​ക്ട​ര്‍​മാ​രെ വെ​ട്ടി​ലാ​ക്കി​യ​ത്.

പ്രി​യ​ദ​ര്‍​ശി​നി ബ​സി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും സൗ​ജ​ന്യ ടി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ആ​രെ​ങ്കി​ലും സൗ​ജ​ന്യം നി​ഷേ​ധി​ക്കു​ക​യും പ​ണം ന​ല്‍​കാ​ന്‍ ത​യ​റാ​കു​ക​യും ചെ​യ്താ​ല്‍ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മി​ല്ല. ഇ​ന്ന​ലെ പ​ല ഡി​പ്പോ​ക​ളി​ല്‍ നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തി​യ പ്രി​യ​ദ​ര്‍​ശി​നി ബ​സി​ല്‍ ഈ ​അ​നു​ഭ​വം ക​ണ്ട​ക്ട​ര്‍​മാ​ര്‍ നേ​രി​ടേ​ണ്ടി​വ​ന്നു. ഡി​ടി​ഒ ഇ​ക്കാ​ര്യം മാ​നേ​ജ്‌​മെ​ന്‍റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്നോ നാ​ളെ​യോ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ടി​ക്ക​റ്റ് ചാ​ര്‍​ജ് കൂ​ട്ടി​ക്കാ​ണി​ക്കു​ന്നെ​ന്ന്

സാ​ധാ​ര​ണ ടി​ക്ക​റ്റ് നി​ര​ക്കി​നേ​ക്കാ​ള്‍ സൗ​ജ്യ​ന ടി​ക്ക​റ്റി​ല്‍ നി​ര​ക്ക് കൂ​ട്ടി​ക്കാ​ണി​ക്കു​ന്ന​താ​യും ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​ത്തേ​ക്ക് ടി​ക്ക​റ്റ് ന​ല്‍​കാ​തെ അ​തി​ന​പ്പു​റ​മു​ള്ള സ്റ്റോ​പ്പു​ക​ളി​ലേ​ക്ക് ടി​ക്ക​റ്റ് ന​ല്‍​കു​ന്ന​താ​യും പ​രാ​തി.

സൗ​ജ​ന്യ യാ​ത്ര ആ​രം​ഭി​ച്ച ഇ​ന്ന​ലെ കൊ​ര​ട്ടി സ്റ്റോ​പ്പി​ല്‍ നി​ന്ന് അ​ങ്ക​മാ​ലി സ്റ്റാ​ന്‍​ഡ് വ​രെ യാ​ത്ര ചെ​യ്ത യു​വ​തി​ക്ക് 20 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ ടി​ക്ക​റ്റാ​ണ് ന​ല്‍​കി​യ​ത്. 18 രൂ​പ​യാ​ണ് ഓ​ര്‍​ഡി​ന​റി ബ​സി​ലെ നി​ര​ക്ക്. അ​തേ​പോ​ലെ ചാ​ല​ക്കു​ടി​യി​ല്‍ നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട മ​റ്റൊ​രു യു​വ​തി​ക്ക് ആ​ലു​വ വ​രെ​യു​ള്ള ടി​ക്ക​റ്റും ന​ല്‍​കി. പ​ല ബ​സു​ക​ളി​ലും വ്യാ​പ​ക​മാ​യി നി​ര​ക്ക് തെ​റ്റി​ച്ച് ന​ല്‍​കി​യ​താ​യും പ​രാ​തി​ക​ളു​ണ്ട്. പ​ണം ന​ല്‍​കേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ൽ ആ​രും അ​ത് ചോ​ദ്യം ചെ​യ്തി​ല്ല.

സൗ​ജ​ന്യ യാ​ത്ര ന​ല്‍​കു​ന്ന​ത് വ​ഴി കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഉ​ണ്ടാ​കു​ന്ന ന​ഷ്ടം നി​ക​ത്തു​ന്ന​ത് സ​ര്‍​ക്കാ​രാ​ണ്. കൂ​ടി​യ നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റ് ന​ല്‍​കി ന​ഷ്ടം പെ​രു​പ്പി​ച്ച് കാ​ണി​ച്ച് സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് അ​ധി​ക പ​ണം ഈ​ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​യും ആ​രോ​പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ജീ​വ​ന​ക്കാ​ര്‍ മ​ന​പൂ​ര്‍​വം ചെ​യ്ത​താ​കി​ല്ലെ​ന്നും സം​ഭ​വം പ​രി​ശോ​ധി​ക്കാ​മെ​ന്നു​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Latest News

Corehub Up