Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorkLifeBalance

Viral

ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ 'ടോക്സിക്' സംസ്കാരം വീണ്ടും ചർച്ചയാകുന്നു

ഓ​ഫീ​സ് ജോ​ലി ക​ഴി​ഞ്ഞ് മ​ടു​പ്പോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ​രു ശ​രാ​ശ​രി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​മാ​ധാ​നം കെ​ടു​ത്താ​ൻ ബോ​സി​ന്‍റെ ഒ​രൊ​റ്റ ഫോ​ൺ കോ​ൾ മ​തി​യാ​കും എ​ന്ന​തി​ന്‍റെ നേ​ർ​ച്ചി​ത്ര​മാ​ണ് ഡ​ൽ​ഹി മെ​ട്രോ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്ന വാ​ർ​ത്ത.

തി​ര​ക്കേ​റി​യ മെ​ട്രോ ട്രെ​യി​നി​നു​ള്ളി​ലെ ത​റ​യി​ലി​രു​ന്ന് ലാ​പ്ടോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു യു​വാ​വി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സം​വാ​ദ​ങ്ങ​ൾ​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

ജോ​ലി സ​മ​യം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ മാ​നേ​ജ​രു​ടെ കോ​ൾ വ​ന്ന ഉ​ട​ന​ടി ത​ന്‍റെ ലാ​പ്ടോ​പ്പ് തു​റ​ന്ന് തി​ര​ക്കി​നി​ട​യി​ലും ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ ​യു​വാ​വി​ന്‍റെ ചി​ത്രം ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല​യി​ലെ 'ടോ​ക്സി​ക്' തൊ​ഴി​ൽ സം​സ്കാ​ര​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു.

സാ​ധാ​ര​ണ നി​ല​യി​ൽ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഫോ​ൺ എ​ടു​ക്കാ​തി​രി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം മ​റു​പ​ടി ന​ൽ​കാ​നോ ആ​ണ് പ​ല​രും താ​ല്പ​ര്യ​പ്പെ​ടു​ക​യെ​ങ്കി​ലും, ഈ ​യു​വാ​വി​ന്‍റെ പ്ര​വ​ർ​ത്തി​ക്ക് പി​ന്നി​ൽ ത​ന്‍റെ ജോ​ലി നി​ല​നി​ർ​ത്താ​നു​ള്ള നി​സ​ഹാ​യാ​വ​സ്ഥ​യാ​ണെ​ന്ന് ഭൂ​രി​ഭാ​ഗം സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

'എ​ക്സ്' പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​പോ​സ്റ്റ് ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. യു​വാ​വി​ന്‍റെ ഈ ​പ്ര​വ​ർ​ത്തി ഡെ​ഡി​ക്കേ​ഷ​നാ​യി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​റി​ച്ച് വ്യ​ക്തി​ജീ​വി​ത​ത്തെ മാ​നി​ക്കാ​ത്ത തൊ​ഴി​ൽ രീ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും പ​ല​രും വി​മ​ർ​ശി​ക്കു​ന്നു.

ഒ​രു കു​ടും​ബം പു​ല​ർ​ത്താ​ൻ പ​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ​തു​കൊ​ണ്ടാ​ണ് പ​ല​രും ഇ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജോ​ലി സ​മ​യം ക​ഴി​ഞ്ഞാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​ന്തം വ്യ​ക്തി​ജീ​വി​ത​ത്തി​ന് സ​മ​യം ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ പ​ല ക​മ്പ​നി​ക​ളി​ലും 24 മ​ണി​ക്കൂ​റും ജോ​ലി​ക്ക് സ​ജ്ജ​രാ​യി​രി​ക്ക​ണം എ​ന്ന അ​ലി​ഖി​ത നി​യ​മം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ഈ ​സം​ഭ​വ​ത്തെ മു​ൻ​നി​ർ​ത്തി ആ​ളു​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു.

5 മ​ണി​ക്ക് ജോ​ലി അ​വ​സാ​നി​ച്ചാ​ൽ അ​ത് ക​ഴി​ഞ്ഞു​ള്ള സ​മ​യം ജീ​വ​ന​ക്കാ​ര​ന്‍റേ​താ​ണെ​ന്നും എ​ന്നാ​ൽ മാ​നേ​ജ​ർ​മാ​രു​ടെ അ​നാ​വ​ശ്യ സ​മ്മ​ർ​ദ്ദം ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യം ത​ക​ർ​ക്കു​ന്നു​വെ​ന്നും ഉ​ള്ള ച​ർ​ച്ച​ക​ൾ ഈ ​ചി​ത്ര​ത്തി​ന് താ​ഴെ നി​റ​യു​ക​യാ​ണ്.

ആ​ധു​നി​ക കാ​ല​ത്തെ കോ​ർ​പ്പ​റേ​റ്റ് അ​ടി​മ​ത്ത​ത്തി​ന്‍റെ പ്ര​ക​ട​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പൊ​തു​വാ​യ അ​ഭി​പ്രാ​യം.

 

Latest News

Corehub Up