Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Make

Kollam

പ്രിയദർശിനി യാത്ര കളറാക്കി വനിതകൾ

കൊ​ല്ലം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഇ​ന്ദി​രാ ഗാ​ര​ണ്ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​നും ന​ട​പ്പാ​ക്കു​ന്ന പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​നു ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 298 കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ലാ​ണ് ‘പ്രി​യ​ദ​ര്‍​ശി​നി' പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബ​സു​ക​ളി​ലെ​ല്ലാം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ഡി​പ്പോ​ക​ളി​ലെ ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നു​ക​ളി​ല്‍ പെ​ട്ട​വ​രും ബ​സു​ക​ള്‍ വ​ര്‍​ണ ബ​ലൂ​ണു​ക​ളും റി​ബ​ണു​ക​ളും ഹാ​ര​ങ്ങ​ളും കെ​ട്ടി അ​ല​ങ്ക​രി​ച്ചി​രു​ന്നു.
ബ​സു​ക​ളി​ല്‍ മു​ന്‍വ​ശ​വും വാ​തി​ല​ിന​രികി​ലും പ്രിയ​ദ​ര്‍​ശി​നി സ്റ്റി​ക്ക​റു​ക​ളും പ​തി​പ്പി​ച്ചി​രു​ന്നു.

കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ബ​സി​ല്‍ യാ​ത്ര ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.പ​ദ്ധ​തി പ്ര​കാ​രം ഒ​രു​ക്കി​യ പ്ര​ത്യേ​ക ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ര്‍​മ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് ക​രി​ക്കോ​ട് -​ കു​ണ്ട​റ -​ കൊ​ട്ടാ​ര​ക്ക​ര റൂ​ട്ടി​ലെ ഓ​ര്‍​ഡി​ന​റി ബ​സി​ല്‍ മ​ന്ത്രി​യും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യും വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ​യും കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​ന്നി​ച്ച് സ​ഞ്ച​രി​ച്ചു.
ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ രാ​വി​ലെ 8.30ന് ​സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ച​വ​റ​യി​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ല്‍.​കെ ശ്രീ​ദേ​വി​യും ചാ​ത്ത​ന്നൂ​ര്‍ ഡി​പ്പോ​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​മ​ഹേ​ശ്വ​രി​യും ച​ട​യ​മം​ഗ​ല​ത്ത് എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ​യും ആ​യൂ​ര്‍ ഓ​പ്പറേ​റ്റിം​ഗ് സെ​ന്‍റ​റി​ല്‍ ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു ആ​ലുവി​ള​യും നി​ര്‍​വ​ഹി​ച്ചു.

ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫും യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​യാ​യി.


ഇ​ട​മ​ണ്‍ സ​ത്രം മു​ക്കി​ല്‍ ഡി​സി​സി സെ​ക്ര​ട്ട​റി എ​സ്.​ഇ. സ​ഞ്ജയ്ഖാ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലും അ​ജ​യ​കു​മാ​റും ഇ​ട​ത് ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ഹി​ഷ്‌​ക​രി​ച്ചു.

പ​ത്ത​നാ​പു​ര​ത്ത്

കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ലെ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര ഒ​രു​ക്കു​ന്ന പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​യു​ടെ പ​ത്ത​നാ​പു​രം കെ​എ​സ്ആ​ര്‍​ടി​സി യൂ​ണി​റ്റുത​ല ഉ​ദ്ഘാ​ട​നം ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ 51 ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

ബ​സു​ക​ളു​ടെ ഫ്ലാഗ് ഓ​ഫും യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​യാ​യി.

ആ​ര്യ​ങ്കാ​വി​ൽ

ആ​ര്യ​ങ്കാ​വ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പ്രി​യ​ദ​ർ​ശ​നി സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സി​ൻ​സി മോ​ൾ നി​ർ​വ​ഹി​ച്ചു.ച​ട​ങ്ങി​ൽ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ജി. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ടി. ​ബൈ​ജു, ഐ​എ​ൻ​ടി​യു​സി ആ​ര്യ​ങ്കാ​വ് ഡി​പ്പോ സെ​ക്ര​ട്ട​റി ജി​മ്മി ചെ​റി​യാ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​ജ തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം സു​നീ​ഷ് ഇ​ട​പ്പ​ള​യം, തോ​മ​സ് മൈ​ക്കി​ൾ, അ​ഡ്വ.ജോ​ർ​ജ്കു​ട്ടി, തോ​മ​സ് ജോ​ർ​ജ്, മ​നോ​ജ് വി​ക്ര​മ​ൻ, കെ.​ജെ. അ​ജോ, ജോ​സ് ആ​ന്‍റണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്ത്രീ​ക​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. കെ​എ​സ്ആ​ര്‍​ടി​സി. ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന പ്രി​യ​ദ​ര്‍​ശി​നി' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 298 കെ​എ​സ്ആ​ര്‍​ടി​സി. ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ലാ​ണ് ‘പ്രി​യ​ദ​ര്‍​ശി​നി' പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം പ​ദ്ധ​തി പ്ര​കാ​രം ഒ​രു​ക്കി​യ പ്ര​ത്യേ​ക ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ര്‍​മവും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ക​രി​ക്കോ​ട്-​കു​ണ്ട​റ-​കൊ​ട്ടാ​ര​ക്ക​ര റൂ​ട്ടി​ലെ ഓ​ര്‍​ഡി​ന​റി ബ​സി​ല്‍ മ​ന്ത്രി​യും കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​ന്നി​ച്ച് സ​ഞ്ച​രി​ച്ചു. ച​ട​ങ്ങി​ല്‍ മേ​യ​ര്‍ എ.കെ. ഹ​ഫീ​സ് അ​ധ്യ​ക്ഷ​നാ​യി.

കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കൂ​ടു​ത​ല്‍ ധ​ന​സ​ഹാ​യം: മ​ന്ത്രി​ വി​ഷ്ണു​നാ​ഥ്

കൊല്ലം: കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന ‘പ്രി​യ​ദ​ര്‍​ശി​നി' പ​ദ്ധ​തി​യി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന വ​രു​മാ​ന​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ 800 കോ​ടി രൂ​പ അ​ധി​ക​മാ​യി ന​ല്‍​കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ്.

കു​ണ്ട​റ മു​ക്ക​ട​യി​ല്‍ പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ദ്ധ​തി​യി​ലൂ​ടെ സ്ത്രീ​ക​ളു​ടെ യാ​ത്രാ​ചെ​ല​വി​ല്‍ ഉ​ണ്ടാ​കു​ന്ന ഇ​ള​വ് അ​വ​രു​ടെ വ​രു​മാ​ന​ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​കു​മെ​ന്നും മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി, ഇ​ള​മ്പ​ള്ളൂ​ര്‍, നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​ന്ധു ഗോ​പ​ന്‍, ബീ​ന ന​ജു​മു​ദീ​ന്‍, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​വ​ര്‍​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 ചാ​ത്ത​ന്നൂ​രി​ല്‍ ആ​ഘോ​ഷ​ത്തോ​ടെ തു​ട​ക്കം

ചാ​ത്ത​ന്നൂ​ര്‍ :യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്ര പ​ദ്ധ​തി​ക്ക് ചാ​ത്ത​ന്നൂ​ര്‍ ഡി​പ്പോ​യി​ല്‍ ആ​ഘോ​ഷ​ത്തോ​ടെ തു​ട​ക്ക​മാ​യി.

ആ​വേ​ശം അ​ല​യ​ടി​ച്ച അ​ന്ത​രീ​ക്ഷ​ത്തി​ല്‍ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് വ​നി​ത​ക​ളാ​ണ് പ്രി​യ​ദ​ര്‍​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​ക്ക് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ക്കാ​നും യാ​ത്ര ചെ​യ്യാ​നു​മാ​യി ഡി​പ്പോ​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്.
പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ ചാ​ത്ത​ന്നൂ​ര്‍ ഡി​പ്പോ​ത​ല ഉ​ദ്ഘാ​ട​നം പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍. ശ​ശി​ക​ല നി​ര്‍​വ​ഹി​ച്ചു. ചാ​ത്ത​ന്നൂ​ര്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വാ​ര്‍​ഡ് അം​ഗം എ. ​ഷീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.ഷാ​ജ​ഹാ​ന്‍, എ​ടി​ഒ കെ.ഗോ​പ​കു​മാ​ര്‍, അ​സി.​ഡി​പ്പോ എ​ന്‍​ജി​നിയ​ര്‍ ആ​ര്‍. രാ​ജേ​ഷ് കു​മാ​ര്‍, പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ പ​ര​വൂ​ര്‍ സ​ജീ​ബ്, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ സു​നി​ല്‍​കു​മാ​ര്‍, അ​ജി​ത് കു​മാ​ര്‍, പ്ര​വീ​ണ്‍ രാ​ജ​ന്‍, ഐ​എ​ന്‍​ടി​യു​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. സാ​ബു, യു​ണി​റ്റ് സെ​ക്ര​ട്ട​റി എ​സ്. സു​കേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ല​ഡു വി​ത​ര​ണ​വും ന​ട​ത്തി.
അ​ഭി​ന​ന്ദ​ന യോ​ഗ​ത്തി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സൂ​ര​ജ് ര​വി, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി മു​ന്‍ അം​ഗം എ​ന്‍. ജ​യ​ച​ന്ദ്ര​ന്‍, കെ​പി​സി​സി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​നം

പു​ന​ലൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ലെ സ്ത്രീ​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ യാ​ത്രാ ഉ​ദ്ഘാ​ട​നം പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ പു​ന​ലൂ​ര്‍ - തെ​ന്മ​ല ഓ​ര്‍​ഡി​ന​റി ബ​സി​ല്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ സാ​ബു അ​ല​ക്‌​സ് നി​ര്‍​വ​ഹി​ച്ചു.

ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്‌​പെ​ക്‌ടര്‍ ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ജ​ന്യ യാ​ത്ര ഓ​ര്‍​ഡി​ന​റി ബ​സി​ലെ വ​നി​താ ജീ​വ​ന​ക്കാ​രെ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ര്‍ ഷാ​ള​ണി​യി​ച്ച് ആ​ദ​രി​ച്ചു.ബ​സി​ന്‍റെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും വ​നി​താ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു.

യോ​ഗ​ത്തി​ല്‍ ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​ഞ്ജു ബു​ഖാ​രി, കെ.ശ​ശി​ധ​ര​ന്‍, വെ​ഞ്ചേ​മ്പ് സു​രേ​ന്ദ്ര​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.​എ​ന്‍ ബി​പി​ന്‍​കു​മാ​ര്‍, എ​സ് നാ​സ​ര്‍, അ​യ്യൂ​ബ് വെ​ഞ്ചേ​മ്പ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്യാ​പ്റ്റ​ന്‍ സ​ര​സ്വ​തി പ്ര​കാ​ശ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ അ​ശ്വ​തി, ഡി​പ്പോ എ​ന്‍​ജി​നിയ​ര്‍ അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രു​മാ​യി ബ​സ് ടൗ​ണ്‍​ചു​റ്റി തെ​ന്മ​ല​യി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു.

പ്രി​യ​ദ​ർ​ശി​നി യാ​ത്രാ പ​ദ്ധ​തി ക്ഷേ​മ ഭ​ര​ണ​ത്തി​ന്‍റെ മാ​തൃ​ക: കൊടിക്കുന്നിൽ സുരേഷ് എം​പി

കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലെ വ​നി​താ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യാ​യ പ്രി​യ​ദ​ർ​ശി​നി’ സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​നും സാ​മൂ​ഹി​ക നീ​തി​ക്കും പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന ജ​ന​ക്ഷേ​മ പ​ദ്ധ​തി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്രി​യ​ദ​ർ​ശി​നി വ​നി​താ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​ല​ജ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം.​എ​ൽ.​എ പി. ​ആ​യി​ഷാ പോ​റ്റി, ഓ. ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 മധുരം നൽകി ആഘോഷം

ച​വ​റ : സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​സു​ക​ളി​ല്‍ മ​ധു​രം വി​ത​ര​ണം ചെ​യ്തു. ഐ​എ​ന്‍​ടി​യു​സി ച​വ​റ റീ​ജണ​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​വ​റ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ മ​ധു​രം ന​ല്‍​കി.

യു​ഡി​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കോ​ല​ത്തു വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.റീ​ജണ​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ല്‍​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. വ​ട​ക്കു​ത​ല​യി​ല്‍ ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പൊ​ന്മ​ന നി​ശാ​ന്തും പ​ന്മ​ന​യി​ല്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തു​പ്പാ​ശേ​രി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ച​ലി​ല്‍ വ​ര​വേ​ല്‍​പ്പ് ന​ല്‍​കി

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രി​യ​ദ​ര്‍​ശി​നി ബ​സി​ന് അ​ഞ്ച​ല്‍ ആ​ര്‍​ഒ ജം​ഗ്ഷ​നി​ല്‍ വ​ര​വേ​ല്‍​പ്പ് ന​ല്‍​കി.

സ​ര്‍​ക്കാ​രി​ന് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ചും യാ​ത്ര​ക്കാ​ര്‍​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തും ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചും അ​ഞ്ച​ല്‍ പ​ട്ട​ണ​ത്തി​ലേ​ക്കു എ​ത്തി​യ ബ​സു​ക​ളെ പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും സ്വീ​ക​രി​ച്ചു.സ്വീ​ക​ര​ണ ച​ട​ങ്ങ് അ​ഞ്ച​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ഷോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ല​യ​മ​ണ്ണി​ല്‍ സ്വീ​ക​ര​ണം നൽകി

അ​ഞ്ച​ല്‍ : കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ ശേ​ഷം അ​ല​യ​മ​ണ്ണി​ല്‍ എ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് കോ​ണ്‍​ഗ്ര​സ് അ​ല​യ​മ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ല്‍​കി.പ​ത്തേ​മു​ക്കാ​ലോ​ടെ ച​ണ്ണ​പ്പേ​ട്ട ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ കൊ​ട്ടാ​ര​ക്ക​ര ച​ണ്ണ​പ്പേ​ട്ട ഓ​ര്‍​ഡി​ന​റി ബ​സി​നെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. സാ​ദി​ക് ഷാ​ള്‍ അ​ണി​യി​ച്ച് ബ​സി​ലെ ക​ണ്ട​ക്‌ടര്‍, ഡ്രൈ​വ​ര്‍ എ​ന്നി​വ​രെ സ്വീ​ക​രി​ച്ചു.ച​ട​ങ്ങ് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജി. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

നേ​താ​ക്ക​ളാ​യ എ​ച്ച്. സു​നി​ല്‍ ദ​ത്ത്, ജേ​ക്ക​ബ് മാ​ത്യു, ചാ​ര്‍​ളി കൊ​ല​ത്ത്, സ​ജി ഇ​ല്ലി​ക്ക​ല്‍, ലി​ല്ലി​കു​ട്ടി നെ​ത്സ​ന്‍, മാ​ഹീ​ന്‍ കാ​ട്ടും​പു​റം, അ​നി​ല്‍ പൊ​യ്ക​വി​ള, തോ​മ​സ് മ​ണ്ണി​ല്‍, സോ​ഫി ബി.​വ​ര്‍​ഗീ​സ്, അ​സീ​മാ സ​ലീം, സ​ജീ​നാ ഷി​ബു, സ​ജി ഇ​ല്ലി​ക്ക​ല്‍, ല​താ സു​നി​ല്‍, ശ്രീ​ല​ത, ജു​മൈ​ല​ത്ത്, അം​ബി​ളി സു​ദ​ര്‍​ശ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up